
“18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോ, പല പുരുഷന്മാരും എത്തി നോക്കുമെന്നു അറിയാം, പക്ഷെ ഉപകാരപ്പെടില്ല”; ലക്ഷ്മി നക്ഷത്ര
സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോ അവതരികയായി ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുമൊക്കെയായി വളരെ അധികം സജീവമായ ലക്ഷ്മി. തന്റെ വീട്ടിലെ വിശേഷങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും എല്ലാം പങ്കുവെച്ചു കൊണ്ടും ലക്ഷ്മി നക്ഷത്ര എത്താറുണ്ട്. സാമൂഹിക കാര്യങ്ങളിലും ഇടപെട്ട് കൊണ്ട് ലക്ഷ്മി എത്താറുണ്ട്. ഇന്‍ഫോര്‍മേറ്റീവ് ആയിട്ടുള്ള കാര്യങ്ങളും തൻ്റെ ആരാധകരുമായും ലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്.

18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോ എന്ന തംപ്നെയിൽ നൽകിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രം ആണ് എന്ന് കാണുമ്പോള്‍ ചില പുരുഷന്മാരും വീഡിയോയിലേക്ക് എത്തി നോക്കിയേക്കാം. എന്നാൽ നിങ്ങള്‍ക്ക് ഈ വീഡിയോ ഒരുതരത്തിലും ഉപകാരപ്പെടില്ല. ഇനി അഥവാ കാണുന്നുണ്ടേൽ കണ്ട് കഴിഞ്ഞാല്‍ ഭാര്യയ്‌ക്കോ മക്കള്‍ക്കോ കാണിച്ചു കൊടുക്കാവുന്നതാണ് എന്ന് വീഡിയോയുടെ തുടക്കത്തില്‍ തന്നെ ലക്ഷ്മി പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെ തീര്‍ച്ചയായും ട്രോളുകളും നെഗറ്റീവ് കമന്റുകളും വരുമെന്ന് അറിയാം.

ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞാലും പ്രശ്നമില്ല. എന്നാല്‍ അതിനെ ഒന്നും താൻ കാര്യമാക്കുന്നില്ല. പല സ്ത്രീകള്‍ക്കും അധികമൊന്നും അറിയാത്ത ചില പ്രൊഡക്ടുകളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ വീഡിയോ. ഇത് ബ്രാന്റ് പ്രമോഷന്‍ അല്ല എന്നും ലക്ഷ്മി പ്രത്യേകം എടുത്ത് പറയുന്നുണ്ട്. സ്വെറ്റ് പാഡ്, ഇന്‍വിസിബിള്‍ ബ്രാ, ഇന്‍വിസിബിള്‍ സ്‌കിന്‍ ടാപ്, നിപ്പിള്‍ സ്റ്റിക്കര്‍, ഷോള്‍ഡര്‍ പാഡ്, ബ്രാ പാഡ്, ഇന്‍വിസിബിള്‍ ബ്രാ സ്ട്രാപ്, പാന്റി ലൈനര്‍, കോട്ടന്‍ മിറാക്കിള്‍ കാമി, മെന്‍സ്‌ട്രേഷന്‍ കപ് തുടങ്ങിയ പ്രൊഡക്ടുകളെ കുറിച്ചാണ് ലക്ഷ്മി നക്ഷത്ര വീഡിയോയില്‍ സംസാരിക്കുന്നത്.

ഈ വീഡിയോ ചെയ്തത് കൊണ്ട് ആര് തന്നെ കളിയാക്കിയാലും പ്രശ്നമില്ല. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യുമെന്നും ലക്ഷ്മി പറഞ്ഞു. താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തിയത്. അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു കൂടുതൽ പേരും രംഗത്ത് വന്നത്. ഇങ്ങനെയുള്ള പ്രോഡക്റ്റുകൾ കിട്ടുമെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും നന്ദി ലക്ഷ്മി നക്ഷത്ര. ഒരു പെണ്‍കുട്ടി തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ ആണ് ഇതെന്നും പലരും വീഡിയോയ്ക്ക് താഴെ കമെന്റുകളായി രേഖപ്പെടുത്തിയിരുന്നു.