
സുമിത്രാസിലേക്ക് തിരിച്ചെത്തിയ സുമിത്രയെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്ത, സിദ്ധാർത്ഥിന്റെ കുതന്ത്രങ്ങൾ ഓരോന്നായി ഏറ്റു തുടങ്ങി
സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ വിവാഹത്തോടെ തകർന്നിരിക്കുന്ന സിദ്ധാർഥ് ആദ്യ ഭാര്യയെ തിരിച്ച് കിട്ടാനുള്ള ശ്രമങ്ങളിലാണ്. സുമിത്രയെ ഉപേക്ഷിച്ച് സഹപ്രവർത്തക വേദികയെ വിഹാഹം കഴിച്ച സിദ്ധാർത്ഥിന് എന്തൊക്കെ ആയാലും മുട്ടൻ പണി തന്നെയാണ് ഈ വിവാഹത്തോടെ കിട്ടിയിരിക്കുന്നത്. രണ്ടാം വിവാഹത്തോടെ സിദ്ധാർഥ് ആദ്യ ഭാര്യയുടെ സ്നേഹവും പരിചരണവും മനസിലാക്കി വന്നപ്പോഴേക്കും സുമിത്ര രോഹിതിന്റെ ഭാര്യ ആകുകയും ചെയ്തു.

ഇരുവരുടെയും വിവാഹം മുടക്കാൻ സിദ്ധാർഥ് ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രോഹിതിനെ ഭർത്താവായി കാണാൻ കഴിയില്ലെന്നു പറഞ്ഞ സുമിത്ര ഇപ്പോൾ മാറി തുടങ്ങിയപ്പോഴേക്കും സുമിത്രയ്ക്ക് അടുത്ത പ്രശ്നങ്ങളും വന്നു തുടങ്ങി. എന്നാൽ രോഹിതിനെ കൊല്ലാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സിദ്ധാർഥ് ഇപ്പോൾ സുമിത്രയുടെ ബിസിനസ് തകർക്കാനുള്ള ശ്രമത്തിലാണ്. അതിനാൽ സുമിത്രാസിലെ എക്‌സപോട്ടിങ് മാനേജരായ വില്‍ഫ്രഡിനെ കൂട്ട് പിടിച്ചാണ് സിദ്ധാർഥും ജയിമസും പ്ലാൻ ചെയുന്നത്. സഞ്ജനയുടെ പ്രസവത്തോടെ ലീവ് എടുത്തിരുന്ന സുമിത്ര ഇപ്പോൾ വീണ്ടും സുമിത്രാസിലേക്ക് പോകാനുള്ള തിരക്കിലാണ്.

മുറിയിലേക്ക് വരുന്ന സുമിത്ര കാണുന്നത് രോഹിത്ത് വിഷമിച്ചിരിക്കുന്നത് ആണ്. മകൾ പൂജ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഊട്ടിയിലേക്ക് പോയത്തിന്റെ നിരാശയിലാണ് രോഹിത്ത് ഇപ്പോൾ. എന്നാൽ രോഹിത് വിഷമിച്ചിരിക്കുന്നത് കാണുമ്പോൾ സുമിത്രയ്ക്കും വിഷമമായിരിക്കുകയാണ്. ആ വിഷമത്തിൽ നിന്നും രോഹിതിനെ പുറത്ത് കൊണ്ട് വരാൻ സുമിത്ര രോഹിതിനെ തലോടിക്കൊണ്ട് സ്നേഹത്തോടെ സംസാരിക്കുകയാണ് ഇപ്പോൾ. ഇരുവരിലും പ്രണയാദ്രമായ സംസാരവും പരിചരണവും ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്. സുമിത്രാസിൽ എത്തി സുമിത്ര കാറിൽ നിന്നും ഇറങ്ങാൻ നേരം സങ്കടത്തോടെ രോഹിത്തിനോട് പറഞ്ഞത് ഇനി വൈകുന്നരം അല്ലെ കാണാൻ കഴിയുകയുള്ളു എന്നാണ്.

എന്നാൽ താൻ ഓഫീസിൽ പോയിട്ട് വേഗം വരാമെന്ന് പറഞ്ഞ രോഹിത്തിനോട് വേണ്ട വിളിച്ചാൽ മതിയെന്നായിരുന്നു സുമിത്ര മറുപടി പറഞ്ഞത്. എന്നാൽ വളരെ സന്തോഷത്തോടെ സുമിത്രാസിൽ എത്തിയ സുമിത്രയെ കാത്തിരുന്നത് സുമിത്രയെ തകർക്കുന്ന വാർത്തയായിരുന്നു. കമ്പനി കയറ്റിയയച്ച വസ്ത്രങ്ങള്‍ക്ക് ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞ് എല്ലാ കമ്പിനികളും വസ്ത്രങ്ങൾ തിരിച്ചയച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ സുമിത്ര അപ്പോൾ തന്നെ മീറ്റിംഗ് വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയും ചെയ്യുന്നതോടെ എപ്പിസോഡ് കഴിയുകയും ചെയ്തു.