അടി ഇരന്നു മേടിക്കാൻ ഒരുങ്ങി സിദ്ധാർഥ്, ഒരിക്കൽ ക്ഷമിച്ചെന്ന് കരുതി ഇനി അതുണ്ടാവില്ലെന്ന് രോഹിത്, സിദ്ധാർത്ഥിന്റെ കരണം പൊളിയുന്നത് ആരെ കൈകൊണ്ട്?

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ കുടുംബവിളക്കിൽ ഇപ്പോൾ വളരെ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച സിദ്ധാർത്ഥിന് ഇതിനും വലിയ ദുരന്തം വരാനില്ല. എന്നാൽ സിദ്ധാർത്ഥിന്റെ രണ്ടാം വിവാഹത്തോടെ തകർന്നിരുന്ന സുമിത്ര പിന്നീട് വിജയങ്ങൾ മാത്രം നേടുകയും ചെയ്തു. സ്വന്തമായി സുമിത്ര സുമിത്രാസ്‌ എന്ന കമ്പനി തുടങ്ങുകയും ഇന്ന് നമ്പർ വൺ കമ്പനികളിൽ ഒന്നായി മാറുകയും മറ്റു വലിയ കമ്പനികളുമായി ബിസിനസ് നടത്തുകയും ചെയ്യുകയാണ്.

അതിനിടയിൽ ഇതിനെല്ലാം സുമിത്രയെ സഹായിച്ച സുമിത്രയെ സഹിച്ച സുഹൃത് രോഹിതുമായി സിദ്ധാർത്ഥിന്റെ അച്ഛൻ വിവാഹം നടത്തുകയും ചെയ്തു. എന്നാൽ സുമിത്രയുടെയും രോഹിതിന്റെയും വിവാഹം മുടക്കാൻ കഴിയാതിരുന്ന സിദ്ധാർഥ് സുമിത്രാസ്‌ കമ്പനി തകർക്കാൻ ശ്രമിക്കുകയും അത് വിജയിക്കുകയും ചെയ്തു. എന്നാൽ വലിയ നഷ്ടങ്ങൾ സുമിത്രാസിന് സംഭവിക്കും മുൻപേ രോഹിത് സിദ്ധാർത്ഥിന്റെ കളികൾ കണ്ടെത്തി പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുകയും ചെയ്തു.

അതേസമയം ജ്വല്ലറിയിൽ വെച്ച് സുമിത്രയ്ക്ക് രോഹിത്ത് നക്ലൈസ് വാങ്ങി കൊടുക്കുന്നത് കാണുന്ന സിദ്ധാർഥ് ദേഷ്യം പിടിച്ച് നിൽക്കുകയാണ്. കുഞ്ഞിന്റെ നൂലുകെട്ടിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറയുന്ന സിദ്ധാർത്തിനോട് സുമിത്ര പറഞ്ഞത് അത് അച്ഛനോട് നേരിട്ട് സംസാരിക്കാനാണ്. ദേഷ്യം പിടിച്ച സിദ്ധാർഥ് സുമിത്രയോട് ചോദിക്കുന്നത് രോഹിത്തിനെ കെട്ടിയപ്പോൾ നീ എന്റെ മക്കളെ പ്രസവിച്ചവൾ അല്ലാതെയായി മാറിയോ എന്നൊക്കെയാണ്. ആ സമയം സുമിത്ര പറഞ്ഞത് ഇതിന്റെ ഉത്തരം താൻ ഇപ്പോൾ ഇവിടെ വെച്ച് തരുന്നില്ലെന്നും കാരണം സിദ്ധാർഥ് നാണം കെടുമെന്നായിരുന്നു.

നിങ്ങൾ കുഞ്ഞിന് മാല വാങ്ങാൻ വന്നതാണെങ്കിൽ വാങ്ങിയിട്ട് പോകാനും വെറുതെ തന്നോട് സംസാരിക്കാൻ വരരുതെന്നുമാണ് സുമിത്ര പറഞ്ഞത്. അപ്പോൾ സിദ്ധാർഥ് സുമിത്രയുടെ കയ്യിൽ കയറി പിടിക്കുകയും അത് കണ്ട് വരുന്ന രോഹിതിനെയാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. എന്നാൽ ഇനി രോഹിതാണോ അല്ലെങ്കിൽ സുമിത്ര തന്നെയാണോ സിദ്ധാർത്ഥിന്റെ കരണം പൊളിക്കുന്നതെന്ന് എന്നറിയാനുള്ള ആകാംക്ഷയിലാണ് സീരിയൽ പ്രേമികൾ. ഇനിയെങ്കിലും സിദ്ധാർത്ഥിന്റെ ഈ നാണം കെട്ട പരിപാടി നിർത്തിക്കൂടേയെന്നാണ് സീരിയൽ പ്രേമികൾ പറയുന്നത്. എന്തായാലും ഇനി കുഞ്ഞിന്റെ നൂലുകെട്ടിന് എന്തൊക്കെ നടക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Articles You May Like