പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; മനോരമയിൽ വമ്പൻ പരസ്യം, രോഹിത്തും സുമിത്രയും വിവാഹിതരാവുന്നു

ഏറെ ആരാധകരുള്ള മിനിസ്ക്രീൻ പരമ്പരയാണ് കുടുംബവിളക്ക്. സിനിമ താരം മീര വാസുദേവ് നായികയായി എത്തുന്ന പരമ്പര ആരാധകർ കാത്തിരുന്ന മൂഹൂർത്തത്തിലേക്ക് അടുക്കുകയാണ്. വീട്ടമ്മയുടെ റോളിലാണ് മീര വാസുദേവ് എത്തുന്നത്. രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ കുടുംബവിളക്ക് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഡോക്ടർ ഷാജു ആണ് പരമ്പരയിൽ രോഹിത്ത് എന്ന കഥാപാത്രമായി വേഷമിടുന്നത്. അനേകം സീനിയർ താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ സുമിത്ര എന്ന വീട്ടമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഇതിൽ കാണിക്കുന്നത്. മീര വാസുദേവന് മിനി സ്‌ക്രീനിൽ കരിയർ ബ്രേക്ക് എന്ന് പറയാൻ കഴിയുന്ന കഥാപാത്രമാണ് സുമിത്ര. വ്യത്യസ്ഥ കഥാമുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര കടന്ന് പോയ്കൊണ്ടിരിക്കുന്നത്.

 

സുമിത്രയുടെയും രോഹിതിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി അതി ഗംഭീര പരസ്യമാണ് പത്രത്തിൽ കൊടുത്തിരിക്കുന്നത്. വിവാഹ പരസ്യത്തിൽ ആശംസകൾ നൽകിയിരിക്കുന്നത് ശിവദാസമേനോനും ബന്ധുമിത്രാദികളും ആണ്. അതേസമയം പരമ്പരയിൽ രോഹിത് എത്തുമ്പോൾ അവിടെ സിദ്ദുവും വേദികയും നോക്കി നിൽക്കുന്നതും കാണിക്കുന്നുണ്ട്. വിവാഹത്തിന് പങ്കെടുക്കാൻ സിദ്ദു വന്നതിൽ നന്ദിയും രോഹിത്ത് പറയുന്നുണ്ട്. എന്നാൽ എങ്ങനെ എങ്കിലും വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെ യാണ് സിദ്ധാർഥ് നിൽക്കുന്നത്. നവ വധുവായി സുമിത്ര മണ്ഡപത്തിലേക്ക് എത്തുന്നത് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നു.

രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹം നടക്കാൻ പോകുന്നതിനെ കുറിച്ചുള്ള ചർച്ചകളും, തുടർന്നുണ്ടാകുന്ന വിഷയങ്ങളും ആയിരുന്നു ഏറെ നാളായി കുടുംബവിളക്കിൽ കാണിക്കുന്നത്. രോഹിതിന്റെയും സുമിത്രയുടെയും വിവാഹം ഇത്ര എപ്പിസോഡുകളിൽ വലിച്ചു നീട്ടിയതിനെക്കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ നടന്നിരുന്നു. ഇപ്പോഴിതാ മനോരമ പത്രത്തിൽ വലിയ രീതിയിലുള്ള ഒരു പരസ്യം തന്നെയാണ് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പരമ്പരയുടെ അണിയറപ്രവർത്തകർ പങ്കിട്ടെത്തിയിരിക്കുന്നത്.

സിദ്ധാർത്ഥിന്റെ അമ്മയും സുമിത്രയെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിക്കുന്നത് കാണിക്കുന്നുണ്ട്. തനിക്ക് അരികിൽ എത്തുന്ന സുമിത്രയോട് ടെൻഷൻ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ രോഹിത്തിനും ടെൻഷൻ ഉണ്ടല്ലോ എന്നാണ് സുമിത്രമറുപടി നൽകുന്നത്. ഇപ്പോൾ എന്തായി താൻ പറഞ്ഞത് തന്നെ നടന്നില്ലേ എന്ന് സിദ്ധുവിനോട് വേദിക ചോദിക്കുന്നുണ്ട്. സുമിത്രയുടെ കഴുത്തിൽ രോഹിത്ത് താലി അണിയിക്കുന്നത് കാണുകയും അത് കണ്ട് സിദ്ധാർഥ് വിഷമിച്ചിരിക്കുന്നതും കാണിക്കുന്നുണ്ട്.  വിവാഹത്തെ വിലകുറച്ച് കാണിക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠം ആവണം എന്നാണ് പ്രേക്ഷകർ പറയുന്നത്.