മകളുടെ കാര്യമോര്‍ത്ത് എപ്പോഴും വിഷമിച്ചിരിക്കുന്ന സിന്ധു അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയത് എന്റെ ഭാര്യയാകാനായിരുന്നു; മനു വര്‍മ്മ

സിന്ധു വര്‍മ്മ എന്ന നടി മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. ബാല താരമായി സിനിമയില്‍ അഭി നയിക്കാന്‍ എത്തിയ താരമായിരുന്നു സിന്ധു. പിന്നീട് നിരവധി സിനിമകളിലും കുറെ കാലത്തിന് ശേഷം സീരിയ ലുകളിലും താരം അഭിനയിച്ചു. വര്‍ഷങ്ങള്‍ പോയതറിയാതെ ആണ്‍കിളിയുടെ താരാട്ട്, ഇവിടെ എല്ലാവര്‍ക്കും സുഖം, അര്‍ത്ഥം,ദേവദാസ്,വരവേല്‍പ്പ്, ഗാന ഗന്ധര്‍വ്വന്‍, ദി പ്രീസ്റ്റ് എന്നീ സിനിമകളിലെല്ലാം താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സീരിയലില്‍ സജീവമായിരിക്കുകയാണ് സിന്ധു വര്‍മ്മ. ഭാഗ്യജാതകം എന്ന സീരിയിലില്‍ മികച്ച കഥാപാത്രമായിരുന്നു സിന്ധു വര്‍മ്മ, പിന്നീട് പൂക്കാലം വരവായി എന്ന സീരിയില്‍ കുറച്ച് നെഗറ്റീവ് ഷെയ്ഡുള്ള വില്ലത്തി കഥാപാത്രമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ സാന്ത്വനം സീരിയലില്‍ അച്ചുവിന്‍രെ അമ്മയായ സുധ അപ്പച്ചിയുടെ വേഷം ചെയ്യുകയാണ് സിന്ധു വര്‍മ്മ.

 പ്രശസ്ത നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകനും സീരിയല്‍ സിനിമാ രംഗത്തു സജീവമായ മനു വര്‍മ്മയാണ് സിന്ധുവിന്‍രെ ഭര്‍ത്താവ്. ഒരു ഷോര്‍ട് ഫിലിമില്‍ അഭിനയിക്കാനെത്തിയ സിന്ധുവിനെ തനിക്ക ഇഷ്ട്ട പ്പെട്ടവെന്നും അങ്ങനെയാണ് തങ്ങള്‍ പ്രണയത്തലായതെന്നും മനു വര്‍മ്മ മുന്‍പ് പറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു മക്കളാണ്. മകള്‍ ശ്രീ ഗൗരി സുഖമില്ലാത്ത കുട്ടിയാണ്. അതിനെ പറ്റി ഇരുവരും തുറന്ന്് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മനു വര്‍മ്മ തന്റെ ഭാര്യ വീണ്ടും അഭിനയത്തില്‍ തിരിച്ചെത്തിയതിനെ പറ്റി പറയുകയാണ്. കുട്ടിയുടെ കാര്യം ഓര്‍ത്ത ഏറെ വിഷമിച്ചിരുന്ന സിന്ധുവിന് റിലാക്്‌സ് ആകട്ടെ എന്ന് കരുതിയാണ് ഞാന്‍ സിന്ധുവിനെ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തിച്ചത്.

സ്വാമി വിവേകാനന്ദന്‍ എന്ന സീരിയല്‍ താന്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ എന്റെ പെയറായി അഭിനയിക്കുന്ന കുട്ടിക്ക് അസൗകര്യം ഉണ്ടായി. അങ്ങനെയാണ് സിന്ധു മടങ്ങി എത്തുന്നത്. അത് വിവേകാന്ദ പാറയിലാണ് ഷൂട്ട് ചെയ്തത്. സിനിമക്കാര്‍ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണത്. ട്രസ്റ്റുകാര്‍ അങ്ങനെ വിട്ടു കൊടുക്കില്ല. ഇങ്ങനെയൊരു സീരിയല്‍ ആയതുകൊണ്ടാണ് അവര്‍ തന്നത്. അതില്‍ തനിക്ക് ഒരു പ്രൊഫസറിന്റെ വേഷമായിരുന്നു. എന്റെ ഭാര്യക്കും അതേ വേഷമായിരുന്നു. പിന്നീട് നിരവധി സീരിയലുകള്‍ സിന്ധുവിനെ തേടി എത്തി. മകളുടെ കാര്യം നോക്കി എപ്പോഴും ദുഖിച്ചിരിക്കുന്ന വ്യക്തിയായിരുന്നു സിന്ധു. ഇപ്പോല്‍ പതിനാറ് വയസായി മകള്‍ക്ക്. അവള്‍ തനിയെ നില്‍ക്കുകയോ ഇരിക്കുകയോ നടക്കുകയോ ഒന്നും ചെയ്യില്ല.

ജനിച്ചു ഒരു മാസത്തിന് ശേഷമാണ് മകളില്‍ മാറ്റമുണ്ടായത്. മകളുടെ തല പതുക്കെ വലുതാകാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഡോക്ടറിന്റെ അടുത്ത് കൊണ്ടു പോയപ്പോഴാണ് മകള്‍ക്ക് തലയില്‍ ഫ്ലൂയിഡ് കെട്ടി നില്‍ക്കുന്ന അവസ്ഥയാണെന്നും അതിനാല്‍  ഇതുവരെ സംസാരിച്ചിട്ടില്ല. തലയോട്ടി തുറന്നു ഫ്ളൂയിഡ് പോകാനായി വയറിനകത്തേയ്ക്ക് ട്യൂബ് ഇട്ടിരിക്കുകയാണ്. മകളുണ്ടായ ശേഷം താന്‍ പുറത്തെവിടെയും പോകില്ലായിരുന്നു.

മൂന്നാം മാസത്തില്‍ അവള്‍ക്കു തലയില്‍ ഒരു സര്‍ജറി ചെയ്തായിരുന്നു. ഇന്‍ഫക്ഷനായാലോ എന്നു പേടിച്ച് മാസങ്ങളോളം പുറത്തിറങ്ങാതെ ഇരുന്നിരുന്നു. വളരെ തകര്‍ന്ന മാനസികാവസ്ഥ ആയിരുന്നു ആ സമയത്ത് തന്റേതെന്നും മൂന്നു നാലു വര്‍ഷങ്ങള്‍ മകളെ നോക്കുക മാത്രമായിരുന്നു താന്‍ ചെയ്തത്. കുറെ കുറ്റപ്പെടുത്തലുകളും കേട്ടിട്ടുണ്ട്. ആദ്യമൊക്കെ വിഷമമായിരുന്നുവെന്നും സിന്ധു തന്നെ പറഞ്ഞിരുന്നു. സീരിയില്‍ സജീവമായതോടൊണ് സിന്ധുവിന്റെ അവസ്ഥയില്‍ മാറ്റം വന്നതെന്ന് ഭര്‍ത്താവ് മനു വര്‍മ്മ പറയുന്നു.