
നിങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകൾ ഞങ്ങളെക്കാളേറെ ബാധിക്കുന്നത് സുധിച്ചേട്ടന്റെ ആത്മാവിനെ; ഇതൊക്കെ കേട്ടാൽ അദ്ദേഹത്തിന്റെ ആത്മാവിന് ഒരിക്കലും മോക്ഷം കിട്ടില്ല; നിറക്കണ്ണുകളോടെ കൈകൾ കൂപ്പി രേണു
കൊല്ലം സുധി എല്ലാവരെയും വിട്ടു പറഞ്ഞിട്ട് ആഴ്ചകൾ പിന്നിടുകയാണ്.എന്നാൽ ഇപ്പോഴും സുധിയെ പറ്റിയുള്ള വാർത്തകൾക്കും ഓർമ്മകൾക്കും മരണമില്ലെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ഓരോ വാർത്തകളും സൂചിപ്പിക്കുന്നത്. സുധിയുടെ മരണശേഷം ഒരുപാട് വാർത്തകൾ താരത്തിന്റെ കുടുംബ ജീവിതത്തെപ്പറ്റി പുറത്തുവരികയുണ്ടായി. രണ്ടാം വിവാഹമായതുകൊണ്ടുതന്നെ ആദ്യവിവാഹത്തിലുള്ള മകൻ രാഹുലിനെ രണ്ടാം ഭാര്യ രേണു നല്ല രീതിയിൽ നോക്കുന്നില്ല എന്നത് അടക്കമുള്ള ഗോസിപ്പുകൾ ആയിരുന്നു പല മാധ്യമങ്ങളും പുറത്തുവിട്ടത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാതിരുന്ന രേണു ഇപ്പോൾ നെഞ്ച് പിടയുന്ന മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സുധിയുടെ വേർപാട് സുഹൃത്തുക്കൾക്ക് എന്നപോലെ തന്നെ കുടുംബാംഗങ്ങൾക്കും വലിയൊരു ആഘാതമാണ് സൃഷ്ടിച്ചത്. അതിൽ നിന്ന് പതിയെ പഴയ ജീവിതത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് ഭാര്യ രേണവും മക്കളും.

ഇതിനിടയിലാണ് സോഷ്യൽ മീഡിയയിൽ നിന്ന് പലവിധത്തിലുള്ള മോശം പ്രചരണങ്ങളും ഇവർക്കെതിരെ നടക്കുന്നത്. സുധിയുടെ മൂത്തമകൻ രാഹുൽ തനിക്ക് സ്വന്തം മകൻ തന്നെയാണ് എന്നാണ് രേണു പറയുന്നത്. 11 വയസ്സായപ്പോഴാണ് കിച്ചുവിനെ എനിക്ക് കിട്ടിയത്. അന്നുമുതൽ ഇന്നുവരെ അവൻ എൻറെ മകൻ തന്നെയാണ്.കിച്ചുവെന്നോ ഋതിലെന്നോ എനിക്ക് വ്യത്യാസമില്ല. ഞാൻ പ്രസവിച്ച എൻറെ മൂത്തമകൻ തന്നെയാണ് കിച്ചു. ഞങ്ങൾ തമ്മിൽ അമ്മ മകൻ ബന്ധം തന്നെയാണ് ഉള്ളത്. പറയുന്നവർക്കൊക്കെ എന്തും പറയാം. മോൻ ഇത്രത്തോളം വളർന്നതിന് പിന്നിൽ ഞാനാണെന്ന് എപ്പോഴും സുധി ചേട്ടൻ പറയുമായിരുന്നു. പത്താം ക്ലാസിൽ അവൻ നല്ല മാർക് വാങ്ങി ജയിച്ചപ്പോഴും സുധി ചേട്ടൻ പറഞ്ഞത് നിൻറെ മിടുക്കു കൊണ്ടാണ് മോൻ ഇത്രത്തോളം എത്തിയതെന്ന് ആയിരുന്നു. എൻറെ അമ്മയും ചേട്ടനും ചേച്ചിയും സുധി ചേട്ടനും മക്കളും എല്ലാവരും നല്ല ബന്ധത്തിലായിരുന്നു മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.

ഇപ്പോഴും ഏട്ടൻ ഞങ്ങളോടൊപ്പം തന്നെയാണുള്ളത്. എന്നോട് ഇടയ്ക്കൊക്കെ സംസാരിക്കും. ഞാൻ കരയുന്നതിനും ഫുഡ് കഴിക്കാതിരിക്കുന്നതിന് ഒക്കെ ഏട്ടൻ ഇപ്പോഴും എന്നെ വഴക്ക് പറയാറുണ്ട്. ഇങ്ങനെ ആവശ്യമില്ലാതെ ആളുകൾ ഓരോന്ന് പറയുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും ആണ് വിഷമം തോന്നുന്നത്. അത് എന്നെക്കാൾ ഏറെ വേദനിപ്പിക്കുന്നത് സുധി ചേട്ടനെയാണ്. ഒരിക്കലും ഞങ്ങൾക്കിടയിൽ നടക്കാത്ത സംഭവങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇതൊക്കെ സുധി ചേട്ടൻറെ ആത്മാവിനെ വേദനിപ്പിക്കും. ഇതൊക്കെ എനിക്കറിയാം എന്റെ ഉള്ളിൽ അത് ഏട്ടൻ എപ്പോഴും പറയുന്നുണ്ട്. ഒരിക്കലും ഏട്ടൻ ഇവിടെ നിന്ന് പോകില്ല. എപ്പോഴും ഏട്ടൻ ഞങ്ങൾക്കൊപ്പം ഉണ്ട്. ഷൂട്ട് ഇല്ലാത്തപ്പോഴൊക്കെ ഞങ്ങളുടെ അടുത്തിരിക്കാൻ ആയിരുന്നു ഏറെ ഇഷ്ടം എന്നും രേണു പറയുന്നു.