ഞങ്ങളുടെ ജീവിതത്തിൽ കാത്തിരുന്ന ആ വിശേഷം! ഏറെ നാളത്തെ വിവാഹ ജീവിതത്തിന് ശേഷം സന്തോഷ വാര്‍ത്തയുമായി ശ്രീജിത്തും അർച്ചനയും

സിനിമയിലും സീരിയലിലുമൊക്കെയായി മലയാളികൾക്ക് സുപരിചിതനായ താരമാണ് ശ്രീജിത്ത് വിജയ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീജിത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. അര്‍ച്ചനയാണ് ശ്രീജിത്തിന്റെ ജീവിതപങ്കാളി. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും രസകരമായ വീഡിയോയുമൊക്കെ തൻ്റെ സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്ത് പങ്കിടാറുണ്ട്.  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പരമ്പരയിൽ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീജിത്ത് ആയിരുന്നു.

എന്നാൽ പെട്ടെന്നായിരുന്നു താരം പരമ്പരയിൽ നിന്ന് പിന്മാറിയത്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തു എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രീജിത്ത്. ഇപ്പോഴിതാ തൻ്റെ പുതിയ വിശേഷം പങ്കുവെച്ചു കൊണ്ടാണ് ശ്രീജിത്ത് എത്തിയിരിക്കുന്നത്. തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് ഇതെന്ന് പറയുകയാണ് ശ്രീജിത്ത്. പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷവും അതിന്റെ ചിത്രങ്ങളുമാണ് ശ്രീജിത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ വലിയ ഒരു സ്വപ്‌നം സഫലമായെന്ന ക്യാപ്ഷനോട് കൂടിയാണ് ശ്രീജിത്ത് ചിത്രങ്ങള്‍ പങ്കുവെച്ചത്.

നിരവധി പേരാണ് ശ്രീജിത്തിന്റെ സന്തോഷത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. പുതിയ ഫ്‌ളാറ്റ് വാങ്ങിയതിനെ കുറിച്ച് നേരത്തെ തന്നെ ശ്രീജിത്ത് വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഫ്‌ളാറ്റിലെ പണികള്‍ പൂർത്തി ആയി വരുന്നതേ ഉള്ളു എന്നും മറ്റ് വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കുമെന്നും മുൻപ് ശ്രീജിത്ത് പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെയും അര്‍ച്ചനയുടെയും കുടുംബാംഗങ്ങളും ഇപ്പോൾ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാനായെത്തിയിരുന്നു. ഭാര്യ തനിക്ക് നല്ല പിന്തുണയാണെന്നും ഞങ്ങൾ തമ്മിൽ കാര്യമായ അടി ഒന്നും ഉണ്ടാവാറില്ലെന്നും മുൻപ് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

വഴക്കുണ്ടാവുമ്പോൾ അർച്ചന തന്നെ ഉപദ്രവിക്കാറുണ്ടെന്നും താൻ അത് അവളുടെ അമ്മയ്ക്ക് അയച്ചു കൊടുക്കാറുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. അർച്ചനയ്ക്ക് അഭിനയത്തോട് താല്പര്യം ഇല്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. ഇനി അഥവാ അവൾ അഭിനയിക്കുകയാണെങ്കില്‍ വില്ലത്തി വേഷമാണ് അവള്‍ക്ക് ചേരുകയെന്ന് താൻ പറയാറുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. പലരും കല്യാണം കഴിഞ്ഞാല്‍ ജീവിതം ബോറടിയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അങ്ങനെ അല്ലെന്നും അര്‍ച്ചന കൂടെയില്ലെങ്കിലാണ് ബോറടി തോന്നാറുള്ളത് എന്നും ശ്രീജിത്ത് തുറന്ന് പറഞ്ഞു.  കൊവിഡ് സമയത്ത് ക്വാറന്റൈനിലായിരുന്നത് കൊണ്ടാണ് കുടുംബവിളക്കില്‍ നിന്നും മാറിയതെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.

Articles You May Like