“ഞങ്ങളുടെ കുടുംബം വലുതാകുന്നു, ഇത് കാത്തിരുന്ന നിമിഷം” പുതിയ സന്തോഷ വാർത്തയുമായി ലക്ഷ്മി പ്രിയ

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരു പോലെ സജീവമായ നടിയാണ് ലക്ഷ്മി പ്രിയ. ഈ അടുത്തായി അവസാനിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായും ലഷ്മി എത്തിയിരുന്നു. ഷോയിൽ എത്തിയ ലക്ഷ്മിയ്ക്ക് നിരവധി പേരുടെ വിമർശനങ്ങൾ നേരിടേണ്ട അവസ്ഥ വന്നിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയ വഴി ലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ലക്ഷ്മിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ തന്റെ കുടുംബം വലുതാകുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരം തന്റെ അനിയനും അനിയത്തിയും എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്. എന്നാൽ ഇന്ന് ഇപ്പോൾ പുതിയൊരു സന്തോഷ വാർത്ത കൂടെ ഉണ്ടെന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. എന്നാൽ ആ സന്തോഷ വാർത്ത ഇപ്പോൾ സർപ്രൈസ് ആണെന്നും നിങ്ങൾ ഇനിയും കുറച്ച് ദിവസം കൂടി കാത്തിരിക്കൂ എന്നുമാണ് താരം കുറിപ്പിലൂടെ പറഞ്ഞത്. ലക്ഷ്മി മത്സരാർത്ഥിയായിരുന്ന ബിഗ്‌ബോസിൽ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ഭാവി വധു ആരതിയ്ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ചു കൊണ്ടായിരുന്നു താരം ഈ കാര്യം പറഞ്ഞത്.

എന്നാൽ താരത്തിന്റെ ആരാധകരും റോബിന്റെ ആരാധകരും എല്ലാവരും ഇപ്പോൾ ആകാംക്ഷയിലാണ്. നിരവധി പേരാണ് എന്താണ് ആ സന്തോഷ വാർത്ത എന്ന് ചോദിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് ഇപ്പോൾ കാര്യം അന്വേഷിക്കുന്നത്. റോബിൻറെയും ആരതിയുടെയും ചിത്രം പങ്ക് വെച്ചുകൊണ്ട് എന്താണ് ഇങ്ങനെ പറയുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇരുവരുടെയും ചിത്രം പങ്ക് വെച്ചുകൊണ്ട് എങ്ങനെ കുടുംബം വലുതാകുന്നു എന്നാണ് ആരാധകർ പറയുന്നത്.

ലക്ഷ്മി പ്രിയ പറഞ്ഞത് തന്റെ സ്വന്തം അനിയനാണ് റോബിൻ എന്നും അനിയത്തിയാണ് ആരതിയെന്നും ലക്ഷ്മി പറഞ്ഞിരുന്നു. റോബിനും തന്റെ ചേച്ചിയുടെ സ്ഥാനമാണ് ലക്ഷ്മി പ്രിയയ്ക്ക് എന്നും പറഞ്ഞിരുന്നു. ബിഗ്‌ബോസിൽ നിന്നും റോബിനെ സപ്പോർട്ട് ചെയ്തിരുന്നത് ലക്ഷ്മിപ്രിയ ആയിരുന്നു. അതേസമയം വിവാഹ നിശ്ചയത്തിന് ലക്ഷ്മി പ്രിയക്കൊപ്പമുള്ള ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. എന്താണ് സർപ്രൈസ് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.