കാറപകടത്തില്‍ സുമിത്ര മാത്രമല്ല വേദികയും സംശയിക്കുന്നു, സരസ്വതി അമ്മ വീണ്ടും വേദികയുടെ പരിചാരിക ആകുന്നു; തനിക്ക് ലഭിച്ച വലിയ നേട്ടത്തില്‍ സന്തോഷിച്ച് അനി

കുടുംബ വിളക്കില്‍ കഥാഗതി വളരെ രസമായിട്ട് മുന്നോട്ട് പോവുകയാണ്.സിദ്ധു നോക്കുമെന്ന് പറഞ്ഞിരുന്ന വേദികയ്ക്ക് വാക്കര്‍ വാങ്ങി കൊടുത്ത് സിദ്ധു ഓപീസില്‍ പോയിരിക്കുകയാണ്. മരുന്നോ ഭക്ഷണമോ തനിക്ക് തരാതെ സിദ്ധു പോയത് വേദികയ്ക്ക് വളരെ വിഷമം ഉണ്ടാക്കിയിരിക്കുകയാണ്. മരുമകളെ മകന്‍ നോക്കുന്ന തറിയാന്‍ വേദികയുടെ വീട്ടിലെത്തുന്ന സരസ്വതി അമ്മ വീണ്ടും ട്രാപ്പിലാവുകയാണ്. സിദ്ധു നോക്കില്ലെന്ന് മനസിലാക്കി സരസ്വതി അമ്മ മരുന്നും വെള്ളവും എടുത്തു കൊടുത്തിട്ട് അവിടെ നിന്ന് പോകാന്‍ ഒരുങ്ങുമ്പോള്‍ വേദിക സരസ്വതി അമ്മയെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. കുറെ ഒഴിവ് കഴിവ് പറഞെങ്കിലും വേദിക സരസ്വതി അമ്മയെ വിടുന്നില്ല. തന്നെ മുറിയില്‍ ആക്കിയിട്ട് ഭക്ഷണം ഉണ്ടാക്കാന്‍ വേദിയ സരസ്വതി അമ്മയോട് പറയുന്നു. 

മുറിയില്‍ എത്തുന്ന വേദിക രോഹിത്തിനെ ഫോണ്‍ ചെയ്യുകയും വേദികയുടെ ഒലിപ്പീര് കേള്‍ക്കാന്‍ താല്‍പ്പര്യമി ല്ലാത്ത സിദ്ധാര്‍ത്ഥ് ഫോണ്‍ വയ്ക്കാനൊരുങ്ങുമ്പോള്‍ തന്നെ ഇടിച്ച ലോറി ഡ്രൈവര്‍ക്കെതിരെ കേസ് നല്‍കണ മെന്നു പറയുകയാണ്. എന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് സിദ്ധു കേസ് വെണ്ടെന്നു തന്നെ വിളിച്ചു പറഞ്ഞിരു ന്നുവെന്നും രോഹിത്ത് പറയുന്നു. കേസ് വേണ്ട എന്ന് വയ്‌ക്കേണ്ടത് ഞാനായിരുന്നില്ലേ എന്നും പിന്നെ എന്തി നാണ് സിദ്ദു അങ്ങനെ പറഞ്ഞതെന്നും വേദികയ്്ക്ക് മനസില്‍ സംശയം ജനിക്കുന്നു. അതേ സമയം സുമിത്രയെ സിഐ വിളിച്ചിട്ട് സംശയമൊന്നുമില്ലെന്നും സാധാരണ അപകടമാണെന്നും പറയുന്നുണ്ട്.

എന്നാല്‍ സുമിത്ര അത് വിശ്വസിക്കാന്‍ തയ്യാറാവുന്നില്ല. വേകിയ്ക്കും സുമിത്രയ്ക്കും ഇപ്പോള്‍ സംശയം അപകട ത്തില്‍ സംശയം ഉണ്ട്. തിരികെ സിദ്ധു വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന അമ്മയെ കണ്ട് എന്താണ് അമ്മ ഇവിടെ എന്നു ചോദിക്കുന്നു. വേദികയെ നോക്കാത്തതും ഈ സമയത്ത് തനിച്ചാക്കി പോയതിനെ പറ്റിയുമൊക്കെ സി്ദ്ധുവിനെ അമ്മ കുറ്റപ്പെടുത്തുന്നു. അമ്മ പോയ്‌ക്കോ എന്ന് സിദ്ധു പറയുമ്പോല്‍ തന്നെ വേദിക വിടില്ലെന്ന് സരസ്വതി അമ്മ മനസില്‍ പറയുന്നു.

അമ്മയെ നീ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ താന്‍ വിളിച്ചിട്ടല്ല അമ്മ വന്നതെന്നും ജോലി ചെയ്യണ്ടെന്ന് അമ്മയെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ് എന്ന് ചോദിക്കാന്‍ ചെന്ന സിദ്ധുവിനോട് അമ്മ തനിയെ വന്നതാണെന്നും ജോലി ചെയ്യണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടും അമ്മ കേട്ടില്ലെന്നും പറയുന്ന വേദിക കേസ് കൊടു ക്കുന്ന കാര്യത്തെ പറ്റി പറയുന്ന സമയം സിദ്ധുവിന്‌റെ മുഖത്തുണ്ടാകുന്ന ബാവ മാറ്റം ശ്രദ്ധിക്കുകയും തന്റെ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് മൂത്ത മകന്‍ അനി സിദ്ധുവുിനെ കാണാനെത്തുകയും തനിക്ക് ഇറ്റലിയില്‍ പഠിക്കാന്‍ അവസരം ലഭിച്ചുവെന്ന് സന്തോഷം പറയാനെത്തുന്നതും എന്നിട്ടും തന്റെ മകന്‍ തനിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയുമാണ് സിദ്ധാര്‍ത്ഥ്.