ഇനി സിദ്ധാർത്ഥിന്റെ കരണം പുകയും സുമിത്രയുടെ കൈ കൊണ്ട്, മക്കളെ കണ്ണീരിലാഴ്ത്തി സുമിത്ര രോഹിത് പ്രണയത്തിന് ഇനി അവസാനമോ?

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന കുടുംബവിളക്ക്. സുമിത്രയുടെ വിവാഹം മുടക്കാൻ കഴിയാത്ത സിദ്ധാർഥ് ഇപ്പോൾ എങ്ങനെയെങ്കിലും സുമിത്രാസ്‌ ബിസിനസ്സ് തകർക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ സിദ്ധാര്‍ത്ഥിന്റെ ആവിശ്യ പ്രകാരം വില്‍ഫ്രഡ് കളിച്ച കളിയില്‍ സുമിത്രാസ്‌ ഇപ്പോൾ തകർന്നു തുടങ്ങിയിരിക്കുമായാണ്. സുമിത്രാസിന്റെ എക്‌സ്‌പോര്‍ട്ടിങ് എല്ലാം കമ്പനികൾ ഓരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചയച്ചിരിക്കുകയാണ്.

കാര്യം അറിഞ്ഞ് സുമിത്രാസിൽ രോഹിത് എത്തുകയും എക്‌സ്‌പോര്‍ട്ടിങ് മാനേജരായ വിൽഫ്രഡിനോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയാണ്. കമ്പനിയിൽ സുമിത്ര ഇല്ലാത്ത സാഹചര്യത്തിൽ നിങ്ങൾ കാര്യങ്ങൾ ഗൗരവപരമായി കണ്ടില്ലെന്നും ഇതിന്റെ പിന്നിൽ നിന്നും ആരും കളിക്കാതെ കമ്പനിക്ക് ഇത്രയും വലിയൊരു നഷ്ടം സംഭവിക്കില്ലെന്നുമാണ് രോഹിത് പറഞ്ഞത്. എന്നാൽ ഈ സമയം ജെയിംസും സിദ്ധാര്‍ത്ഥും കമ്പനിയുടെ തകർച്ചയറിഞ്ഞ് ആഘോഷിക്കുകയാണ്.

ആർക്കും ഒരു സംശയവും ഇല്ലാതെയാണ് വില്‍ഫ്രഡ് ഇതെല്ലം ചെയ്തതെന്ന് സിദ്ധാർഥ് പറഞ്ഞു. ഇനി ഒരിക്കലും സുമിത്രാസ്‌ ഉയരങ്ങളിലേക്ക് എത്തില്ലെന്നും പറഞ്ഞു. സുമിത്ര ഒറ്റക്കായിരുന്നപ്പോൾ സുമിത്രയെ തകർക്കാൻ ശ്രമിച്ച സിദ്ധാർത്ഥിന് ഇനിയും കഴിയില്ലെന്നും കാരണം ഇപ്പോള്‍ എന്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന രോഹിത്തിനെ പോലെയൊരു ഭര്‍ത്താവ് കൂടെയുണ്ടെന്നുമാണ് പ്രേക്ഷകർ പറയുന്നത്. അതോടൊപ്പം സിദ്ധാര്‍ത്ഥിന് തിരിച്ചടി കിട്ടണമെന്നും എത്രയും പെട്ടന്ന് പൊലീസ് പിടിക്കണമെന്നും എല്ലാമാണ് സിദ്ധുവിനെ കുറിച്ച് ഇപ്പോൾ പ്രേക്ഷകർ പറയുന്ന കാര്യങ്ങൾ. അതോടൊപ്പം സുമിത്രയുടെ കൈ കൊണ്ട് കരണം പൊളിയുന്ന ഒരു അടി കൊടുത്താൽ സിദ്ധാർത്ഥന്റെ അഹങ്കാരം അവസാനിക്കുമെന്നും പ്രേക്ഷകർ പറയുന്നു.

അതിന്റെ കൂടെ വിൽഫ്രഡിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ എല്ലാ കാര്യവും അറിയാമെന്നും അതോടെ സിദ്ധാർഥ് പ്ലാൻ ചെയ്ത എല്ലാ കളികളും സിദ്ധാർത്ഥിന് പാരയാകുമെന്നും പ്രേക്ഷകർ പറയുന്നു. വിവാഹ ശേഷം രോഹിതിനെ ഭർത്താവായി കാണാൻ കഴിയില്ലെന്നു പറഞ്ഞ സുമിത്ര ഇപ്പോഴാണ് തീരുമാനം മാറി രോഹിതുമായി പ്രണയത്തിലായി തുടങ്ങിയത്. അതിനിടയിൽ സിദ്ധാർത്ഥിന്റെ കുതന്ത്രങ്ങൾ കൂടെ ആയപ്പോൾ സുമിത്രയുടെയും രോഹിതിന്റെയും പ്രണയം തകരുമോയെന്ന ഭയവും പ്രേക്ഷകർക്ക് ഉണ്ട്. സുമിത്രാസ്‌ തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ഇതോടെ സുമിത്ര രോഹിത് പ്രണയം അവസാനിപ്പിക്കാൻ സിദ്ധാർത്ഥിന് കഴിഞ്ഞേക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

 

Articles You May Like