“രോഹിത്തിനെ ഭർത്താവായി കാണാൻ കഴിയില്ല, നല്ലൊരു സുഹൃത്ത് മാത്രമാണ്, നിങ്ങളുടെ ആ ആഗ്രഹം നടക്കില്ല”, സുമിത്ര വീണ്ടും സിദ്ധാർഥിലേക്ക് മടങ്ങുമോ എന്ന് പ്രേക്ഷകർ

പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നോട്ട് പോവുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി സുമിത്രയുടെയുടെയും രോഹിതിന്റെയും വിവാഹം തന്നെ ആയിരുന്നു കാണിച്ചു കൊണ്ടിരുന്നത്. പഴഞ്ചൻ ചിന്താഗതികളെ എല്ലാം പൊളിച്ചടുക്കുകയാണ് കുടുംബവിളക്ക് എന്ന് പ്രേക്ഷകർ കരുതിയെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് ആണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് എത്തിയിരിക്കുന്നത്.

നായകനും നായികയും ഒന്നാകുന്നതും, എന്നാൽ അവർക്ക് തമ്മിൽ പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്ന ഒറ്റ കാരണത്താൽ പിന്നീടുള്ള എപ്പിസോഡുകൾ എല്ലാം വലിച്ചു നീട്ടുന്ന കാഴ്ചയുമാണ് ഇപ്പോൾ കാണുന്നത് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം. സിദ്ധാർത്ഥിന്റെ ഫോൺ വരുമ്പോൾ അസ്വസ്ഥായാകുന്ന സുമിത്രയും അയാൾക്ക് മറുപടി കൊടുക്കുന്നതും കാണിച്ചുകൊണ്ടാണ് കഴിഞ്ഞ എപ്പിസോഡ് ആരംഭിക്കുന്നത്. നിങ്ങളുടെ ചോദ്യം കൊണ്ട് എന്താണ് അർത്ഥമാക്കിയതെന്ന് എനിക്ക് മനസ്സിലായി. എൻ്റെ വേദനയാണ് അതിലൂടെ നിങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ നിങ്ങൾ ഉദ്ദേശിച്ച പോലെ വേദന എനിക്ക് ഉണ്ടാവുമെന്ന് നിങ്ങൾ കരുതണ്ട എന്ന കിടിലൻ മറുപടിയാണ് സിദ്ധാർത്ഥിന് സുമിത്ര കൊടുക്കുന്നത്.

ഇതൊരു മനോ വൈകല്യമാണ് എന്നും എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ നല്ല ചികിത്സ നേടണം എന്നും സിദ്ധാർത്ഥിന് സുമിത്ര ഉപദേശവും നൽകുന്നുണ്ട്. ഫോണിൽ വിളിച്ചു നിങ്ങൾക്ക് തോന്നുന്നത് എന്തും പറയാം എന്ന ധൈര്യം വേണ്ട, അങ്ങനെ എന്തും പറയാം എന്ന് ആണെങ്കിൽ എനിക്ക് പോലീസിൽ പരാതി നൽകേണ്ടി വരും എന്നും സിദ്ധാർഥിനോട് സുമിത്ര പറയുന്നുന്നതോടെ സിദ്ധാർഥ് അൽപ്പം ഭയക്കുന്നു.  നമ്മളിപ്പോൾ ഭാര്യയും ഭർത്താവും ആണെന്നും നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ എന്തിനാണ് ഭയക്കുന്നത് എന്നും രോഹിത് ചോദിക്കുന്നു. അതോടെയാണ് സുമിത്ര തൻ്റെ മനസ്സിലെ വിഷമങ്ങൾ രോഹിത്തിനോട് പറയുന്നത്. കല്യാണത്തിന് സമ്മതിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും സുമിത്ര പറയുന്നുണ്ട്.

രോഹിത്തിനെ തനിക്ക് ഭർത്താവായി കാണാൻ സാധിക്കില്ലെന്നും നല്ലൊരു സുഹൃത്ത് മാത്രമാണ് രോഹിത്ത് എന്നും സുമിത്ര പറയുന്നുണ്ട്. തനിക്ക് എത്ര ശ്രമിച്ചിട്ടും ഭർത്താവായി കാണാൻ കഴിയുന്നില്ലെന്നും സുമിത്ര പറയുന്നു. തൻ്റെ മാനസികാവസ്ഥ മനസ്സിലാക്കണം എന്നും പറയുന്നുണ്ട്. അത് കേട്ടതോടെ രോഹിത്ത് ഇമോഷണലാവുകയും സുമിത്ര മാനസികമായി ഒക്കെ ആവുന്നത് വരെ തൻ്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാവില്ലെന്നും രോഹിത്ത് പറയുന്നു. ഇതോടെ എന്നാൽ പ്രേക്ഷകർ ഇതിനെ എതിർക്കുകയാണ്. മാറ്റം വേണമെന്നാണ് പറയുന്നത്.