ഭർത്താവിനെ ഉപേക്ഷിച്ച് അവളെ കൂടെയാണോ ഇപ്പോൾ കിടപ്പ്, മാക്കാച്ചിക്കൊപ്പം ഞാൻ കംഫർട്ടാണ്; മറുപടിയുമായി മഞ്ജു

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജു മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിഗ്‌ബോസിൽ മത്സരാർത്ഥി ആയി വന്നതോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ അടുത്തറിയുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന ഹാസ്യ പരമ്പരയിലും മഞ്ജു എത്തിയിരുന്നു. അതോടെ ബിഗ്‌സ്‌ക്രീനിലേക്കും മഞ്ജുവിനെ തേടി അവസരങ്ങൾ എത്തി. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു പത്രോസ് തന്റെ വിശേഷങ്ങളും റീലിസ് വീഡിയോകളും എല്ലാം തന്നെ പങ്കിട്ട് കൊണ്ട് എത്താറുണ്ട്.


വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ സുഹൃത്തുക്കളായി മാറിയവരാണ് മഞ്ജുവും സിമിയും. അന്ന് മുതൽ ഇരുവരും ഒന്നിച്ചാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും റീലിസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം പങ്കു വെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥി ആയി മഞ്ജു പോയപ്പോൾ കുടുംബത്തിനു പിന്തുണ നൽകി നിന്നതും സിമിആയിരുന്നു. തിരക്കൊഴിയുമ്പോൾ സുഹൃത്തിനെ കാണാനുംമഞ്ജു ഓടി എത്താറുണ്ട്.

ഇരുവർക്കും ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുൾപ്പെടെ ഉണ്ട്. ഈ മാക്കാച്ചിക്കൊപ്പം ഞാൻ ഭയങ്കര കംഫർട്ട് ആണ് എന്ന ക്യാപ്ഷൻ നൽകിയാണ് സിമി മഞ്ജുവിനു ഒപ്പമുള്ള വീഡിയോ പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വളരെ മോശം കമെന്റുകളാണ് വന്നത്. ഭർത്താവിനെ ഉപേക്ഷിച്ച് ഇവൾക്കൊപ്പമായോ കിടപ്പ്. നിങ്ങൾ നിങ്ങൾ ലെസ്ബിയൻസ് ആണോ എന്നുള്ള കമെന്റുകൾ ഇട്ട് കൊണ്ടാണ് ഈ വീഡിയോയ്ക്ക് താഴെ ചില സദാചാര വാദികൾ എത്തിയിരിക്കുന്നത്.


നിങ്ങൾക്ക് ഇപ്പോഴാണോ ഇതൊക്കെ അറിയുന്നത്. അത് അല്ലെങ്കിലും അങ്ങനെയാണ് മഞ്ഞപിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞ ആയി തന്നെ തോന്നും. ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങൾ ആരാണെന്ന് നല്ലത് പോലെ അറിയാം എന്നാണ് കമെന്റുകൾക്ക് സിമി മറുപടി കൊടുത്തത്. കൂടാതെ മോശം കമെന്റുകൾ ഇട്ടവർക്ക് ഇവരുടെ ആരാധകരും മറുപടി കൊടുത്തിരുന്നു. ഒരു പെണ്ണും പെണ്ണും ഒരുമിച്ചാണേൽ ലെസ്ബിയൻ, ആണും ആണും ഒരുമിച്ചു കിടന്നാൽ ഗേ… കൊള്ളാം ഓരോരോ കാഴ്ചപ്പാടുകളെ… ഓരോരുത്തർക്കും അവർക്ക് കംഫോര്ട്ട് ആയ വ്യക്തികളോടൊപ്പം ആയിരിക്കും അവരുടെ ജീവിതത്തിൽ ചെലവൊഴിക്കുന്നത് അതിന് മറ്റുള്ളവർ എന്തിന് ഇടപെടണം എന്നാണ് ആരാധകരുടെ പക്ഷം.