ഇതാണ് ഞങ്ങളുടെ പറുദീസ, സന്തോഷ വാർത്ത പങ്കുവെച്ച് സീരിയൽ താരം മേഘ്‌ന വിന്‍സെന്റ്, വൈറലായി വീഡിയോ

ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മേഘ്‌ന വിൻസെന്റ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘ്‌ന ഇപ്പോൾ വേഷമിടുന്നത്. അമൃത ദേശായിയും, ജ്യോതിയും എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അടുത്തിടെയായിരുന്നു മേഘ്‌ന പുതിയ വീട് സ്വന്തമാക്കി എന്ന സന്തോഷ വാർത്ത ആരാധരെ അറിയിച്ചത്. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മാറിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് താരമെത്തിയിരുന്നു.

പുതിയ വീട് വാങ്ങിയതും ആഗ്രഹം പോലെ അതില്‍ മാറ്റങ്ങള്‍ വരുത്തിയതിനെക്കുറിച്ചുമെല്ലാം മേഘ്‌ന തുറന്ന് സംസാരിച്ചിരുന്നു. ഷൂട്ടിന്റെ തിരക്കിനിടയിലായിരുന്നെങ്കിലും മേഘ്‌നയും വീടിന്റെ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. ഒരു ടെന്‍ഷനും വേണ്ട മോള്‍ ഷൂട്ടിന് പോയിക്കൊള്ളൂ എന്നാണ് മമ്മി പറഞ്ഞത്. ആ വാക്കുകളായിരുന്നു തൻ്റെ ധൈര്യം എന്നും മേഘ്ന പറഞ്ഞു. ചെന്നൈയില്‍ നിന്നും വീട്ടിലെ സാധനങ്ങളെല്ലാം കേരളത്തിലേക്ക് മാറ്റിയതിനെക്കുറിച്ചെല്ലാം മേഘ്ന പറഞ്ഞിരുന്നു. ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോയുയിട്ടാണ് മേഘ്‌ന ഇപ്പോൾ ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

അടുത്ത ബന്ധുക്കളാണ് ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. അച്ചന്‍ വീട് വെഞ്ചരിക്കുന്നതും പാല് കാച്ചുന്നതുമെല്ലാം മേഘ്‌നയുടെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. പറുദീസ എന്നാണ് മേഘ്‌ന തൻ്റെ പുതിയ വീടിന് പേരിട്ടിരിക്കുന്നത്. അതേ പേരെഴുതിയ ഒരു കേക്കും മേഘ്‌ന മുറിക്കുന്നുണ്ട്. താനിപ്പോൾ ഏറെ സന്തോഷത്തിലാണ്. പുതിയ വീട്ടില്‍ എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാവട്ടെ. ഈ പ്രായത്തില്‍ തന്നെ ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ച് വീട് വാങ്ങിയില്ലേ. ഇനിയുള്ള ദിനങ്ങൾ കൂടുതല്‍ സന്തോഷം നിറഞ്ഞതാവട്ടെ എന്നും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്.

നല്ല പേരാണ് പറുദീസ, അതേപോലെ ജീവിതവും നല്ലത് നിറഞ്ഞതാവട്ടെ. ഈ വീഡിയോ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എന്നും ചിലർ പറയുന്നുണ്ട്. ചന്ദനമഴയെന്ന പരമ്പരയ്ക്ക് ശേഷം നിരവധി മികച്ച അവസരങ്ങളാണ് മേഘ്‌നയെ തേടി വന്നത്. എന്നാൽ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിന്നും അമൃത എന്ന കഥാപാത്രം മാഞ്ഞു പോയിട്ടില്ല. ചന്ദനമഴയ്ക്ക് ശേഷം തമിഴിൽ ആയിരുന്നു മേഘ്ന അഭിനയിച്ചു കൊണ്ടിരുന്നത്.