
നെഞ്ചോട് ചേർക്കാൻ ഇവനുള്ളപ്പോൾ സുമിത്ര തകരില്ല, സുമിത്രയുടെ പ്രശ്നങ്ങൾക്ക് പരിഹാരമായും ആ വാക്ക് നൽകിയും ഇനി രോഹിത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായ റേറ്റിംഗിൽ മുൻപിൽ മുൻപിൽ നിൽക്കുന്ന സീരിയലാണ് കുടുംബവിളക്ക്. സുമിത്രയും രോഹിതുമായയുള്ള വിവാഹം മുടക്കാൻ കഴിയാത്ത വിഷമത്തിലും ദേഷ്യത്തിലും സിദ്ധാർഥ് ഇപ്പോൾ സുമിത്രാസ് ബിസിനസ്സ് തകർക്കാനുള്ള ശ്രമത്തിലാണ്. രോഹിതിനൊപ്പം സുമിത്രയെ സന്തോഷത്തോടെ ജീവിക്കാൻ താൻ ഒരിക്കലും സമ്മതിക്കില്ലെന്നാണ് സിദ്ധാർഥ് പറയുന്നത്. സുമിത്ര ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ് സുമിത്രാസ് എന്ന കമ്പനി.

അന്ന് മുതൽ സിദ്ധാർഥും രണ്ടാം ഭാര്യ വേദികയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ സിദ്ധാർഥ് കൂട്ട് പിടിച്ചത് സിദ്ധാർത്ഥിന്റെ സുഹൃത് ജെയിമ്സിനെയും സുമിത്രാസ് കമ്പനിയുടെ എക്സ്പോർട്ടിങ് മാനേജരായ വിൽഫ്രഡിനെയും കൂട്ട് പിടിച്ച് എക്സ്പോർട്ട് ചെയ്തതെല്ലാം വലിയ വലിയ കമ്പനികൾ തിരിച്ച് അയച്ചിരിക്കുകയാണ്. അതോടെ സിദ്ധാർഥ് വിജയിച്ച സന്തോഷത്തിലാണ് ഇപ്പോൾ ഉള്ളത്. അതേസമയം കാര്യം അറിഞ്ഞ് ഉച്ച മുതല്‍ ഫോണും സ്വിച്ച്ഡ് ഓഫ് ആക്കി പോയ സുമിത്ര ശ്രീനിലയത്തില്‍ തിരിച്ചെത്തിയോ എന്ന ടെൻഷനോടെയാണ് രോഹിത് എത്തിയത്. അതേസമയം അച്ചാച്ചൻ വിഷമിച്ചിരിക്കുന്നതാണ് രോഹിത് കാണുന്നത്.

അച്ചാച്ചൻ രോഹിതിനെ കണ്ടപ്പോൾ തന്നെ സുമിത്ര തിരിച്ചുവന്ന കാര്യവും, സിദ്ധാര്‍ത്ഥ് എല്ലാം പറഞ്ഞ കാര്യവും തുറന്നു പറയുകയും ചെയ്തു. എന്നാൽ അച്ചാച്ചനെ ആശ്വസിപ്പിച്ച് രോഹിത് സുമിത്രയുടെ അടുത്ത് എത്തുകയും ചെയ്തു. രോഹിതിനെ കണ്ടതും സുമിത്ര ഈ പ്രതിസന്ധി താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ഇത്രയും നാളത്തെ കഷ്ടപ്പാട് ഒറ്റ ദിവസം കൊണ്ട് തകർന്നെന്നും ഇനി എന്ത് ചെയ്യണം എന്നറിയില്ലെന്നും പറഞ്ഞു കൊണ്ട് രോഹിതിന്റെ നെഞ്ചിലേക്ക് കിടന്നു പൊട്ടി കരഞ്ഞു.

എന്നാൽ രോഹിത് സുമിത്രയോട് പറഞ്ഞത് ഈ പ്രതിസന്ധിയെ നമ്മള്‍ ഒരുമിച്ച് നേരിടുമെന്നാണ്. അതോടൊപ്പം സുമിത്രാസിനെ ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തുമെന്നും അതിന് ശേഷം ഈ തകർച്ചയ്ക്ക് പിന്നിൽ കാരണം ആയത് ആരായാലും അവരെ കണ്ടു പിടിയ്ക്കും എന്നും രോഹിത്ത് സുമിത്രയ്ക്ക് വാക്ക് കൊടുക്കുന്നു. രണ്ട് ദിവസം കൊണ്ട് ക്ലൈന്റ്‌സിന് എല്ലാം ഇന്‍വസ്റ്റ് ചെയ്ത തുക തിരിച്ചു കൊടുക്കണം എന്നാൽ ഇപ്പോൾ അത്രയും തുകയ്ക്കുള്ള സാമ്പത്തിക ശേഷി തനിക്ക് ഇല്ലെന്നാണ് സുമിത്ര പറയുന്നത്. ഉടൻ സുമിത്രയ്‌ക്കൊപ്പം സുമിത്രാസില്‍ രോഹിത് എത്തുകയും രണ്ട് സ്റ്റാഫുകളെ വിളിച്ച് ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നൽകുകയും ചെയ്തു. ഇന്‍വസ്റ്റ് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കാന്‍ രോഹിത് തയ്യാറാവുകയും ചെയ്തു.