രോഹിതിന് സുമിത്ര വെറും കറിവേപ്പിലയോ? തെറ്റ് പറ്റിയത് സിദ്ധാർഥിനോ സുമിത്രയ്ക്കൊ? ആ തീരുമാനം എടുത്ത് രോഹിത്

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെ വിവാഹം മുടക്കുന്നത് മുതൽ സുമിത്രയെയും രോഹിത്തിനെയും തകർക്കാൻ സിദ്ധാർഥ് ചെയ്യുന്ന എല്ലാ പണികളും ഇരുവരെയും കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ പണികളും പാളിയിരുന്നെങ്കിലും സുമിത്രാസിന്റെ എക്‌സ്‌പോര്‍ട്ടിങ് ബിസിനസ്സ് തകർക്കുന്നതിൽ സിദ്ധാർഥ് വിജയിച്ചു. ഇപ്പോൾ അതിന്റെ സന്തോഷത്തിലാണ് സിദ്ധാർഥ് ഉള്ളത്.

അതേസമയം സുമിത്രാസിലെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം താണ ഒറ്റയ്ക്ക് എങ്ങനെ പരിഹരിക്കും എന്നറിയാതെ നിന്ന സുമിത്രയ്ക്ക് ത്നകയും തണലായും നിന്നത് രോഹിതാണ്. രോഹിത് തന്റെ കയ്യിലെ പണം കമ്പനിയ്ക്ക് നൽകിയാണ് ഇപ്പോൾ സുമിത്രയുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചത്. എന്നാൽ അതേസമയം സുമിത്രാസിലേക്ക് തിരിച്ചയക്കപ്പെട്ട എല്ലാ മെറ്റീരിയലുകളും വീണ്ടും ക്വാളിറ്റി ടെസ്റ്റ് നടത്തി രോഹിതിന്റെ കമ്പനിയിലൂടെ ആദ്യം അയച്ച കമ്പനികളിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ വേണ്ട കാര്യങ്ങളെല്ലാം രോഹിത് ചെയ്തു.

അതേസമയം സുമിത്രാസിലെ പ്രശ്‌നങ്ങൾക്കെല്ലാം രോഹിത് പരിഹാരമായതോടെ സുമിത്രയും രോഹിതും തമ്മിലുള്ള സ്നേഹ ബന്ധം പഴയതിനേക്കാൾ കൂടുകയും ചെയ്തു. അതേസമയം പുതിയ പ്രമോ വീഡിയോയിൽ രോഹിത്തും സിദ്ധാര്‍ത്ഥും സംസാരിക്കുന്നതും അതിന് ശേഷം സിദ്ധാർഥ് ദേഷ്യത്തിലും ടെൻഷനിലും ഇരിക്കുകയാണ്. എന്നാൽ സിദ്ധാർത്ഥിന്റെ ദേഷ്യത്തിന് പിന്നിലുള്ള കാരണം സുമിത്രാസിലെ നഷ്ടങ്ങൾക്ക് എല്ലാം പരിഹാരമായത് അറിഞ്ഞാട്ടാണോ അല്ലെങ്കിൽ സുമിത്രാസിനെ തകർക്കാൻ സിദ്ധാർഥ്രോ ചെയ്ത പണിയാണ് ഇതെന്ന് രോഹിത് അറിഞ്ഞോ എന്നതാണ്. സുമിത്ര രോഹിതിനെ ഒരിക്കലൂം ഭർത്താവായി കാണാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ രോഹിത്തിലേക്ക് കൂടുതൽ അടുക്കുകയും അതിന് കാരണം സിദ്ധാർഥ് സുമിത്രാസ്‌ തകർക്കാൻ ശ്രമിച്ചപ്പോൾ രോഹിത് സഹായിച്ചതുമാണ്.

അതുകൊണ്ട് തന്നെയും സിദ്ധാർഥിനോട് നന്ദിയുണ്ടെന്നാണ് കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നത്. ഒരു പക്ഷെ സിദ്ധാർഥ് ഇങ്ങനെ ചെയ്തില്ലായിരുന്നു സുമിത്ര രോഹിതുമായി ഇത്ര പെട്ടന്ന് അടുക്കാൻ കഴിയില്ലായിരുന്നു. എന്നാൽ സുമിത്ര തകരുമ്പോൾ രോഹിതിന് സുമിത്ര വെറും കറിവേപ്പില ആകുമെന്നു കരുതിയ സിദ്ധാർത്ഥിന് കാര്യം മനസ്സിലായി. എന്നാൽ രോഹിത് സുമിത്രയ്ക്കൊപ്പം ഉള്ളടത്തോളം സുമിത്രയെ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് ഉയർത്തിക്കൊണ്ട് വരുമെന്നത് ഉറപ്പാണ്. സുമിത്രയെ ഇനി ആർക്കും എവിടെയും തോൽക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രോഹിത്.

Articles You May Like