സിദ്ധാർത്ഥിന് ഈ ആ പരിഗണന ഇല്ല, ഭീക്ഷണിപ്പെടുത്തി രോഹിത്, വേദികയെ ഇല്ലാതാക്കാൻ പ്ലാൻ ചെയ്ത് സിദ്ധാർഥ്

താങ്ങായി രോഹിത് സുമിത്രയുടെ കൂടെയുള്ളപ്പോൾ സുമിത്രയെ ആർക്കും തകർക്കാൻ കഴിയില്ലെ വിശ്വാസത്തിലാണ് എല്ലാവരും. എന്നാൽ രോഹിത് എപ്പോഴും സുമിത്രയുടെ മേൽ തനിക്കാനാണ് രോഹിതിനെക്കാളും കൂടുതൽ അധികാരം എന്ന് സ്ഥാപിയ്ക്കാന്‍ ശ്രമിക്കാറുണ്ട് സിദ്ധാർഥ്. അതിന് പറയുന്നത് സുമിത്ര തന്റെ ഭാര്യയായി തന്റെ മൂന്ന് മക്കളുടെ അമ്മയായി 25 വര്‍ഷം കൂടെ ജീവിച്ച ആളാണെന്നാണ്. അതിനിടയിൽ വേദിക സിദ്ധാർഥിനോട് പറയുന്നത് ഇനിയും സിദ്ധാർഥ് ജനലിന്റെ അടുത്ത് നിന്നും സുമിത്രയെ നോക്കിയാൽ താൻ രോഹിത്തിനോട് പറയും എന്നാണ്.

എന്നാൽ ഇനി വേദികയും തനിക്ക് ശല്യം ആണെന്ന് മനസ്സിലാക്കിയ സിദ്ധാർഥ് വേദികയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. ശ്രീനിലയത്തിൽ കുഞ്ഞ് കരയുന്നത് കേട്ട് രോഹിത് പോയി നോക്കുമ്പോൾ സുമിത്ര കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നതാണ്. കരച്ചിൽ നിർത്താതെ വന്നതോടെ സഞ്ജനയ്ക്ക് കുഞ്ഞിനെ കൊടുക്കാൻ സുമിത്ര പോകുകയാണ്. ആ സമയം സുമിത്രയുടെ ഫോൺ ബെല്ലടിക്കുമ്പോൾ സുമിത്ര രോഹിത്തിനോട് അതെടുക്കാൻ പറഞ്ഞു. രോഹിത് നോക്കിയപ്പോൾ വിളിക്കുന്നത് സിദ്ധാർഥ് ആയിരുന്നു. രോഹിത് ഫോൺ എടുത്തപ്പോൾ സിദ്ധാർഥ് ചോദിച്ചത് നിന്റെ ഭര്‍ത്താവ് അടുത്തുണ്ട് എങ്കില്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് കരുതിയതെന്നാണ്.

രോഹിത് സിദ്ധാർഥിനോട് പറഞ്ഞത് സുമിത്രയുടെ ഭർത്താവാണ് ഫോൺ എടുത്തത് എന്നായിരുന്നു. രോഹിത്തിനോട് സിദ്ധാർഥ് പറയുന്നത് താൻ സുമിത്രയ്‌ക്കൊപ്പം തനിക്ക് ബന്ധമുണ്ടെന്നായിരുന്നു. കൂടെ ജീവിച്ചതിന്റെ കണക്കും മൂന്ന് കുട്ടികളുടെ അച്ഛനാണ് എന്നൊക്കെ പറയുമ്പോൾ രോഹിത് പറയുന്നത് താൻ കോളേജ് പഠന കാലത്ത് ആ ഇഷ്ടം താൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ സിദ്ധാർഥ് സുമിത്രയുടെ ജീവിതത്തിലേക്ക് വരില്ലായിരുന്നു എന്നാണ്. ഇനി മക്കളുടെ കാര്യം അറിയാനെന്നു പറഞ്ഞ് സുമിത്രയെ വിളിക്കരുതെന്നും മക്കൾ എല്ലാം പ്രായവും പക്വതയും ആയവരാണെന്നും അവരെ നേരിട്ട് വിളിച്ച് അന്വേഷിച്ചാൽ മതിയെന്നും രോഹിത് പറഞ്ഞു.

തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ സമാധാനം നശിപ്പിക്കാന്‍ നോക്കിയാല്‍ താൻ സിദ്ധാർഥിനെ വെറുതെ വിടില്ലെന്നും പറഞ്ഞു. ഇതൊന്നും പറയേണ്ടത് രോഹിത് അല്ലെന്നും സുമിത്രയ്ക്ക് താൻ വിളിക്കുന്നതിൽ എതിർപ്പ് ഉണ്ടെങ്കിൽ തന്റെ നമ്പർ ബ്ലോക്ക് ചെയ്യുമായിരുന്നു എന്നും പറഞ്ഞു. അപ്പോൾ രോഹിത് പറഞ്ഞത് സുമിത്രയുടെ മക്കളുടെ അച്ഛൻ എന്ന പരിഗണ നിങ്ങൾക്ക് നല്കാൻ പറഞ്ഞത് താൻ ആണെന്നും ബ്ലോക്ക് ചെയ്യേണ്ടെന്ന് പറഞ്ഞത് താനാണ് എന്നുമാണ്.

Articles You May Like