
‘പെട്ടന്നായിരുന്നു, രണ്ട് ദിവസമായി രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല, ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു’ പ്രസവത്തെ കുറിച്ച് ബഷീർ ബഷിയും കുടുംബവും
കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബഷീർ ബഷിയുടെ കുടുംബം. രണ്ടാം ഭാര്യ മശൂറയുടെ ഗർഭകാല വിശേഷങ്ങളാണ് അടുത്തിടെ ആയിട്ട് ബഷീറും കുടുംബവും പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ. ഒമ്പത് മാസം പൂർത്തിയാക്കി ഏത് നേരവും തകുഞ്ഞിന്റെ വരവിനായുള്ള കാത്തരിപ്പിലാണ് കുടുംബം. മശൂറ ഗർഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള എല്ലാ വിശേഷങ്ങളും ചാനലിലൂടെയും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും ഇവർ പങ്കുവെക്കാറുണ്ട്.

മാർച്ച് ഒന്നാണ് മശൂറയ്ക്ക് ഡോക്ടർ നൽകിയിരിക്കുന്ന ഡേറ്റ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുഞ്ഞിനും മഷൂറയ്ക്കും വേണ്ടിയുള്ള മെറ്റേണിറ്റി സാധനങ്ങൾ വാങ്ങിക്കുന്നതും അതെല്ലാം എടുത്ത് വെയ്ക്കുന്നതും കാണിച്ചു കൊണ്ടുള്ള വീഡിയോകൾ പങ്കിട്ടിരുന്നു. ഇപ്പോഴിത ഒമ്പതാം മാസം പൂർത്തിയാവുന്ന സാഹചര്യത്തിൽ പെട്ടന്ന് ഒരു സിടിജി സ്കാനിന് എത്തേണ്ടി വന്നതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ അവസ്ഥയെ കുറിച്ചും പറഞ്ഞു കൊണ്ടുള്ള പുതിയ വീഡിയോയുമായാണ് മഷൂറ എത്തിയിരിക്കുന്നത്.

രണ്ട് ദിവസമായി തനിക്ക് വളരെ അധികം അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ടെന്നും മഷൂറ പുതിയ വീഡിയോയിൽ പറയുന്നു. രണ്ട് ദിവസമായി കുറച്ച് അധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. രാത്രിയിൽ ഉറങ്ങാൻ ഒന്നും കഴിയുന്നില്ല. ശ്വാസമെടുക്കാനും ബുദ്ധിമുട്ടുണ്ട്. വയറിന് വല്ലാത്ത ഭാരവും ഇടയ്ക്ക് ചെറിയ വേദനയും ഉണ്ടായി. ഡോക്ടറോട് ഇതേ കുറിച്ച് സംസാരിച്ച ശേഷം ഫെബ്രുവരിയിൽ ഡെലിവറി നടത്താൻ കഴിയുമോ എന്ന് ചോദിക്കും. മാർച്ച് വരെ കാത്തിരിക്കാം കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞാൽ, ഞങ്ങൾ കാത്തിരിക്കും. ഒരാഴ്ച അല്ലെ ഉള്ളു. അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞാൽ അഡ്മിറ്റ് ആവും എന്നും മശൂറ പറയുന്നു.

കുഞ്ഞിന്റെ മൂവ്മെന്റ് അറിയാനും ഹാർട്ട് ബീറ്റ് അറിയാനും വേണ്ടിയാണു സിടിജി സ്കാൻ നടത്തിയത്. നേരത്തെ തീരുമാനിച്ച ഡേറ്റ് പോലെ മാർച്ച് ഒന്നിന് ഡെലിവറി എന്നും, അതിന് മുമ്പ് വേറെ ബുദ്ധിമുട്ടില്ലെങ്കിൽ എല്ലാം തീരുമാനിച്ച പോലെ നടക്കുമെന്നും ഡോക്ടർ പറഞ്ഞു എന്ന് ഡോക്ടറെ കണ്ട ശേഷം ബഷീർ പറഞ്ഞത്.കൂടാതെ മശൂറയുടെ പ്രസവം കഴിഞ്ഞു എന്ന തരത്തിൽ വരുന്ന വ്യാജ വാർത്തകളോടും ബഷീർ പ്രതികരിച്ചു. ചില മാധ്യമങ്ങൾ അവർക്ക് റീച് കിട്ടാൻ എഴുതുന്നതാണ്. മശൂറയുടെ ഡെലിവറി കഴിഞ്ഞാൽ ആ സന്തോഷം ഞങ്ങൾ തന്നെ നിങ്ങളെ അറിയിക്കുമെന്നും ബഷീർ കൂട്ടിച്ചേർത്തു.