സിദ്ധാര്‍ത്ഥ് കണ്ടാല്‍ നെഞ്ച് പൊട്ടി മരിക്കുന്ന കാഴ്ചകൾ; വേദികയെ തള്ളി പറഞ്ഞ് സിദ്ധാര്‍ഥും രോഹിത്തിനെ വിട്ടു കൊടുക്കാതെ സുമിത്രയും!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. സഞ്ജനയുടെ പ്രസവം കഴിഞ്ഞിരിക്കുന്ന എപ്പിസോഡ് ആണ് ഇപ്പോൾ കാണിച്ചു കൊണ്ടിരിരിക്കുന്നത്. കുശുമ്പും കുന്നായ്മയും, പകയും വെറുപ്പും ഒക്കെയായി ഒരുപാട് പേർ അതിന് ചുറ്റും ഉണ്ട്. എന്നാൽ സുമിത്രയും സുമിത്രയെ പിന്തുണയിക്കുന്നവരും സന്തോഷത്തിന്റെ, ആഘോഷത്തിന്റെയും നിറവിലാണ്. വെറുമൊരു സീരിയല്‍ എന്നതിനപ്പുറം ഒരുപാട് സന്ദേശങ്ങളും ഇന്നത്തെ കുടുംബവിളക്കിന്റെ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്.

സഞ്ജന പ്രസവിച്ചത് അറിഞ്ഞിട്ടും ആശുപത്രിയില്‍ പോയി കുഞ്ഞിനെ കാണാത്ത സിദ്ധുവിനെ അമ്മ ഉപദേശിന്നതാണ് ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നത്. സുമിത്രയും അവളുടെ പുതിയ ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹപ്രകടനം കാണാന്‍ താൻ അങ്ങോട്ട് പോകുന്നില്ല, സഞ്ജനയും കുഞ്ഞും ശ്രീനിലയത്തിലേക്ക് വരുമ്പോള്‍ കണ്ടോളാം എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. കുഞ്ഞിന്റെ അച്ചാച്ഛന്‍ എന്ന തന്റെ സ്ഥാനം രോഹിത്ത് എടുക്കാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് അറിയാം എന്നും സിദ്ധു പറയുന്നുണ്ട്. എന്താണ് സിദ്ധാര്‍ത്ഥിന്റെ ഉദ്ദേശം എന്ന് ആർക്കും മനസ്സിലാവുന്നില്ല. ആശുപത്രിയില്‍ കുഞ്ഞിനും സഞ്ജനയ്ക്കും വേണ്ട കാര്യങ്ങള്‍ ഓടിനടന്ന് ചെയ്യുകയാണ് രോഹിത്ത്.

സഞ്ജനയെയും കുഞ്ഞിനേയും കാണാന്‍ രാവിലെ തന്നെ അച്ചാച്ഛന്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. അതിനിടയിൽ പ്രസവം കഴിഞ്ഞ് സഞ്ജനയും കുഞ്ഞും വീട്ടിലേക്ക് വരണം എന്ന് പറഞ്ഞ് സുശീല പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. സഞ്ജനയ്ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം കൊണ്ട് പോവാം എന്ന് പ്രതീഷ് പറഞ്ഞതോടെ രോഹിത്തും അതിനെ പിന്തുണയ്ക്കുന്നു. അത് പറയാന്‍ നിങ്ങളാരാണ് എന്നാണ് രോഹിത്തിനോട് സുശീല ചോദിക്കുന്നു. രോഹിത്തിനെ അപമാനിക്കുന്നത് കണ്ട സുമിത്ര സുശീലയ്ക്ക് മറുപടി കൊടുക്കുന്നു. രോഹിത്ത് ആരാണ് എന്നത് നിങ്ങളെയൊക്കെ വിളിച്ച് വരുത്തി നടത്തിയ ഒരു ചടങ്ങിലൂടെ അറിയിച്ചിട്ടുള്ളതാണ്.

അത് അവിടെ നിൽക്കട്ടെ നിങ്ങള്‍ സഞ്ജനയുടെ ആരാണ് എന്ന് സുമിത്ര ചോദിക്കുന്നു. രണ്ടാന്‍ അമ്മയല്ലേ, അല്ലാതെ സ്വന്തം അമ്മ ഒന്നും അല്ലല്ലോ എന്നും ആ സ്ഥാനം രോഹിത്തിനും ഉണ്ട് എന്നും സുമിത്ര പറഞ്ഞതോടെ സുശീലയുടെ വാ അടയുന്നു. കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ സരസ്വതിയമ്മ ഒഴികെ ബാക്കി എല്ലാവരും സന്തോഷത്തോടെ കുഞ്ഞിനെ വാങ്ങുന്നു. സുമിത്ര കുഞ്ഞിനെ നോക്കുന്നതോടൊപ്പം വീട്ട് ജോലികൾ രോഹിത്താണ് ചെയ്യുന്നത്. ഈ കാഴ്ച എങ്ങാന്‍ സിദ്ധാര്‍ത്ഥ് കണ്ടാല്‍ നെഞ്ച് പൊട്ടി മരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.  വരുന്ന എപ്പിസോഡുകൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.