നല്ല ഭാര്യയാകുവാൻ തയ്യാറെടുത്ത് വേദിക, സുമിത്രയെയും രോഹിത്തിനെയും ഇല്ലാതാക്കാൻ കത്തിയെടുത്ത് സിദ്ധാർഥ്, ആ ദുരന്തം ആർക്ക്

കുടുംബവിളക്കിൽ ഇപ്പോൾ ശ്രീനിലയത്തിൽ എത്തിയ ശരണ്യ എല്ലാവരോടും പറയുന്നത് നൂലുകെട്ട് ചടങ്ങിന് വന്നവരാരും സിദ്ധാർഥിനോട് വഴക്കുണ്ടാക്കരുതെന്നാണ്. തങ്ങൾ ആരും സിദ്ധാർഥിനോട് ഒരു പ്രശ്നത്തിനും നിൽക്കില്ല എന്നാണ് രോഹിത് മറുപടി നൽകിയത്. ശ്രീനിലയത്തിലേക്ക് നൂലുകെട്ടിന് പോകാന്‍ സിദ്ധാര്‍ത്ഥിനെ വിളിക്കാൻ പോകുന്ന വേദിക കാണുന്നത് സിദ്ധാർഥ് കത്തിയുമായി നിൽക്കുന്നതാണ്. സിദ്ധാർഥ് വേദികയോട് പറയുന്നത് താൻ ഒരിക്കലും സുമിത്രയെയും രോഹിത്തിനെയും സന്തോഷത്തോടെ ജീവിയ്ക്കാന്‍ അനുവദിക്കില്ലെന്നാണ്.

അതോടൊപ്പം താൻ അവരുടെ ദാമ്പത്യ ജീവിതത്തില്‍ ദുഃഖം കോരി ഒഴിക്കും എന്നും സിദ്ധാർഥ് പറയുന്നു. എന്നാൽ സീരിയൽ പ്രേമികൾ പറയുന്നത് സുമിത്ര രോഹിത് ദാമ്പത്യ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച് സിദ്ധാർഥ് സ്വയം നാണം കേടുക എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നാണ്. അതേസമയം സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് വേദിക അവതരിപ്പിക്കുന്നതെങ്കിലും ഇപ്പോൾ കുറച്ച് നാളുകളായിട്ട് കാര്യങ്ങൾ നല്ല രീതിയിൽ ചിന്തിക്കുന്ന ഭാര്യയാണ് വേദിക. അതിനാൽ തന്നെയും വേദികയോട് പ്രേക്ഷകർക്ക് ഇപ്പോൾ ഒരു ഇഷ്ടവും തോന്നുന്നുണ്ട്.

നല്ലൊരു ഭാര്യയായി ജീവിക്കാനാണ് വേദികയുടെ തീരുമാനം എങ്കിലും സിദ്ധാർത്ഥിനെയും അയാളുടെ ഈ സ്വഭാവവും സഹിക്കാനാണ് വേദികയുടെ വിധിയെന്നും അതിൽ വിഷമമുണ്ടെന്നും പ്രേക്ഷകർ പറയുന്നു. മറ്റു ചിലർ പറയുന്നത് സ്വന്തം വീട്ടിൽ വീട്ടില്‍ വേദികയെ പോലെ സുന്ദരിയും ചെറുപ്രായക്കാരിയും ആയ ഭാര്യ ഉണ്ടായിട്ടും സിദ്ധാര്‍ത്ഥ് എന്തിനാണ് സുമിത്രയുടെ പിറകെ പോകുന്നതെന്നാണ്. എന്നാൽ ഇപ്പോഴും സിദ്ധാർത്ഥിനെ സപ്പോർട്ട് ചെയ്യുന്ന സഹോദരി ശരണ്യയെയും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്. ശ്രീനിലയത്തിൽ ഇപ്പോൾ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയാവുകയും വരുന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിലുമാണ് എല്ലാവരും.

അപ്പോഴാണ് വേദിക അമ്മയെയും ശരണ്യയും വിളിച്ച് സിദ്ധാർഥ് അവിടെ ഉണ്ടാക്കുന്ന പ്രശ്നങ്ങളെല്ലാം പറയുന്നത്. സിദ്ധാർഥ് പറയുന്നത് നൂലുകെട്ടിന് തന്റെ സ്ഥാനം എന്താണെന്നും അതോടൊപ്പം അവരുടെ കുഞ്ഞിന്റെ യഥാര്‍ത്ഥ അച്ചാച്ഛന്‍ ആരാണ് എന്നൊക്കെയാണ്. സുമിത്രയെയും രോഹിത്തിനെയും കാണാൻ കഴിയാത്ത കൊണ്ടാണ് സിദ്ധാർഥ് നൂലുകെട്ടിന് പോകാൻ മടിക്കുന്നതും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വേദികയുടെ മനസ്സ് മാറിയപ്പോൾ സിദ്ധാർഥ് ആകെ പ്രാന്ത് പിടിച്ച അവസ്ഥയിലാണ്. കത്തിയുമായി നിൽക്കുന്നസിദ്ധാർത്ഥാന് പ്രമോ വീഡിയോയിൽ ഉള്ളത്.

Articles You May Like