“എനിക്ക് 41 തുടങ്ങി, പേഴ്‌സണല്‍ കാര്യങ്ങള്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ പറയരുതെന്ന് നീ പറയും. പക്ഷെ ഞങ്ങളുടെ ബന്ധവും പാതി ജോലിയായതിനാല്‍എനിക്ക് പറയേണ്ടി വന്നു” മീര വാസുദേവന്‍ പറയുന്നു

തന്മാത്ര എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീര വാസുദേവൻ. ഇപ്പോള്‍ മീര മലയാളികൾക്ക് സുമിത്രയാണ്. കുടുംബവിളക്കിലെ ശക്തയായ വീട്ടമ്മ സുമിത്രയുടെ ജീവിതമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ മീരയുടെ കണ്ടു കൊണ്ടിരിക്കുന്നത്. അഭിനയ ജീവിതത്തിൽ വിജയം നേടിയ താരത്തിന്റെ വിവാഹ ജീവിതം അത്ര വിജയിച്ചില്ല. രണ്ട് വിവാഹ ബന്ധവും വേർ പിരിയേണ്ടി വന്നു. താരത്തിന്റെ സൗകര്യ ജീവിതം പലപ്പോഴായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലെ നായികയാണ് മീര വാസുദേവൻ. അനേകം ആരാധകരുള്ള നടി കൂടിയാണ് മീര വാസുദേവൻ.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം പിറന്നാൾ ദിനത്തെ കുറിച്ച് പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റാണ് വൈറലായി മാറുന്നത്. നാല്‍പ്പത്തിയൊന്നാം പിറന്നാളാണ് മീര വാസുദേവൻ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. മകനൊപ്പം കേക്ക് മുറിച്ച് ആഘോഷിയ്ക്കുന്ന വീഡിയോയും മീര തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ട് എത്തിയിരുന്നു. സുപ്രിയ എന്ന സുഹൃത്താണ് മീരയ്ക്കും മകനും മീരയുടെ പിറന്നാൾ ദിനം ഒരു സ്‌പെഷ്യല്‍ ദിവസമാക്കി തീര്‍ത്തത്. ഇന്ന് എനിക്ക് നാൽപത്തിയൊന്ന് തുടങ്ങി.

പേഴ്‌സണല്‍ കാര്യങ്ങള്‍ ഒന്നും തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് എന്ന് നീ എന്നും പറയാറുണ്ട്. എന്നാല്‍ ഞങ്ങളുടെ ബന്ധവും പാതി ജോലി ആയതുകൊണ്ട് ഇത് ഇവിടെ പങ്കുവയ്‌ക്കേണ്ടി വന്നു. സുപ്രയയ്‌ക്കൊപ്പമുള്ള സഹോദര ബന്ധമാണ് ബാക്കി പകുതി എന്നാണ് മീര വാസുദേവന്‍ തൻ്റെ പോസ്റ്റിലൂടെ പറയുന്നത്.  പ്രിയപ്പെട്ട നടിയുടെ പിറന്നാൾ ദിനത്തിന് അനേകം പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത്. തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച ആരാധകർക്കും സുഹൃത്തുക്കൾക്കും നന്ദി പറയാനും മീര മറന്നില്ല.

ശ്വേതാ മേനോൻ, നൂബിന്‍, അശ്വതി, ശ്രീലക്ഷ്മി, കെകെ മേനോന്‍, അമൃത നായര്‍ തുടങ്ങിയവരും പോസ്റ്റിനു താഴെ പിറന്നാൾ ദിനം ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരുന്നു. ഓരോരുത്തര്‍ക്കും താരം നന്ദിയും അറിയിച്ചു. മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച മീര വാസുദേവന്‍ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മീര വാസുദേവൻ മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് ഹിന്ദി ചിത്രങ്ങളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിരുന്നു എങ്കിലും രണ്ട് വിവാഹ ബന്ധവും പരാജയപ്പെട്ടു. ജോണ്‍ കൊക്കനായിരുന്നു മീരയുടെ രണ്ടാമത്തെ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ജനിച്ച മകനൊപ്പം ഇപ്പോള്‍ ഒറ്റയ്ക്കാണ് മീരയുടെ ജീവിതം.