“നീ ഇപ്പോൾ പ്രണയിക്കേണ്ടത് അതിനെ മാത്രമാണ്”, പ്രണയദിനത്തിൽ വീഡിയോ നിർമിച്ച മകനോട് മനോജ് പറഞ്ഞത് കേട്ടോ? പ്രണയദിനം ആഘോഷിക്കുന്നത് ഇത്ര തെറ്റാണോ എന്ന് കമെന്റുകൾ

മിനിസ്ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടിയ താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ബീന മിനിസ്ക്രീനിൽ എത്താറുള്ളത്. മനോജും മിനിസ്‌ക്രീനിൽ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് എത്തിയിട്ടുണ്ട് എങ്കിലും സിനിമ മേഖലയിലാണ് അധികവും മനോജ്ജ് സജീവമായി നിൽക്കുന്നത്. ഇപ്പോഴിതാ പ്രണയ ദിനത്തിൽ പോസ്റ്റ് ചെയ്യാനായി മകന്‍ ഉണ്ടാക്കിയ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മനോജ് കുമാര്‍ എത്തിയിരിക്കുന്നത്.

അവന്റെ കൈയ്യിലെ ഫോണ്‍ വെച്ച് ഇങ്ങനെയൊരു വീഡിയോ അവൻ ചെയ്തു എന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതൊരു ഞെട്ടലായിരുന്നുവെന്ന് മനോജ് പറയുന്നു. വീഡിയോയ്ക്ക് താഴെ അച്ഛന്റെയും അമ്മയുടെയും കഴിവ് മകന് കിട്ടാതിരിക്കില്ല എന്നാണ് ആരാധകരുടെ കമെന്റുകൾ. ഞങ്ങളുടെ മകൻ ശങ്കുരു. അവന്റെ മനസ്സിൽ ആരുമില്ലെങ്കിലും ഉണ്ടോയെന്ന് അറിയില്ലാട്ടോ അവനും ഈ പ്രണയദിനം അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പോലെ ആഘോഷിച്ചിരിക്കുകയാണ്.

സത്യം പറഞ്ഞാൽ, ഇൻസ്റ്റഗ്രാമിൽ ഇടാൻ വേണ്ടി അവൻ തയ്യാറാക്കിയ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം അവന്റെ കൈയ്യിലുള്ള ഒരു സാധാരണ മൊബൈൽ ഫോണിലൂടെ അവൻ സ്വയം നിർമിച്ചതാണ് ഈ വീഡിയോ. ഞങ്ങൾ അറിഞ്ഞത് പോലുമില്ല. അച്ഛൻ എന്ന നിലയിൽ നിന്റെ കഴിവിൽ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ “നീ ഇപ്പോൾ പ്രണയിക്കേണ്ടത് നിൻ്റെ വിദ്യാഭ്യാസത്തെ മാത്രമാണ്”.അത് കഴിഞ്ഞിട്ട് നീ ഉയരങ്ങൾ താണ്ടി സ്വന്തം നിലയിൽ എത്തിയതിന് ശേഷം ഏത് ജാതിയിലോ, മതത്തിലോ, സാമ്പത്തികമായി ഒന്നും ഇല്ലാത്തതോ, അങ്ങനെ ഏതും ആയിക്കോട്ടെ.

അതൊന്നും ഈ അച്ഛന് പ്രശ്നമല്ല. നല്ല സൽസ്വഭാവിയായ ഒരു പെൺകുട്ടി ആയിരിക്കണം നിൻ്റെ ജീവിത പങ്കാളി എന്ന് മാത്രമേ ഉള്ളൂ. എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ സാക്ഷി നിർത്തിയാണ് ഞാൻ ഈ പറയുന്നത്. എന്നാൽ ശരി മോനെ, അതൊക്കെ ഭാവിയിൽ ഉള്ള കാര്യങ്ങളാണ്. ഇപ്പോഴേ അതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല. നന്നായി പഠിക്കൂ നല്ല വിജയം കരസ്ഥമാക്കു.  ഞാൻ നിന്റെ പപ്പ മാത്രമല്ല നിന്റെ ചങ്ക് ബ്രോയും കൂടെയാണ് എപ്പോഴും. നിന്റെ പപ്പ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്. സ്ഫടികത്തിലെ ചാക്കോ മാഷ് ആവാതിരിക്കാൻ നമ്മുക്ക് ശ്രമിക്കാം എന്നുമായിരുന്നു മനോജിന്റെ കുറിപ്പ്.