ശ്രീനിലയത്തിലേക്ക് ഒരു കുഞ്ഞു അതിഥി, സഞ്ജന ഗുരുതരാവസ്ഥയിൽ: ശ്രീനിലയം ദുഖത്തിലേക്കോ?

ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരകളിൽ ഒന്നാണ് കുടുബവിളക്ക്. നടി മീരാ വാസുദേവൻ സുമിത്ര എന്ന നായികയായെത്തുന്ന കുടുംബവിളക്ക് പരമ്പരക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ പരമ്പരയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാമുഹൂർത്തമാണ് കാണിക്കുന്നത്. സുമിത്രയുടെ രണ്ടാമത്തെ മകന്റെ ഭാര്യ സഞ്ജന പ്രസവിച്ചു, കുഞ്ഞ് അതിഥി ശ്രീനിലയത്തിലേക്ക് എത്തുകയാണ്. എന്നാൽ സഞ്ജനയുടെ നില അത്ര സുരക്ഷിതമല്ല എന്നതാണ് പുതുതായി വന്ന പരമ്പരയുടെ വീഡിയോയിൽ കാണിക്കുന്നത്. പുതിയ എപ്പിസോഡ് പ്രേക്ഷകരെ കണ്ണീരണിയിക്കുന്ന കഥാഗതി ആയിട്ടാണ് എത്തിയിരിക്കുന്നത്.

പ്രസവത്തോടെ സഞ്ജനയുടെ നില ഗുരുതരാവസ്ഥയിൽ എത്തിയിട്ടുണ്ട്. എന്താണ് ഇനി വരാനിരിക്കുന്ന കഥയിലെ ആ ട്വിസ്റ്റ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി പരമ്പര മികച്ച റേറ്റിംങ്ങോട് കൂടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സുമിത്രയും രോഹിത്തും ഒന്നിച്ചത് തന്നെ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു. പതിവ് സീരിയൽ കാഴ്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരു വിപ്ലവം തന്നെയാണ് കുടുംബവിളക്ക് സൃഷ്ടിച്ചത്. രോഹിത്തിനൊപ്പം സുമിത്ര ഒരു ജീവിതം നയിക്കുമോ എന്നത് പ്രേക്ഷകർ സംശയത്തോടെ നോക്കി കണ്ടിരുന്നു.

സുമിത്രയുടെ ആദ്യ ഭർത്താവ് സിദ്ധാർഥ് വിവാഹം മുടക്കാനായി പല വഴികളും നോക്കിയിരുന്നു.  ഇതൊക്കെ ആയപ്പോൾ തന്നെ പ്രേക്ഷകരിൽ സംശയം ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രേക്ഷകരെ സന്തോഷത്തിലാക്കി കൊണ്ടായിരുന്നു സുമിത്ര രോഹിത്ത് വിവാഹം നടന്നത്. രോഹിത്തിനൊപ്പം സുമിത്ര ജീവിക്കുന്നത് കാണുകയാണ് ഇപ്പോൾ പ്രേക്ഷകർ. എങ്കിലും ശ്രീനിലയത്തിൽ സുമിത്ര പോയതോടെ പല പ്രശ്‍നങ്ങളും ഉടലെടുക്കുന്നുണ്ട്. ഇതെല്ലം ആയിട്ടാണ് ഇപ്പോൾ കുടുംബവിളക്ക് കഥ മുന്നോട്ട് പോവുന്നത്.

സഞ്ജനയുടെ പ്രസവ ആവശ്യങ്ങൾക്കു വേണ്ടി കഴിഞ്ഞ ദിവസം സുമിത്രയും രോഹിത്തും ഒന്നിച്ച് ശ്രീനിലയത്തിൽ തിരികെ എത്തിയിരുന്നു. എന്നാൽ ഈ കാഴ്ച സിദ്ധാർത്ഥിനെ പ്രകോപിപ്പിച്ചിരുന്നു. ശ്രീനിലയത്തിലെ സ്വത്തിൽ നിന്നും ഒരു ചെറിയ ഭാഗം പോലും സുമിത്രക്ക് കൊടുക്കരുത് എന്ന ആവിശ്യം പറഞ്ഞു കൊണ്ടാണ് സിദ്ധു എത്തിയത്. ഒരു ഭ്രാന്തനെപ്പോലെയാണ് ഇപ്പോൾ സിദ്ധാർഥ് പെരുമാറുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. സിദ്ധാർത്ഥിന്റെ ഈ പെരുമാറ്റത്തിന് ഒരു പരിധിവരെ വേദികയും കാരണം തന്നെയാണ്.  വേദികയെ എങ്ങനെയെങ്കിലും ഡിവോഴ്സ് ചെയ്യണം എന്നും തന്റെ ജീവിതത്തിൽ നിന്നും മാറ്റണം എന്നുമാണ് ഇപ്പോൾ സിദ്ധാർഥ് ആഗ്രഹിക്കുന്നത്. പുതിയ കഥ സന്ദർഭങ്ങളിലേക്ക് കടക്കുകയാണ് കുടുംബവിളക്ക്.