കാലൊടിഞ്ഞ വേദികയ്ക്ക് താങ്ങായി സിദ്ധാർഥ്, ഒന്നിക്കേണ്ടവരാണ് ഒന്നിച്ചതെന്ന് അച്ചാച്ചൻ, പണിപാളി വേദിക

നൂലുകെട്ട് ചടങ്ങ് കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയ വേദിക കാണുന്നത് ശ്രീനിലയത്തിലെ ഭക്ഷണം കഴിക്കാതെ സിദ്ധാർഥ് ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത്. ഇത് കണ്ട വേദിക പറഞ്ഞത് സുമിത്രയെ എത്രയൊക്കെ കുറ്റം പറഞ്ഞാലും സുമിത്ര ഉണ്ടാകുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നാണ്. ശ്രീനിലയിൽ കുഞ്ഞിന് കണ്ണേറ് തട്ടാതിരിക്കാന്‍ മഞ്ഞളും മുളകും എല്ലാം കലക്കിയ വെള്ളം കൊണ്ട് സുമിത്രയുടെ ‘അമ്മ സാവിത്രിയമ്മ കുഞ്ഞിനെയും സഞ്ജനയെയും ഉഴിയുകയാണ്.

അത് കണ്ട് വരുന്ന സരസ്വതിയമ്മ കുഞ്ഞിന് കുഴപ്പം ഉണ്ടെന്ന രീതിയിൽ സംസാരിച്ചപ്പോൾ പൂജയുടെ മറുപടി കേട്ട് ഒന്നും മിണ്ടാതെ പോകുകയും ചെയ്തു. സുമിത്രയുടെ അമ്മയും ചിത്രയും വീട്ടിലേക് പോകാൻ ഇറങ്ങുമ്പോഴായിരുന്നു കൊണ്ട് വിടാൻ പ്രതീഷ് അവിടെ ഇല്ലെന്ന് അരിഞ്ഞത്. ആ സമയം അമ്മയെയും ചിത്രയെയും താൻ കൊണ്ട് വിടാമെന്ന് പറഞ്ഞ് രോഹിത് പോകുകയും ചെയ്തു. അപ്പോൾ അച്ചാച്ചൻ പറയുന്നത് ഒരുപാട് തവണ സുമിത്രയുടെ ‘അമ്മ ഇവിടെ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സിദ്ധാർഥ് അവരെ കൊണ്ട് വിറ്റിട്ടില്ലെന്നുമാണ്.

അതോടൊപ്പം വൈകിയാണെങ്കിലും ഇപ്പോഴാണ് സുമിത്രയ്ക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയത് എന്നും പറഞ്ഞു. എന്നാൽ പുതിയ പ്രമോ വീഡിയോയിൽ വേദികയുടെ കാൽ ഒടിഞ്ഞതായിട്ടാണ് കാണുന്നത്. എന്നാൽ വീഡിയോയിൽ പറയുന്നത് ചക്കിന് വെച്ചത് കോക്കിന് കൊണ്ടതാണ് എന്നൊക്കെയാണ്. വേദിക സിദ്ധാർത്ഥിന്റെ വെച്ചതോ അല്ലെങ്കിൽ സിദ്ധാർഥ് വെച്ചതോ ആണെന്നാണ് പറയുന്നത്. എന്തായാലും ഇപ്പോൾ വേദികയെ പരിചരിക്കുന്ന പണിയാണ് സിദ്ധാർത്ഥിന്. കാൽ ഒടിഞ്ഞ ഭാര്യ വേദികയെ സിദ്ധാർഥ് കൈ പിടിച്ച് നടത്തുന്നതും വീഡിയോയിൽ കാണാവുന്നത്.

എന്നാൽ ഇനി ഇതോടെ വേദികയും സിദ്ധാർഥും തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നെങ്കിൽ വേദികയും സിദ്ധാർഥ് ആദ്യം എങ്ങനെയാണോ ഉണ്ടായിരുന്നത് അത് പോലെ അടുത്താൽ മതി ആയിരുന്നു എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ സിദ്ധാർഥ് വേദികയുടെ കാര്യം നോക്കുകയും സുമിത്രയ്ക്കും രോഹിത്തിനും നല്ല ജീവിതം കിട്ടുമെന്നും ഇവരെ ആരും ശല്യം ചെയ്യാതെ മുൻപോട്ട് പോകാൻ കഴിയുമെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തായാലും കുറച്ച് വൈകി ആണെങ്കിൽ പോലും യഥാർത്ഥത്തിൽ ഒന്നിക്കേണ്ടവരായിരുന്നു സുമിത്രയും രോഹിതും എന്നും അത് നടന്നതിൽ സന്തോഷമെന്നാണ് സീരിയൽ പ്രേക്ഷകർ കമന്റിലൂടെ പറയുന്നത്.

Articles You May Like