“ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്കും ഉണ്ടായിരുന്നു, ബെഡ് റൂം സീന്‍ എന്ന് കേട്ടാലേ പേടിയാണ്, ഷൂട്ട് കഴിഞ്ഞു വന്നാൽ എന്റെ അടുത്തും മടിയിലും എല്ലാം ഇരുന്ന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തും” ഭാര്യയെ കുറിച്ച് ആനന്ദ് പറയുന്നു

കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രമായി എത്തി പ്രേക്ഷക പ്രിയം നേടിയ നടനാണ് ആനന്ദ് നാരായണന്‍. സീരിയലിന് പുറമെ യൂട്യൂബിലും ആനന്ദ് സജീവമാണ്. കുടുംബത്തോടൊപ്പമുള്ളതും അല്ലാതെ മറ്റ് താരങ്ങൾക്ക് ഒപ്പമുള്ള വിശേഷങ്ങള്‍ എല്ലാം പങ്കുവച്ച് കൊണ്ട് ആനന്ദ് യൂട്യൂബിലൂടെ എത്താറുണ്ട്. ആനന്ദിന്റെ ഭാര്യയും മക്കളും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയുടെ പൊസ്സസ്സീവ്‌നസ്സ് എത്രത്തോളമാണ് തുറന്ന് പറയുന്ന ആനന്ദിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞങ്ങൾ പ്രണയിച്ചാണ് വിവാഹം കഴിച്ചത് എന്ന് ആനന്ദ് പറയുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാനുള്ള തൻ്റെ മോഹത്തെ കുറിച്ചും, വേഷം കിട്ടാൻ താൻ അലഞ്ഞു നടന്നതെല്ലാം മിനിക്കും അറിയാവുന്ന കാര്യമാണ്.  ഞാൻ നിൽക്കുന്ന പ്രൊഫഷനെ വളരെ നന്നായി മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭാര്യയാണ് മിനി. പക്ഷെ ഒരു കുഴപ്പം മാത്രമേയുള്ളൂ അധികം ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് മിനിക്ക് ഇഷ്ടമില്ല. സീരിയലില്‍ ആയത് കൊണ്ട് വലിയ പ്രശ്‌നമല്ല. അത്രയധികം ഇന്റിമേറ്റ് രംഗങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

എന്നാലും ലൊക്കേഷനില്‍ ഉള്ളപ്പോൾ വിളിക്കുമ്പോൾ, ആനന്ദ് അടുത്തത് ബെഡ് റൂം സീന്‍ ആണേ എന്നൊക്കെ വിളിച്ച് പറയുന്നത് മിനിക്ക് കേട്ടാൽ ടെന്‍ഷനാണ്.  അപ്പോൾ ഞാൻ സീൻ വിവരിച്ചു കൊടുക്കും. എടീ ആ സീൻ ഞാന്‍ അവിടെ ദേഷ്യപ്പെട്ട് ഇരിക്കുന്നതും അമ്മ വെള്ളം കൊണ്ട് വരുന്നതുമാണ്. അമ്മയോട് സംസാരിച്ച് ദേഷ്യപ്പെട്ട് ഇറങ്ങി പോകുന്നു അതാണ് സീൻ സീരിയലില്‍ ബെഡ് റൂം സീന്‍ എന്ന് പറഞ്ഞാല്‍ ഇത്രയേ ഉള്ളു എന്നും പറയും. ഇതിനിടയിൽ താൻ കളിവഞ്ചി എന്ന ഒരു വെബ് സീരീസ് അഭിനയിച്ചു. മനിക്കും പേഴ്‌സണലായി അറിയാവുന്ന ആളാണ് സീരീസിന്റെ സംവിധായകൻ.

കഥ പറഞ്ഞപ്പോഴുള്ള മിനിയുടെ ടെന്‍ഷന്‍ ഒന്ന് കാണണമായിരുന്നു. ഇന്റിമേറ്റ് രംഗങ്ങളും ലിപ് ലോക്ക് രംഗങ്ങളും എല്ലാം അടങ്ങുന്ന വെബ് സീരീസ് ആയിരന്നു കളിവഞ്ചി.  എന്നാൽ ലിപ് ലോക്ക് രംഗങ്ങള്‍ എല്ലാം ഒഴിവാക്കിയിരുന്നു. കഥ എന്താണ് എങ്ങിനെയാണ് മുന്നോട്ട് പോകുന്നത് എന്നതിനെ കുറിച്ചെല്ലാം തന്നെക്കാൾ കൂടുതൽ ടെന്‍ഷനായിരുന്നു മിനിക്ക്. സീരിസ് ആദ്യ ഭാഗം ഷൂട്ട് കഴിഞ്ഞിട്ട് വീട്ടിൽ എത്തിയപ്പോൾ മിനി തന്നെ സൂക്ഷ്മമായി നോക്കി എന്നും അതിന്റെ മൂന്നാം ഭാഗം ഷൂട്ട് നടക്കുകയാണ് എന്നും ആനന്ദ് പറഞ്ഞു. എന്തൊക്കെ ആയാലും ഭാര്യയും കുടുംബവും കഴിഞ്ഞേ തനിക്ക് മറ്റെന്തുമുള്ളു എന്നും ആനന്ദ് പറയുന്നുണ്ട്.

Articles You May Like