കുടുംബവിളക്കിൽ നിന്ന് പിന്മാറി ഐശ്വര്യ ഉണ്ണി, രോഹിത്തിന്റെ മകൾക്ക് ഇതെന്തുപറ്റി എന്ന് ആരാധകർ

ഇന്ന് സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും റൈറ്റിംഗിൽ മുൻപന്തിയിൽ തുടരുന്നതുമായ പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിൽ തുടരുന്ന പരമ്പരയ്ക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്. എന്നാൽ പല കാലഘട്ടങ്ങളിലും പരമ്പരയിൽ നിന്ന് പല താരങ്ങളും കൊഴിഞ്ഞുപോവുകയും അവർക്ക് പകരം ചില പുതുമുഖ താരങ്ങൾ രംഗത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. മീരാ വാസുദേവ് സുപ്രധാന കഥാപാത്രത്തിൽ എത്തുന്ന കുടുംബവിളക്കിന്റെ കഥ ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ രീതിയിലൂടെയാണ് കടന്നു പോകുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ നടക്കുന്ന സുഖവും സുഖക്കേടുകളും ഒക്കെയാണ് കുടുംബവിളക്കിന് ആധാരം. ആദ്യ വിവാഹത്തിലെ സിദ്ധുവും മക്കളും ഒക്കെ ഇന്നും സുമിത്രയ്ക്ക് പ്രിയപ്പെട്ടവർ തന്നെയാണ്

എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന സുമിത്രയുടെ ജീവിതം കുടുംബപ്രക്ഷകർക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. സുമിത്ര രണ്ടാം വിവാഹം കഴിച്ച രോഹിത്തിന്റെ മകൾ പൂജ എന്ന കഥാപാത്രവും ഇന്ന് കുടുംബവിളക്കിലെ നാഴികക്കൊല്ലുകളിലും മാറിയിരിക്കുകയാണ്. ഐശ്വര്യ ഉണ്ണിയാണ് പൂജ എന്ന കഥാപാത്രത്തെ അനശ്വരമാക്കി കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യ പരമ്പരയിൽ നിന്ന് പിന്മാറുകയാണ് എന്നാണ്. രണ്ടുദിവസം മുമ്പാണ് താരം പരമ്പരയിൽ നിന്ന് പിന്മാറി എന്ന് ആരാധകർ മനസ്സിലാക്കുന്നത്. ഏഷ്യാനെറ്റ് തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അനുമോളായി എത്തിയിരുന്ന നടി ഗൗരി കൃഷ്ണയായിരുന്നു പൂജ എന്ന കഥാപാത്രത്തെ തുടക്കത്തിൽ അവതരിപ്പിച്ചിരുന്നത്

എന്നാൽ ഗൗരി തുടർപഠനത്തിനായി പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ പൂജ ബോർഡിങ്ങിലേക്ക് പോകുന്നു എന്ന നിലയിലേക്ക് കുടുംബവിളക്കിന്റെ കഥ മാറ്റുകയായിരുന്നു. പിന്നീട് ബോർഡിങ്ങിൽ നിന്ന് തിരിച്ചെത്തുന്ന പൂജയായി ആളുകൾക്ക് മുന്നിൽ എത്തിയത് ഐശ്വര്യ ഉണ്ണിയായിരുന്നു. കൗമാരക്കാരിയായ പിന്നീട് പൂജ ആളുകൾക്ക് പ്രിയങ്കരിയായി മാറിയത്. സുമിത്രയുടെയും രോഹിത്തിന്റെയും ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുന്ന പൂജയെ അനശ്വരമാക്കി കൊണ്ടിരുന്ന ഐശ്വര്യ ഇപ്പോൾ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഒരു വലിയ പൊരുത്തക്കേട് തന്നെയാണ്. എന്നിരുന്നാൽ തന്നെ എന്തിനാണ് താരം പിന്മാറിയത് എന്ന് താരത്തിന്റെ സ്ഥാനത്തേക്ക് ഇനി ആര് വരും എന്ന് അറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക്.