എന്റെ ഭര്‍ത്താവും രണ്ട് ആണ്‍ കുട്ടികളും മരിച്ചു പോയി. പ്രായമായ അമ്മയെ നന്നായി നോക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം, അതിനുള്ള വഴിയാണിത്; തന്റെ ദുഖകരമായ ജീവിതം പറഞ്ഞ് കുളപ്പുള്ളി ലീല

മലയാള സിനിമയില്‍ കോമഡി വേഷങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിയ നടിയാണ് കുളപ്പുള്ളി ലീല. നാടക നടിയായി തന്റെ അഭിനയ ജീവിതം ആരംഭിച്ച ലീല പിന്നീട് സിനിമയിലും ചെറിയ വേഷങ്ങളില്‍ തിളങ്ങി. ഇതിനോടകം  മൂന്നൂറ്റി അന്‍പതിലധികം ചിത്രങ്ങളുടെ ഭാഗമായി ലീല മാറി. കൂടാതെ മലയാളത്തിന് പുറമേ തമിഴ് സിനിമയിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഈ താരത്തിന് സാധിച്ചു. തമിഴിലും മലയാളത്തിലും ടെലി വിഷന്‍ രംഗത്തും ലീല സജിവമാണ്. കസ്തൂരിമാനിലെയും പുലിവാല്‍ കല്യാണത്തിലെയുമൊക്കെ കുളപ്പുള്ളി ലീലയുടെ അഭിനയം വളരെ പ്രശംസനീയമായിരുന്നു. നെഗറ്റീവ്‌ റോളുകളാണെങ്കിലും അത് മനോഹരമായി അവതരിപ്പിക്കാന്‍ ഈ നടിക്ക് പ്രത്യേക പാടവമുണ്ട്.

ഈ നടിയുടെ വ്യക്തി ജീവിതം ആരാധകര്‍ക്ക് അറിയില്ല. ഇപ്പോഴിതാ ഇവര്‍ ദ ക്യൂവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ ദുരിതങ്ങളെ പറ്റി തുറന്ന് പറയുകയാണ്. ഒരു കുഗ്രാമത്തിലായിരുന്നു താന്‍ ജനിച്ചത്. ചെറുപ്പകാലം തന്നെ കഷ്ട്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. സിനിമയിലേയ്ക്ക്  എത്തിപ്പെടാന്‍ സാധിക്കുമെന്നു ഒരിക്കലും കരുതിയ ആളല്ല താന്‍. കാരണം സിനിമ ഒന്നും ഞാന്‍ കാണാറില്ലായിരുന്നു.

എന്റെ അമ്മ നല്ല കഴിവുള്ള സ്ത്രിയായിരുന്നു. അമ്മ കച്ചേരിയൊക്കെ പഠിച്ചിട്ടുണ്ട്. അത് കുറച്ച് നാള്‍ക്ക്‌ മുന്‍പാണ് ഞാനറിഞ്ഞത്. അമ്മയെക്കുറിച്ച് ഞാന്‍ ഒരു പാട്ട് എഴുതിയിരുന്നു. അത് മൂളിയപ്പോള്‍ അമ്മ കൈവിരലുകള്‍ കൊണ്ട് താളം പിടിക്കുന്നത് കണ്ടു. കച്ചേരി പഠിച്ചവര്‍ താളം പിടിക്കുന്നത് വളരെ വ്യത്യസ്തമാണ്. അപ്പോഴാണ് അമ്മയോട് താനന്‍ കച്ചേരി പഠിച്ചോ എന്ന് ചോദിച്ചപ്പോല്‍ ഉവ്വ് എന്ന് പറഞ്ഞു. ഞാന്‍ നായര്‍ ജാതിയാണ്. അത് കൊണ്ട് തന്നെ പുറത്തിറങ്ങി ജോലി ചെയ്യുന്നത് അന്ന് ആരും പിന്തുണച്ചിരുന്നില്ല. അന്ന് നാടകത്തില്‍ ഞാന്‍ അഭിനയിക്കുന്നത് ആര്‍ക്കും ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ അമ്മ എല്ലാ കാര്യത്തിലും എനിക്ക് പിന്തുണ തന്നിരുന്നു. ചെറുപ്രായത്തില്‍ അമ്മയുടെ കല്യാണം കഴിഞ്ഞതാണ്. മൂന്ന് മാസം എന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അച്ഛന്‍ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ചന് വെറെ ഭാര്യമാരൊക്കെ ഉണ്ടായിരുന്നു. ഒടുവില്‍ അച്ചന്‍ ക്യാന്‍സര്‍ വന്നാണ് മരിക്കുന്നത്.

കലാപരമായി എനിക്ക് കിട്ടിയ കഴിവുകളെല്ലാം അമ്മയുടെ പാരമ്പര്യം കൊണ്ടും അനുഗ്രഹം കൊണ്ടുമാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോല്‍ എന്റെ അമ്മ മാത്രമേ ഉള്ളൂ. അമ്മയ്ക് 94 വയസായി. അമ്മയെ നോക്കാന്‍ ഞാനെ ഉള്ളു. എന്റെ ഭര്‍ത്താവ് മരിച്ചു പോയതാണ്. രണ്ട് ആണ്‍ കുട്ടികള്‍ ഉണ്ടായിരുന്നു. അവരും മരിച്ചു പോയി. ഒരാള്‍ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാള്‍ പതിമൂന്നാം വയസ്സില്‍ ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവും അങ്ങനെയാണ് മരിക്കുന്നത്. അത്തരം ഒരു ജീവിതം എനിക്ക് വേണ്ട എന്ന് ദൈവം തീരുമാനിച്ചിരിക്കാം.

അമ്മയെ നന്നായി നോക്കണമെന്നതാണ് തന്റെ വലിയ ആഗ്രഹം. കുടുംബ സ്വത്തോ സമ്പാദ്യമോ ഒന്നുമില്ല. അമ്മ തനിക്ക് കുറച്ച് സ്വത്തൊക്കെ തന്നിരുന്നു. പക്ഷേ അതൊക്കെ ഞാന്‍ ദാന ധര്‍മ്മം കൊടുത്തു. അതെല്ലാം ആ വഴിക്ക് പോയി. പലരും എനിക്ക് പൈസ തരാനുണ്ട്. വീടിനടുത്തുള്ളവരും അകലെ ഉള്ളവരും അങ്ങനെ പലരില്‍ നിന്നും ഏകദേശം എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. ആരോടും തനിക്ക് പരാതിയില്ല. അമ്മയെ നോക്കാനായിട്ടാണ് ദൈവം എനിക്ക്  സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നത്. അത് മാത്രമാണ് എന്റെ ആഗ്രഹവും. ഞാന്‍ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ എന്റെ കൂട്ടുകാരിയാണ് അമ്മയെ നോക്കുന്നതെന്നും താരം പറയുന്നു.