മക്കളായിട്ടില്ല പ്ലാനിങ്ങിൽ ആണ്, മലയാളികളുടെ സ്വന്തം കല്യാണിക്കുട്ടി പിയറിന്റെ ജീവൻറെ പാതിയായ കഥ

മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. മോഹൻലാൽ, രഞ്ജിനി എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രം ഇന്നും പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാണെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം പ്രായഭേദമന്യേ ആണ് ഇന്നും ആളുകൾ ഈ ചിത്രത്തെ ഇഷ്ടപ്പെടുന്നത്. ചിത്രത്തിലെ കല്യാണികുട്ടിയായാണ് രഞ്ജിനി ഇന്നും മലയാള സിനിമ പ്രേമികൾ ഇഷ്ടപ്പെടുന്നതും ഓർക്കുന്നതും. അതിനുമുൻപും ശേഷവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും രഞ്ജിനി എന്നും മലയാളികൾക്ക് കല്യാണിക്കുട്ടി തന്നെയാണ്. ലൈം ലൈറ്റിലും സിനിമയിലും അധികം സജീവമല്ലാത്ത താരം ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരത്തിന്റെത് ഒരു പ്രണയ വിവാഹമായിരുന്നു

ഭർത്താവിൻറെ പേര് പിയർ എന്നാണ്. വീട്ടുകാർക്ക് അഭിമാനം ഉണ്ടായിരുന്ന ഒരാളാണ് താൻ എന്നതുകൊണ്ട് തന്നെ വിവാഹത്തിൻറെ കാര്യത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. എല്ലാവരും ഒപ്പം നിൽക്കുകയായിരുന്നു ചെയ്തത്. ആദ്യം രജിസ്റ്റർ മാരേജ് പിന്നെ പള്ളിയിൽ വച്ച് ക്രിസ്തീയ മതാചാരപ്രകാരം ഉള്ള വിവാഹവുമായിരുന്നു നടന്നത്. എറണാകുളത്തു വച്ചായിരുന്നു വിവാഹം. അധികം ആരെയും വിളിക്കുകയോ വിവാഹത്തിന് വലിയ പബ്ലിസിറ്റി കൊടുക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ചാറ്റുകളിലൂടെയാണ് ഞങ്ങൾ കൂടുതൽ അടുത്തറിയുന്നത്. ഒരു ദിവസം ഐ ലവ് യു എന്ന പിയർ പറഞ്ഞു. ഞാൻ അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് വിവാഹം നടത്തിയത്. സിനിമയിലേക്ക് തിരികെ വരണമെന്നോ ശക്തമായ കഥാപാത്രം ഇനിയും അവതരിപ്പിക്കണമെന്നോ ഒന്നും ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഡിഗ്രി കയ്യിലുള്ള ആളാണ് ഞാൻ

സിനിമയിലേക്ക് കടന്നുവരുന്നതിന് വർഷങ്ങൾക്കു മുൻപ് തന്നെ ഒരുപാട് ജോലികളൊക്കെ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അക്കാര്യത്തിൽ ഫുൾ കോൺഫിഡന്റ് ആണ്. സിനിമയിൽ അഭിനയിക്കുന്ന ഒരാളായിരുന്നു എന്ന് പ്രൊപ്പോസ് ചെയ്ത സമയത്തൊന്നും പിയറിന് അറിയുമായിരുന്നില്ല. അതിൽ അദ്ദേഹത്തിന് പ്രശ്നവുമില്ല. എൻറെ പില്ലർ എന്ന് പറയുന്നത് അമ്മയായിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലെത്തി ഒരു വർഷങ്ങൾക്കുശേഷമാണ് ഞാൻ മാധ്യമങ്ങൾക്ക് മുഖം കൊടുക്കുന്നത് പോലും. അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. അമ്മയുടെ മരണം എന്നെ വല്ലാതെ തളർത്തിയിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. തങ്ങൾക്ക് ഇപ്പോൾ മക്കളില്ലെന്നും സെറ്റിൽ ആയ ശേഷം മതി മക്കളെന്നുമാണ് തീരുമാനമെന്നുമാണ് ദമ്പതികൾ ഒറ്റസ്വരത്തിൽ പറയുന്നത്.