സിദ്ധാർഥിനോട് പക വീട്ടാതെ രോഹിത്, ‘അമ്മ വീണ്ടും ചതിക്കപ്പെട്ടെന്ന് പ്രതീഷ്, ആരെയും ഒന്നും അറിയിക്കാതെ പ്രതീഷും കൂട്ടുകാരും

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക്. സുമിത്രാസ്‌ തകർക്കാനുള്ള സിദ്ധാർത്ഥിന്റെ പ്ലാനുകൾ എല്ലാം നടന്നെങ്കിലും ഇതിന്റെ പിന്നിൽ കാലിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു രോഹിതും സുമിത്രയും പ്രതീഷും. എന്നാൽ രോഹിത് അധികം വൈകാതെ ജെയിസിലൂടെ കമ്പനിയിലെ എക്‌സ്‌പോര്‍ട്ടിങ് മാനേജരായ വിൽഫ്രഡിന്റെ സഹായത്തോടെ സിദ്ധാർഥ് ചെയ്തതാണ് ഇതെന്ന് രോഹിത് മനസ്സിലാക്കി.

കമ്പനിയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം എല്ലാം രോഹിത് തന്റെ കയ്യിലെ പണം നൽകി പരിഹരിക്കുകയും ചെയ്തു. അതേസമയം സുമിത്രാസിലെ എക്‌സ്‌പോര്‍ട്ട് ചെയ്ത് തിരിച്ചയച്ച മെറ്റീരിയലുകള്‍ വീണ്ടും ക്വാളിറ്റി ടെസ്റ്റ് നടത്തി രോഹിതിന്റെ കമ്പനിയിലൂടെ എക്‌സ്‌പോര്‍ട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും രോഹിത് ചെയ്തു. വില്‍ഫ്രഡിനെ കുറിച്ച് സുമിത്രയോട് അന്വേഷിച്ചതിന് ശേഷം തിരിച്ചയകപ്പെട്ട മെറ്റീരിയല്‍ രോഹിതിന്റെ കമ്പനി വഴി റി-എക്‌സ്‌പോര്‍ട്ടിങ് നടത്തുന്നതിനോടനുബന്ധിച്ച് മാനേജർ വരണമെന്ന് പറഞ്ഞ് വിൽഫ്രഡിനെ കൂട്ടി പോകുകയും ചെയ്തു.

രോഹിത് വിൽഫ്രഡിനെ പ്രതീഷിന്റെയും സുഹൃത്തുക്കളുടെയും അടുത്തേക്കായിരുന്നു എത്തിച്ചിരുന്നത്. വിൽഫ്രഡ് ആറ് മണിക്കൂര്‍ സിസിടിവി ഓഫ് ചെയ്ത് കളിച്ച കളി എല്ലാവർക്കും മനസ്സിലായെന്ന് പറഞ്ഞുകൊണ്ട് വിൽഫ്രഡിനിട്ടു നാലെണ്ണം കൊടുത്തപ്പോൾ എല്ലാം തുറന്നു പറഞ്ഞു. ജെയിംസ് പറഞ്ഞിട്ടാണ് താൻ ഇങ്ങനെ ചെയ്തത് എന്ന് പറഞ്ഞതോടെ സ്പീക്കര്‍ ഫോണിലിട്ട് ജെയിംസിനെ വിളിക്കുകയും കാണണമെന്ന് പറയുകയും ചെയ്തു. നേരെ ജയിമ്സിനെ കണ്ട് നാല് പൊട്ടിച്ചപ്പോള്‍ താൻ സിദ്ധാര്‍ത്ഥ് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്ന് പറയുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രതീഷിന് വലിയൊരു ഷോക്കായിരുന്നു അയാൾ പറഞ്ഞത്.

എന്തിനാണ് അമ്മയെ തകർക്കാൻ അച്ഛൻ ഇങ്ങനെ ചെയ്‌തെന്ന് പ്രതീഷിന്റെ സുഹൃത്തുക്കളും ചോദിച്ചതോടെ പ്രതീഷ് അവർക്ക് മുൻപിൽ നാണംകെട്ട അവസ്ഥയിലായി. പെട്ടന്ന് തന്നെ സിദ്ധാർത്ഥിന്റെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങിയ പ്രതീഷിനോട് രോഹിത് വേണ്ടെന്നു പറഞ്ഞ് തടയുകയും ഇപ്പോൾ ഇത് ആരും അറിയണ്ടെന്നും സുമിത്ര പോലും അറിയണ്ട എന്നുമായിരുന്നു പറഞ്ഞത്. ഇതിന് പിന്നിൽ കളിച്ചവരെയും അതിന്റെ കാരണവും മനസ്സിലായ സ്ഥിതിയ്ക്ക് ഇനി ഒന്നും ചെയ്യേണ്ടെന്നും രോഹിത് പറഞ്ഞു. ആ സമയം അമ്മയോട് അച്ഛനിനിയും ഇങ്ങനെ ദ്രോഹങ്ങൾ ചെയ്യുമെന്ന് പറഞ്ഞ പ്രതീഷിനോട് രോഹിത് പറഞ്ഞത് അതിനുള്ള പരിഹാരം താൻ കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു.

 

Articles You May Like