കുടുംബവിളക്കിലേക്ക് പുതിയ വില്ലൻ എത്തുന്നു! സുമിത്രയെ തകര്‍ക്കാന്‍ എത്തുന്ന വില്ലൻ ആരാണെന്ന് അറിഞ്ഞോ?

കുടുംബവിളക്ക് സീരിയലില്‍ ഇപ്പോൾ സന്തോഷത്തിന്റെ നാളുകളാണ് കടന്ന് പോവുന്നത്. സിദ്ധാര്‍ഥിനെ കൈവിട്ടു പോകാതിരിക്കാനുള്ള ശ്രമത്തിലാണ് വേദിക. അതുകൊണ്ട് തന്നെ സുമിത്രയ്ക്ക് എതിരെയുള്ള നീക്കങ്ങളിൽ നിന്ന് പിൻവലിഞ്ഞു നിൽക്കുകയാണ് വേദിക. സരസ്വതിയമ്മയുടെ ഏഷണിയും ഇപ്പോൾ അധികമൊന്നും നടക്കാറില്ല. സിദ്ധാർഥ് തന്നെ കൊണ്ട് കഴിയുന്ന പോലെ എല്ലാം സുമിത്രയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതിനെല്ലാം പരിമിതികള്‍ ഒരുപാടുണ്ട്.

ചിലപ്പോൾ വേദിക തന്നെ സിദ്ധാർത്ഥിന്റെ നീക്കങ്ങളെ തടഞ്ഞെന്നും വരാം. ഇപ്പോഴിതാ കുടുംബവിളക്കിലേക്ക് പുതിയ വില്ലൻ കഥാപാത്രം കടന്ന് വരികയാണ്. സഞ്ജന തിരികെ ശ്രീനിലയത്തിലേക്ക് വരുന്നുണ്ട്. സഞ്ജനയേയും കുഞ്ഞിനെ കാണാൻ എത്തുന്ന സിദ്ധാര്‍ത്ഥിനെ യാതൊരു പ്രകോപനവും കൂടാതെ അച്ഛന്‍ കുത്തി നോവിക്കുന്നുണ്ട്. വളരെ സന്തോഷത്തോടെ കുഞ്ഞിനെ കാണാൻ വന്ന സിദ്ധാർഥ് കാണുന്നത് രോഹിത്ത് കുഞ്ഞുമായി നിൽക്കുന്നതാണ്. രോഹിതിന്റെ കയ്യിൽ നിന്നും സിദ്ധാർഥ് കുഞ്ഞിനെ വാങ്ങുകയും കുഞ്ഞ് കരയുകയും ചെയ്യുന്നു.

 

എന്നാൽ കുഞ്ഞിനെ തിരികെ രോഹിത്ത് വാങ്ങുമ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തുന്നു. ചെകുത്താനേയും ദൈവത്തിനേയും കുഞ്ഞിന് തിരിച്ചറിയാം എന്ന് അച്ഛൻ പറയുന്നത് കേട്ട് അപമാനിക്കപ്പെട്ട് സിദ്ധാർഥ് വീട്ടിൽ നിന്ന് ഇറങ്ങുന്നു. തിരികെ വീട്ടിൽ എത്തിയ സിദ്ധാർത്ഥിനെ വേദികയും പരിഹസിക്കുന്നു. ഇതെല്ലം കേട്ട സിദ്ധാർഥ് പകരം വീട്ടാൻ ഒരുങ്ങുകയാണ്. ഇപ്പോൾ സുമിത്രയെ തകർക്കാൻ ഏക വഴി സുമിത്രാസ്‌ ആണ്. അത് കൊണ്ട് തന്നെ ആ വഴി നോക്കുകയാണ് സിദ്ധു. സുമിത്രാസിൽ ജെയിംസിന്റെ ബന്ധുവായ ഒരു വില്‍ഫ്രഡ് ഉണ്ടെന്നും അയാളെ മുന്നിൽ നിർത്തി സുമിത്രാസിന്റെ എക്‌സ്‌പോര്‍ട്ടിനെ തകർക്കാൻ ആണ് സിദ്ധു പദ്ധതി ഇടുന്നത്.

അതോടെ സുമിത്ര തകരുകയും വീണ്ടും അടുക്കളയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ആവുമെന്നും സിദ്ധു കണക്ക് കൂട്ടുന്നു. സുമിത്രാസിനെ മൊത്തത്തിൽ തകര്‍ക്കാന്‍ സിദ്ധുവിന് ചിലപ്പോൾ കഴിയില്ലായിരിക്കും. എന്നാൽ സുമിത്രയെ പ്രതിസദ്ധിയിലാക്കാന്‍ സാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. പ്രത്യേകിച്ചും സുമിത്രയുടെ ഈ സാഹചര്യത്തില്‍. സഞ്ജനയുടെ പ്രസവം കഴിഞ്ഞത് കൊണ്ട് സുമിത്ര ഇപ്പോൾ ജോലിയിൽ നിന്ന് ലീവ് എടുത്ത് മാറി നില്‍ക്കുകയാണ്. അത് കൊണ്ട് തന്നെ സുമിത്രയുടെ അഭാവത്തില്‍ സുമിത്രാസില്‍ ഇപ്പോൾ എന്തും നടക്കും. അങ്ങനെ ഒരു പ്രതിസന്ധി നേരിടേണ്ടി വന്നാൽ സുമിത്ര എങ്ങിനെ കരകയറും എന്ന ചിന്തയാണ് ഇപ്പോള്‍ പ്രേക്ഷകരെ ആശങ്കയിൽ ആക്കുന്നത്.