
ഈ മിടുക്കിയുടെ ആദ്യ സിനിമയാണ് മാളികപ്പുറം എന്നാണോ നിങ്ങൾ കരുതിയത്? അനേകം ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട ദേവനന്ദയെ ഈ സിനിമകളിൽ ശ്രദ്ധിച്ചിട്ടുണ്ടോ?
ബാല താരങ്ങളായി വന്ന് പിന്നീട് നായികമാരായി തിളങ്ങുന്ന അനേകം പേർ സിനിമയിൽ ഉണ്ട്. ഇപ്പോൾ മാളികപ്പുറം എന്ന സിനിമയാണ് മലയാളികൾക്ക് ഇടയിൽ ഏറെ ചർച്ച ആയികൊണ്ടിരിക്കുന്നത്. ഇതിലെ ബാലതാരങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. ദേവനന്ദയും ശ്രീപത്തുമാണ് ഇതിലെ താരങ്ങളായി എത്തുന്നത്. ഒരു പക്ഷേ ഇവരുടെ യഥാർത്ഥ പേര് പറഞ്ഞാൽ ഇപ്പോഴും പലർക്കും മനസ്സിലാവണമെന്നില്ല. പക്ഷേ മാളികപ്പുറം എന്ന സിനിമയിലെ കല്ലുവും പിയൂഷും എന്ന് പറഞ്ഞാൽ പെട്ടെന്ന് തന്നെ ആളുകൾക്ക് മനസ്സിലാവും.

ഇതിലെ കല്യാണി എന്ന കല്ലു ആയി വേഷമിടുന്നത് ദേവനന്ദ എന്ന കൊച്ചു മിടുക്കിയാണ്. എന്നാൽ പലരും കരുതുന്നത് ദേവനന്ദ എന്ന കൊച്ചു മിടുക്കിയുടെ ആദ്യത്തെ സിനിമയാണ് മാളികപ്പുറം എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇതിനു മുൻപ് ദേവനന്ദ അനേകം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അനേകം സിനിമകൾ എന്നു പറയുമ്പോൾ മൂന്നോ നാലോ ചിത്രങ്ങൾ ആയിരിക്കും എന്നാണ് പലരും കരുതുക. എന്നാൽ യഥാർത്ഥത്തിൽ പതിനൊന്ന് സിനിമകളിൽ ദേവനന്ദ ഇതിന് മുൻപ് അഭിനയിച്ചിട്ടുണ്ട്. ദേവനന്ദയുടെ പന്ത്രണ്ടാമത്തെ സിനിമയാണ് മാളികപ്പുറം.

ഇത് അറിഞ്ഞപ്പോൾ ഇപ്പോൾ പലർക്കും ഒരു ഷോക്ക് ആയി മാറിയിരിക്കുകയാണ്. കാരണം ഇതിനു മുമ്പ് ദേവനന്ദ വേഷമിട്ട കഥാപാത്രങ്ങൾ ഒന്നും തന്നെ മലയാളികൾ അധികം വലിയ രീതിയിൽ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ദേവനന്ദ മിക്ക സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഈ കോച്ച് മിടുകിക്ക് വലിയ ജന ശ്രദ്ധ കിട്ടുന്നത്. അതുകൊണ്ടുതന്നെയാണ് മിക്കവരും മാളികപ്പുറം ആണ് ദേവാനന്ദയുടെ ആദ്യത്തെ സിനിമ എന്നു കരുതിയിരിക്കുന്നത്.

മിന്നൽ മുരളി എന്ന ചിത്രത്തിൽ ദേവനന്ദ ശ്രദ്ധേയമായ ഒരു കഥാപാത്രമായി എത്തിയിട്ടുണ്ട്. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ മൈ സാൻ്റ, തൊട്ടപ്പൻ, സൈമൺ ഡാനിയൽ, ടീച്ചർ, ഹെവൻ എന്ന ചിത്രങ്ങളിലാണ് ദേവനന്ദ ഇതിനു മുൻപ് എത്തിയിട്ടുള്ളത്. അതേ സമയം നിരവധി ആളുകൾ ആണ് ഇപ്പോൾ കല്യാണി എന്ന കല്ലുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു എത്തുന്നത്. ഇനിയും മാളികപ്പുറം എന്ന സിനിമയിൽ കിട്ടിയത് പോലെയുള്ള മികച്ച കഥാപാത്രങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് കുടുംബ പ്രേക്ഷകർ പറയുന്നത്.