
പ്രാര്‍ത്ഥിച്ച് കിട്ടിയതാണ്. എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കില്ല; ലിന്റു റോണി
ഭാര്യ എന്ന സീരിയലിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമായിരുന്നു ലിന്റു റോണി. ഭാര്യയില്‍ രഹ് ന എന്ന കഥപാത്രമായിട്ടാണ് ലിന്റു എത്തിയത്. പിന്നീട് നിരവധി സിനിമകളിലും ഇവര്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ താമസിക്കുന്ന ലിന്റു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളു വന്‍സറുമാണ്. തന്റെ വിശേഷങ്ങളെല്ലാം യൂ ട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന ലിന്റു റീലുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ആളുകളാണ് ലിന്റവും റോണിയും . ഭര്‍ത്താവായ റോണി അവിടെ പഠിക്കുകയും പിന്നീട് ജോലി ലഭിച്ച് അവിടെ തന്നെ് സെറ്റിലാവുകയുമായിരുന്നു.

താരത്തിന്റെ വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് താരവും ഭര്‍ത്താവും എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്തയും ഇവര്‍ പങ്കു വച്ചിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നും ജൂണില്‍ കുഞ്ഞതിഥി എത്തുമെന്നും 21 ആഴ്ച്ച കഴിഞ്ഞെന്നും താരം തന്റെ ഇന്‍സ്റ്റയില്‍ കുറിപ്പുമായി പങ്കു വച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറയെ കുട്ടികളില്ലാത്തതിന്റെ പേരില്‍ വലിയ പരിഹാസങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

മാത്രമല്ല, ഗര്‍ഭിണി ആണെന്ന പറഞ്ഞപ്പോഴും ഡാന്‍സ് ചെയ്ത് കുട്ടിയെ കളയാനാണോ പ്ലാന്‍ എന്നും കാത്തിരുന്ന കുട്ടിയെ അബോര്‍ട്ട് ചെയ്യുമോ എന്നും താരത്തോട് പലരും ചോദിച്ചിരുന്നു. ഇത്തരം കമന്റുകല്‍ കണ്ട് തന്നെ തകര്‍ക്കാനാവില്ലെന്നു താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മറ്റ് വിശേഷങ്ങല്‍ പങ്കു വച്ച് കൊണ്ട് അടുത്ത യൂ ട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റു. ഇപ്പോഴിതാ ഭര്‍ത്താവിന്‍രെ സഹോദരന്‍ യുകെയ്ക്ക് വരുകയാണെന്നും എനിക്കായി നിരവദി സാധനങ്ങള്‍ അമ്മായി അമ്മയും അച്ചനും
കൊടുത്തു വിട്ടിട്ടുണ്ടെന്നും ഇനി റെനി ഇവിടെ കൂടെ കാണുമെന്നും ജോലിക്കായാണ് എത്തുന്നതെന്നും താരം സൂചിപ്പിക്കുന്നു.

ഈ സമയത്ത് ഡാന്‍സ് ചെയ്യാതെ അടങ്ങി ഇരിക്കാന്‍ പലരും പറയും. ഇത് ഒരു രോഗാവസ്ഥ അല്ലെന്നും മാക്‌സിമം ഹാപ്പിയായി ഇരിക്കേണ്ട സമയമാണ് ഇതെന്നും അതു കൊണ്ട് തന്നെയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതെന്നും താരം പറയുന്നു. നമ്മള്‍ എത്ര കെയര്‍ ചെയ്താലും മുകളിലിരിക്കുന്ന ആളാണ് എല്ലാം തീരുമാനിക്കുന്നത്. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് എല്ലാവരും ഇത് പറയുന്നതെന്ന് എനിക്കറിയാം.
പക്ഷേ ബേബിക്ക് ഒന്നും സംഭവിക്കില്ലെന്നും പ്രാര്‍ത്ഥിച്ച് കിട്ടിയതിനാല്‍ ഒന്നും സംഭവിക്കില്ലെന്ന് എനിക്ക റിയാമെന്നും നിരവധി പേരാണ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും വളരെ സന്തോഷമുണ്ടെന്നും നിരവധി പേരുടെ ബ്ലെസിങ് എന്‍രെ ബേബിക്ക് കിട്ടുന്നുണ്ടെന്നും ലിന്‍രു പങ്കു വച്ച വീഡിയോയില്‍ പറയുന്നു.കുക്കിങ്ങും ഡ്രൈവിങ്ങും യാത്ര പോകുന്നതുമൊക്ക തനിക്ക് വലിയ ഇഷ്ടമാണെന്നും താരം പറയുന്നു. കുട്ടിയുടെ സ്‌കാനിങ് ചിത്രങ്ങളുമായിട്ടായിരുന്നു ഗര്‍ഭിണിയായ വിശേഷം താരം പങ്കു വച്ചത്.