സിദ്ധാർത്ഥിന് താക്കീത് നൽകി രോഹിത്, ആരാണ് ദൗര്‍ഭാഗ്യ ദേവതയെന്ന് സരസ്വതിയ്ക്ക് മനസ്സിലാക്കി കൊടുത്ത് സുമിത്ര, പതിനാറിന്റെ പണി കിട്ടി സിദ്ധാർഥ്

കുടുംബവിളക്കിൽ ഇപ്പോൾ സുമിത്രാസിന്റെ എക്‌സ്‌പോര്‍ട്ടിങ് ബിസിനസ്സ് തകര്‍ക്കാന്‍ ശ്രമിച്ചത് സിദ്ധാർഥ് ആണെന്നുള്ള കാര്യം പ്രതീഷും രോഹിതും മനസ്സിലാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഈ കാര്യം ആരോടും പറയേണ്ടെന്നാണ് രോഹിത് പ്രതീഷിനോട് പറഞ്ഞത്. ഇനി സുമിത്രയെ തകർക്കാൻ സിദ്ധാർഥ് എത്ര ശ്രമിച്ചാലും നടക്കില്ലെന്നാണ് രോഹിത് പറയുന്നത്. എന്നാൽ തിരിച്ച് സുമിത്രാസിൽ എത്തിയപ്പോൾ സുമിത്ര വളരെ സന്തോഷത്തോടെ ഇരിക്കുന്നതാണ് രോഹിത് കാണുന്നത്.

സുമിത്രാസിൻ എന്താണ് സംഭവിച്ചതെന്ന് അറിയാൻ മീറ്റിംഗ് വിളിക്കുകയും ഇൻവെസ്റ്റ് ചെയ്ത തുക തിരിച്ചു കൊടുക്കുകയും ചെയ്തതോടെ ഇപ്പോൾ സുമിത്രയെ അവർക്കെല്ലാം വിശ്വാസം വന്നിരിക്കുകയാണ്. അതിനാൽ ബിസിനസ്സ് വീണ്ടും തുടരാം എന്നാണ് സുമിത്രയോട് പറഞ്ഞിരിക്കുന്നത്. അതിന് സുമിത്ര പൂർണ്ണമായും രോഹിത്തിനോട് കടപ്പെട്ടിരിക്കുന്നത്. ഈ തകര്‍ച്ചയില്‍ നിന്നുള്ള അതിജീവനം എന്തായാലുംസുമിത്രയെയും രോഹിത്തിനെയും കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്. അതേസമയം ഇതിന് പിന്നില്‍ കളിച്ചത് ആരായാലും അവരെ പിടികൂടണം എന്ന് പറഞ്ഞ സുമിത്രയെ രോഹിത് പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം പ്രതിസന്ധികളില്‍ നിന്ന് കരകയറിയതിന്റെ സന്തോഷം മധുരം പങ്കുവച്ച് ആഘോഷിക്കുകയാണ് ഇപ്പോൾ ശ്രീനിലയത്തിൽ ഉള്ളവർ എല്ലാവരും.

എന്നാൽ ഇതിന് പിന്നില്‍ കളിച്ചവരെ ഉറപ്പായും കണ്ടത്തണമെന്ന് സുമിത്രയും സഞ്ജനയും ശീതളും പറയുമ്പോള്‍ രോഹിതും പ്രതീഷും ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്യുന്നത്. അതേസമയം പ്രതീഷിന്റെയും സഞ്ജനയുടെയും കുഞ്ഞിനെ കുഞ്ഞിനെ ദൗര്‍ഭാഗ്യ ദേവത എന്ന് വിളിച്ചതിനുള്ള മറുപടി ഇപ്പോൾ എല്ലാവരും കൂടെ സരസ്വതിയമ്മയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട്. അതേസമയം പദ്ധതി എല്ലാം പൊളിഞ്ഞ ടെന്‍ഷനിലാണ് ഇപ്പോൾ സിദ്ധാർഥ് ഇരിക്കുന്നത്. കാരണം രാത്രി ജെയിംസുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങൾ ആണിതെല്ലാം ചെയ്തതെന്ന കാര്യം രോഹിത്ത് മനസ്സിലാക്കി എന്നറിഞ്ഞപ്പോൾ മുതൽ സിദ്ധാര്‍ത്ഥിന് തലയ്ക്ക് പ്രാന്ത് പിടിച്ച അവസ്ഥയാണ്.

എന്തായാലും പ്ലാൻ ചെയ്തത് എട്ട് നിലയിൽ പൊട്ടിയ അവസ്ഥയിൽ ഇനി എന്ത് ചെയ്യുമെന്നാണ് ഇപ്പോൾ സിദ്ധാർഥ് ആലോചിക്കുന്നത്. സിദ്ധാർഥ് രോഹിത്തിനോട് സുമിത്രയെയും സുമിത്രാസിനെയും തകർക്കുമെന്ന് പറഞ്ഞപ്പോൾ രോഹിത് പറഞ്ഞത് സുമിത്രയെ തകരാന്‍ താന്‍ അനുവദിക്കില്ലെന്നും അതോടൊപ്പം ഇനിയും ഇത് പോലുള്ള തറ വേലകൾ കാണിച്ചാൽ വിവരമറിയുമെന്നും രോഹിത് സിദ്ധാർഥിനോട് ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു. ഇപ്പോൾ ഇത് താനും പ്രതീഷും മാത്രമേ അറിഞ്ഞിട്ടുള്ളുവെന്നും ബാക്കിയുള്ളവരോട് പറയാത്തത് അനിയുടെയും പ്രതീഷിന്റെയും ശീതളിന്റെയും അച്ഛനായത് കൊണ്ടാണ് എന്നും പറഞ്ഞ് താക്കീത് നൽകി.

Articles You May Like