സുമിത്ര രോഹിത്ത് വിവാഹം, ചേട്ടനും അനിയനും തമ്മിൽ വഴക്ക്, ഗര്‍ഭിണിയായ സജ്ജനയെ തള്ളിയിട്ട് അനിരുദ്ധ്; കുടുംബവിളക്ക് അവസാനിക്കുകയാണോ എന്ന് പ്രേക്ഷകർ

ഏഷ്യനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പര അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് നൽകുന്നത്. സുമിത്ര രോഹിത്ത് വിവാഹമായിരുന്നു ഇത്രയും നാൾ കുടുംബവിളക്ക് എപ്പിസോഡുകൾ കാണിച്ചിരുന്നത്. പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്ന് കണ്ടതായിരുന്നു സുമിത്ര രോഹിത്ത് വിവാഹം. ഏറെ വിവാദങ്ങൾക്ക് ശേഷം രോഹിത്ത് സുമിത്രയുടെ ജീവിതം എന്തായിരിയ്ക്കും എന്ന് ഉറ്റു നോക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. അതിനൊപ്പം തന്നെ സുമിത്ര ഇല്ലാത്ത ശ്രീനിലയത്തിലെ അവസ്ഥ എന്തായിരിയ്ക്കും എന്നും പ്രേക്ഷകർ നോക്കുന്നുണ്ട്.

അതും വലിയ ചോദ്യ ചിഹ്നമായാണ് നിൽക്കുന്നത്. ഇപ്പോഴിതാ കുടുംബവിളക്കിന്റെ പുതിയ പ്രമോ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഉറക്കം എഴുന്നേക്കുന്ന സുമിത്രയ്ക്ക് ബെഡ് കോഫിയുമായി രോഹിത്ത് വരുന്നതാണ് പ്രമോയുടെ ആദ്യ ഭാഗം കാണിക്കുന്നത്. കുലസ്ത്രീ സങ്കല്‍പങ്ങള്‍ എല്ലാം തിരുത്തി എഴുതിക്കൊണ്ടുള്ള ഈ രംഗം വളരെ പോസിറ്റീവ് ആയിട്ടാണ് ആരാധകർ എടുത്തിരിക്കുന്നത്. പണ്ട് സിദ്ധാര്‍ത്ഥിന്റെ കാല് തൊട്ട് തൊഴുത് എഴുന്നേറ്റ് വരുന്ന കുടുംബിനിയായ സുമിത്രയെ ആയിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്.

എന്നാൽ ഇപ്പോഴിതാ ഇങ്ങനെ ഒരു ജീവിതം സുമിത്രയ്ക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഈ മാറ്റം ആണ് പ്രേക്ഷകരും ആഗ്രഹിച്ചത് എന്നും കമെന്റിലൂടെ പറയുന്നുണ്ട്. എന്നാൽ സുമിത്ര ഇല്ലാത്ത ശ്രീനിലയത്തിലെ അവസ്ഥയും കാണിക്കുന്നുണ്ട്. ഭക്ഷണത്തിന് അമ്മ ഉണ്ടാക്കുന്ന രുചി ഇല്ലെന്ന് പറഞ്ഞു കൊണ്ട് അനിരുദ്ധ് പ്രശ്‌നം തുടങ്ങുന്നു. തുടര്‍ന്ന് അനിരുദ്ധും പ്രതീഷും പ്രശ്നം ഉണ്ടാക്കുകയും പ്രതീഷിന്റെ കോളറയ്ക്ക് അനിരുദ്ധ് കുത്തിപ്പിടിക്കുന്നു. വഴക്ക് വരുന്ന സഞ്ജനയെ അനിരുദ്ധ് തള്ളി മാറ്റുന്നുണ്ട്. ഗര്‍ഭിണിയായ സഞ്ജന തെറിച്ച് വീഴുകയും എല്ലാവരും ഞെട്ടുന്നതും ഒക്കെയാണ് പുതിയ പ്രമോയിലുള്ളത്.

സുമിത്രയേയും രോഹിത്തിനേയും പുതിയ ജീവിതം ആസ്വദിക്കാൻ ശ്രീനിലയത്തിലെ നിലവിലെ സാഹചര്യം അനുവദിക്കും എന്ന് തോന്നുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു. മക്കള്‍ പരസ്പരം തള്ളി അച്ചാച്ചന്റെ ആരോഗ്യം മോശമാവുകയും ഒടുവിൽ സുമിത്ര രോഹിത്തിനൊപ്പം ശ്രീനിലയത്തിലേക്ക് തന്നെ തിരിച്ചു വന്നേക്കാം. എങ്കിലേ കഥ മുന്നോട്ട് പോകാനുള്ള സാധ്യതയുള്ളൂ എന്നാണ് പ്രേക്ഷകർ പറയുന്നത്. മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്കിന് ആരാധകർ ഏറെയാണ്. ഡോ.ഷാജു ആണ് രോഹിത്ത് എന്ന കഥാപാത്രമായി എത്തുന്നത്.  ഏറെ ആരാധകരുള്ള പരമ്പര അവസാനിക്കാൻ പോവുകയാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.