“ആ സമയത്ത് പലരും എന്നെ വെറുപ്പോടെ കണ്ടു, അപമാനിച്ചു, അതോടെയാണ് തുറന്ന് പറയാൻ തീരുമാനിച്ചത്” മംമ്ത മോഹൻദാസ്

രണ്ട് തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരികെ പിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതുകയും, കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെ ജീവിതത്തെ തിരികെ പിടിക്കുകയും ചെയ്ത താരം. വ്യായാമം തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കാണിച്ചുകൊണ്ട് മമ്ത പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പങ്കുവെയ്ക്കാറുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മമ്ത മോഹൻദാസ്. ഇംഗ്ലീഷ് സംസാരത്തിൽ മംമ്തയെ കണ്ട് പഠിക്കണം എന്ന് പലപ്പോഴും പലരും പറയാറുണ്ട്.

ക്യാൻസർ രോഗത്തിന്റെ ചികിത്സയുടെ സമയത്ത് തൻ്റെ രൂപത്തിൽ വലിയ മാറ്റം വന്നിരുന്നു. ആ സമയത്ത് പലരും തന്നെ വെറുപ്പോടെയാണ് കണ്ടിരുന്നതെന്ന് പറയുകയാണ് മംമ്ത. പലരും തന്നെ അപമാനിക്കുകയും ചെയ്തിരുന്നു എന്നും മംമ്ത പറയുന്നു. ഇതൊക്കെ നേരിട്ടപ്പോഴാണ് താൻ രോഗത്തെക്കുറിച്ച് തുറന്നു പറയാൻ തീരുമാനിച്ചതെന്നും മംമ്ത തുറന്ന് പറയുകയാണ്. ഇന്ത്യഗ്ലിട്സ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മംമ്ത താൻ അനുഭവിച്ചതെല്ലാം തുറന്നു പറഞ്ഞത്. ആദ്യമൊക്കെ പലരും ഇതിനെ കുറിച്ച് ചോദിക്കുമായിരുന്നു എന്നും എന്നാൽ പലർക്കും തൻറെ അസുഖത്തെക്കുറിച്ച് വലിയ ധാരണ ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ് താരം പറയുന്നത്.

ഒരുപക്ഷേ അതുകൊണ്ട് തന്നെ ആയിരിക്കണം പലരും എന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് വന്നത് എന്നും മംമ്ത പറയുന്നു. 2009 ലായിരുന്നു തനിക്ക് ഈ ക്യാൻസർ എന്ന രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് മുടി വെട്ടുകയും കുറെ കാലത്തോളം ഷോർട്ട് ഹെയറിലായിരുന്നു പലരും എന്നെ കണ്ടത്. ബോയ് കട്ട് സ്റ്റൈലിൽ ആയിരുന്നു ഞാൻ ആ സമയത്ത് നടന്നിരുന്നത്. ആളുകൾക്ക് ഏതിനോടും വെറുപ്പ് ആയിരുന്നു. എന്നെ കാണാൻ കൊള്ളില്ല എന്ന് പോലും പലരും പറഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.

അന്ന് തനിക്ക് 24 വയസ്സായിരുന്നു. ആ പ്രായത്തിലാണ് പലരും തന്നെ ആക്രമിക്കുന്നത്. വളരെ അധികം ബുദ്ധിമുട്ട് നിറഞ്ഞ സമയത്തിലൂടെ കടന്ന് പോയതിന് ശേഷമാണു പിന്നീട് സിനിമയിലേക്ക് തിരികെ വന്ന് തുടങ്ങിയത് എന്നും പലർക്കും അറിയില്ല. അതുകൊണ്ട് ആവണം പലരും തന്നെ വേദനിപ്പിച്ചത്. ഒരു വ്യക്തി തന്നെ കണ്ടപ്പോൾ എന്താ മംമ്ത പറ്റിയത് ആക്സിഡൻറ് ആണോ എന്നാണ്. മുഖത്ത് ആസിഡ് വീണ ഒരു ഇരയോട് ആരെങ്കിലും ചെന്നിട്ട് മുഖത്ത് ആരെങ്കിലും ആസിഡ് ഒഴിച്ചോ എന്ന് ചോദിക്കുമോ എന്നും മംമ്ത കൂട്ടിച്ചേർക്കുന്നു.