അച്ചന്‍ രണ്ടാം വിവാഹം കഴിക്കുന്നതിന് മകന്‍ കൂട്ടു നില്‍ക്കുകയാണോ എന്ന് പലരും ചോദിച്ചു, ഞാനവര്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു; ആനന്ദ് നാരായണന്‍

കുടുംബവിളക്ക് സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആനന്ദ് നാരായണന്‍.  സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും മൂത്ത മകനായിട്ടാണ് താരം സീരിയലില്‍ എത്തിയത്. അവതാരകനായി കരിയര്‍ ആരംഭിച്ച ആനന്ദ് പിന്നീട് കാണാ കണ്‍മണി എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീന്‍ രംഗത്തേയ്ക്ക് കടന്നു വന്നത്. പിന്നീട് എന്ന് സ്വന്തം ജാനി, അരുന്ധതി, സ്വാതി നക്ഷത്രം ചോതി, ഉണ്ണിമായ തുടങ്ങിയ സീരിയലുകളിലെല്ലാം അഭിനയിച്ചതിനു ശേഷമാണ് കുടുംബ വിളക്കിലേയ്ക്ക് താരം എത്തുന്നത്. കുടുംബ വിളക്ക് സീരിയല്‍ ഇപ്പോള്‍ റേറ്റിങ്ങില്‍ മുന്‍ പന്തിയിലാണ് ഉള്ളത്. സീരിയലിലെ സംഭവ വികാസങ്ങളാണ് ഒരു സീരയിലിന്റെ റേറ്റിങ്ങ് തീരുമാനിക്കുന്നതെന്ന് ആനന്ദ് പറയുന്നു.

ഇപ്പോഴിതാ തനിക്കു വന്ന മേസേജിനെ പറ്റി ആനന്ദ് പറയുകയാണ്. സീരിയലില്‍ അച്ചനായ സിദ്ദാര്‍ത്ഥിനൊപ്പം നില്‍ക്കുന്ന ഒരേ ഒരു മകനാണ് ആനന്ദ്. അച്ചന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും പിന്തുണയ്ക്കുകയും അമ്മയെ എതിര്‍ക്കുകയും ചെയ്യുന്ന അനിരുദ്ദ് ആരാധകരിലും കുറച്ച് നെഗറ്റിവിറ്റി ഉണ്ടാക്കുന്നുണ്ട്. അത് തന്‍രെ യഥാര്‍ത്ഥ ജീവിതത്തിലും അലയടിച്ചിട്ടുണ്ടെന്ന് ആനന്ദ് പറയുന്നു. തന്നോട് പലരും അച്ചനെ എന്തിനാണ് സപ്പോര്‍ട്ടു ചെയ്യുന്നതെന്നും അച്ചന്റെ രണ്ടാം വിവാഹത്തിന് കൂട്ടു നില്‍ക്കുകയാണോ എന്നൊക്കെ പലരും പേഴ്‌സണലായി മേസെജ് അയച്ചു ചോദിച്ചിട്ടുണ്ട്.

എന്റെ അമ്മ, അമ്മൂമ്മ, ഭാര്യ തുടങ്ങി എല്ലാവരും കാണുന്ന സീരിയലാണിത്. അവരെ പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലാണ് കഥയൊരുക്കിയിരിക്കുന്നത്. ഒരേ സമയം തന്നെ രണ്ടോ മൂന്നോ സീരിയലുകള്‍ എഴുതുന്നവരുണ്ട്. അവരുടെ മനസില്‍ ഒരുപോലെ നില്‍ക്കുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമൊക്കെ ജനിക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് റേയിറ്റിങ്. ചിലപ്പോള്‍ കുറച്ചു വിത്യാസ ത്തിലാകും റേറ്റിങ്ങിന്റെ ഭാഗമായി ഓരോ സീരിയലും ഉള്ളത്. ഇത് ഒരു സീരിയലാണ്. കഥയാണ്. പക്ഷേ ഇതുപോലെ പല സംഭവങ്ങളും ഇതിനപ്പുറം സംഭവങ്ങളും നമ്മുടെ ചുറ്റും യഥാര്‍ത്ഥത്തില്‍ നടക്കുന്നുണ്ട്. ചിലരൊക്കെ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പറയുന്നു.

സീരിയലില്‍ സുമിത്ര എന്ന അമ്മ രണ്ടാമത് വിവാഹിതയാകുന്നത് അതു കഥയായതിനാലാണ്. റേറ്റിങ്ങിന് വേണ്ടിയാണ്. എന്നു കരുതി കേരളത്തിലെ എല്ലാ അമ്മമാരും അപ്രകാരം ചെയ്യുന്നില്ലല്ലോ എന്നും ആനന്ദ് ചോദിക്കുന്നു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ  അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സീരിയല്‍ തെറ്റായ സന്ദേശം നല്‍കുന്നുണ്ടെന്നും പലരും വഴിതെറ്റി പോകുന്നുവെന്നുമൊക്കെ പലരും കമന്റു ചെയ്യാറുണ്ട്. ഇത് ഒരു കഥായാണ്. അങ്ങനെ മാത്രം ചിന്തിച്ചാല്‍ മതിയല്ലോ എന്നും ആനന്ദ് ചോദിക്കുന്നു. ഇപ്പോള്‍ വളരെ നാടകീയമായ സംഭവങ്ങളാണ് കുടുംബ വിളക്കില്‍ ഉള്ളത്. ആരാധകര്‍ ഏറെ കാത്തിരുന്ന സുമിത്ര രോഹിത്ത് വിവാഹം കഴിഞ്ഞിരിക്കുകയാണ്. മനോരമയില്‍ വലിയ പരസ്യമൊക്കെ ചെയ്താണ് സീരിയലില്‍ ഇവരുടെ വിവാഹം കഴിഞ്ഞത്. വരും എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Articles You May Like