കുഞ്ഞിന് താൻ പേരിടുമെന്ന് സുശീല, പേരിടുന്നത് താൻ പറയുന്ന ആളെന്ന് അച്ചാച്ചൻ, അതിനുള്ള യോഗ്യൻ അദ്ദേഹമെന്ന് സുമിത്ര

സഞ്ജനയുടെയും പ്രതീഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ടിന്റെ വിശേഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചടങ്ങിന് എത്തിയ സിദ്ധാർഥ് അമ്മയും സഹോദരിയും പറഞ്ഞത് പ്രകാരം സുമിത്രയ്ക്കരികിൽ ഇരിക്കാൻ ഒരുങ്ങി. എന്നാൽ സുമിത്ര സിദ്ധാർഥിനോട് പറഞ്ഞത് ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്നാണ്. അതോടൊപ്പം കുഞ്ഞിന്റെ അച്ചാച്ഛന്‍ യഥാർത്ഥത്തിൽ ജന്മം കൊണ്ട് സിദ്ധാർഥ് ആണെങ്കിലും കര്‍മം കൊണ്ട് അതിപ്പോൾ രോഹിതാണെന്നാണ്. ഇപ്പോൾ തനിക്കൊപ്പം ചടങ്ങിന് അടുത്ത് ഇരിക്കേണ്ടത് രോഹിത്താണെന്നും പറഞ്ഞു.

മനഃപൂർവ്വം ഒഴിഞ്ഞു മാറിയ രോഹിത്തിനോട് സുമിത്ര പറഞ്ഞത് ഇതിനെല്ലാം യോഗ്യനായ നിങ്ങൾ പിന്മാറിയാല്‍ പിന്നെ താൻ എന്തിന് ഇവിടെയിരിക്കണം എന്നായിരുന്നു. എന്നാൽ സുമിത്ര പറയുന്നത് കേട്ട് മറുപടിയില്ലാതെ തല കുനിച്ച് നിൽക്കുകയാണ് സിദ്ധാർഥ്. അതിന് ശേഷം സുമിത്രയും രോഹിതും ചടങ്ങുകൾ മനോഹരമായി നടത്തുകയും ചെയ്തു. ചടങ്ങുകൾ അവസാനിക്കുന്നത് വരെ സിദ്ധാർഥ് അവിടെ നിന്ന് കാണുകയും ചെയ്തു. എല്ലാം കഴിഞ്ഞ് കുഞ്ഞിന്റെ കഴുത്തിൽ മാലയും ഇട്ടു കൊടുത്ത് സിദ്ധാർഥ് ശ്രീനിലയത്തിൽ നിന്നും ഇറങ്ങി. എന്നാൽ ഇറങ്ങി പോകാൻ നിന്ന സിദ്ധാർത്ഥിനെ പുറകെ അനിയും വേദികയും ശരണ്യയും സിദ്ധാർത്ഥിനെ തിരിച്ച് വിളിക്കുകയും ചെയ്തു.

തിരിച്ചെത്തിയ സിദ്ധാർഥ് അകത്ത് ചെല്ലുമ്പോൾ കാണുന്നത് എല്ലാവരും കുഞ്ഞിന് പേര് ഇടുന്ന കാര്യം പറയുന്നതാണ്. എന്നാൽ സഞ്ജനയുടെ കുഞ്ഞിന് പേരിടാനുള്ള അവകാശം തനിക്ക് വേണമെന്നാണ് സുശീല പറയുന്നത്. എന്നാൽ സഞ്ജനയുടെ അച്ഛൻ പറയുന്നത് കുഞ്ഞിന് പേര് സഞ്ജനയും പ്രതീഷും ഇട്ടോളും എന്നാണ്. പക്ഷെ ശ്രീനിലയത്തിൽ എല്ലാവർക്കും പേരിട്ടത് അച്ചാച്ചൻ ആണെന്ന് സഞ്ജന പറഞ്ഞത്. എന്നാൽ ആ സമയം അച്ചാച്ചൻ പറഞ്ഞത് ഈ തവണ ഒരു മാറ്റം വരട്ടെയെന്നും അതുകൊണ്ട് കുഞ്ഞിന് പേരിടുന്നത് താൻ പറയുന്ന ആളായിരിക്കും എന്നാണ്.

സഞ്ജനയ്ക്കും കുഞ്ഞിനും വേണ്ടി എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്തത് രോഹിത് ആണെന്നും അതുകൊണ്ട് കുഞ്ഞിന് രോഹിത് പേരിട്ടാൽ അതി എന്നാണ് അച്ചാച്ചൻ എല്ലാവരോടും പറഞ്ഞത്. എന്നാൽ സിദ്ധാർത്ഥിനാണ് കുഞ്ഞിന് പേരിടാനുള്ള യോഗ്യത എന്ന് ശരണ്യയും സരസ്വതിയമ്മയും പറഞ്ഞപ്പോൾ അച്ചാച്ചൻ പറഞ്ഞത് നറുക്കിട്ട് ഒരു തീരുമാനത്തിൽ എത്താം എന്നായിരുന്നു. അവസാനം രോഹിതും സിദ്ധാർഥും പറയുന്ന പേര് നറുക്കിട്ട് എടുക്കുകയും രോഹിത് പറഞ്ഞ ഭാഗ്യ എന്ന പേര് കുഞ്ഞിന് ഇടുകയും ചെയ്തു.

Articles You May Like