
ചടങ്ങ് നശിപ്പിക്കാൻ എത്തിയ സിദ്ധാർത്ഥിന് ഇതിനും വലിയ അപമാനം ഇനിയില്ല, എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി സുമിത്രയും വേദികയും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ കുടുംബവിളക്കിൽ ഇപ്പോൾ സിദ്ധാർത്ഥിന്റെ തോൽവി മാത്രമാണ് സംഭവിക്കുന്നത്. സുമിത്രയെ തകർക്കാൻ സിദ്ധാർഥ് എത്ര ശ്രമിച്ചിട്ടും സുമിത്രയ്ക്ക് വീണ്ടും വിജയം മാത്രമാണ് വരുന്നത്. അതോടെ സിദ്ധാർഥ് ഇനി നാണം കെടാൻ ഇല്ലാത്ത അവസ്ഥയിലുമെത്തി. ശ്രീനിലയത്തിൽ നൂലുകെട്ട് ചടങ്ങ് തുടങ്ങിയതിന് ശേഷം ആയിരുന്നു സിദ്ധാർഥ് വന്നത്. വന്നപ്പോൾ തന്നെ സിദ്ധാർഥ് ചോദിക്കുന്നത് താൻ എത്തുന്നതിന് മുൻപേ എല്ലാ ചാങ്കുകളും തീർക്കാനുള്ള ശ്രമമാണോ എന്നാണ്.

അതേസമയം നൂലുകെട്ടിന് സുമിത്രയ്ക്കരികിൽ അച്ഛാച്ഛനായി ഇരിക്കേണ്ടത് ഇപ്പോൾ സുമിത്രയുടെ ഭർത്താവായ രോഹിത് ആണെന്നാണ് വേദിക പറഞ്ഞത്. അതേസമയം സുമിത്രയും രോഹിതും ഒരുമിച്ച് ചടങ്ങുകൾ നടത്തുമ്പോൾ അപമാനം സഹിക്കാൻ കഴിയാതെ സിദ്ധാർഥ് ശ്രീനിലയത്തിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു. എന്തായാലും ഇപ്പോൾ വേദിക പറഞ്ഞത് വളരെ കറക്ടാണെന്നാണ് വേദികയെ ഇഷ്ടമില്ലാതിരുന്ന പ്രേക്ഷകർ വേദികയെ പുകത്തിക്കൊണ്ട് പറയുന്നത്. അതേസമയം സിദ്ധാർഥ് വരുമ്പോൾ ആരും പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്ന് ശരണ്യ പറഞ്ഞിരുന്നു എല്ലാവരോടും പറഞ്ഞിരുന്നു.

അത് കഴിഞ്ഞ് സുമിത്രയുടെ അമ്മയും അനുവും അനിയും പ്രതീഷും സഞ്ജനയും പൂജയും ശീതളും കുഞ്ഞിനെ കളിപ്പിക്കുമ്പോഴാണ് ശരണ്യയും സരസ്വതിയമ്മയും അവിടേക്ക് വന്നത്. അവിടെ വെച്ച് പറ്റാവുന്ന രീതിയില്‍ എല്ലാം അപശകുനമായി അവിടെ നിന്ന് രണ്ട് പേരും സംസാരിക്കുകയും ചെയ്തു. എന്നാൽ നൂലുകെട്ടിന് ഒരുമിച്ച് പോകാമെന്ന് വേദികയോട് സിദ്ധാർഥ് പറഞ്ഞത് തന്റെ കാര്യം നോക്കണ്ട എന്നായിരുന്നു. അത് കേട്ട വേദിക ഒറ്റയ്ക്കാണ് ചടങ്ങിന് എത്തിയത്. കുഞ്ഞിനെ മുറിയിൽ പോയി കാണില്ലെന്ന് പറഞ്ഞ സുശീലയ്ക്ക് കുഞ്ഞിനെ സുശീലയുടെ മടിയിൽ വെച്ച് കൊടുത്തപ്പോൾ കരച്ചിലും തുടങ്ങി.

എന്നാൽ അത് ചടങ്ങ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. ഇതിനിടയിൽ ശ്രീനിലയത്തിൽ നിന്നും നാണംകെട്ട് ഇറങ്ങി പോയി സിദ്ധാർഥ്. സിദ്ധാർഥ് ഇന്ന് ശ്രീനിലയത്തിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. എന്നാൽ താൻ പ്രതീക്ഷിച്ചത് പോലെ ഒന്നും നടക്കാത്ത ദേഷ്യമായിരുന്നു സിദ്ധാർത്ഥിന്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ചടങ്ങുകൾ വളരെ മനോഹരമായി സുമിത്രയും രോഹിതും നടത്തി. എന്നാൽ ഇന്ന് വേദിക വളരെ നല്ല രീതിയിലാണ് ചടങ്ങിൽ പെരുമാറിയതെന്നും ഇപ്പോൾ വേദികയെക്കാളും ക്രൂര മനസ്സാണ് സിദ്ധാർത്ഥിന് എന്നാണ് പ്രേക്ഷകർ പറയുന്നത്..