
സുമിത്ര ആ സ്ഥാനം നൽകുന്നത് സിദ്ധാർഥിനോ അല്ലെങ്കിൽ രോഹിതിനോ? ശ്രീനിലയിൽ വീണ്ടും പുതിയ പ്രശ്നങ്ങൾ
സിദ്ധാർഥ് തന്റെ അവസാന പ്ലാനായ രോഹിതിനെ കൊല്ലാൻ പ്ലാൻ തയ്യാറാക്കിയെങ്കിലും അത് നടന്നില്ല. അതേസമയം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്താൻ എല്ലാവരും രോഹിതിന് വേണ്ടി കാത്തിരിക്കുകയാണ്. സമയം കഴിഞ്ഞിട്ടും രോഹിത് എത്താത്ത ടെൻഷനിലായിരുന്നു സുമിത്ര. എന്നാൽ പതിവ് പോലെ സിദ്ധാർത്ഥിന്റെ പ്ലാൻ ഒന്നും തന്നെ നടന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കാരണം രോഹിത് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ സജീവ സാന്നിധ്യമായി മുൻപിൽ തന്നെ നിൽക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. വളരെ ലളിതവും വളരെ മികച്ചതുമായ രീതിയില്‍ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്തുകയാണ് ഇപ്പോൾ ശ്രീനിലയം. വരില്ലെന്ന് പറഞ്ഞ എല്ലാവരും തന്നെ ചടങ്ങിന് പങ്കെടുക്കാൻ എത്തിയ സന്തോഷത്തിലാണ് എല്ലാവരും. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് വരില്ല എന്ന് പറഞ്ഞ സഞ്ജനയുടെ അച്ഛൻ രാമകൃഷ്ണനും രണ്ടാനമ്മ സുശീലയും എത്തുകയും ചെയ്തു. അത് കഴിഞ്ഞ് അധികം വൈയ്ക്കാതെ തന്നെ ശ്രീകുമാറും ശരണ്യയും ഒരുമിച്ച് എത്തുന്നുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ശ്രീനിലയത്തിലേക്ക് എത്തുന്നത്. എന്നാൽ ചടങ്ങിനിടയിൽ സിദ്ധാർഥ് മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പ്രേക്ഷകർ പറയുന്നത് കുഞ്ഞിന്റെ സ്വന്തം അച്ചാച്ഛന്‍ ആരാണ് എന്ന് ചോദിച്ച് കൊണ്ടായിരിക്കും സിദ്ധാർഥ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നാണ്. എന്നാൽ അതിനിടയിൽ സുമിത്രയുടെ ഉറച്ച നിലപാട് നിർണായകമായിരിക്കും എന്നും അതിൽ മാറ്റമിനും വരില്ലെന്നും വീഡിയോയിൽ പറയുന്നു. അതുകൊണ്ട് സീരിയലിൽ ഇനി ആരും പ്രതീക്ഷിക്കാത്ത, കാണാത്ത സംഭവങ്ങളാണ് നടക്കാൻ പോകുന്നതെന്ന് വ്യക്തം.

അതിനിടയിൽ പ്രേക്ഷകർ പറയുന്നത് രോഹിത്തിന് അപകടം ഒന്നും ഉണ്ടാകാതെ സിദ്ധാര്‍ത്ഥിനെ ഒന്ന് കിടപ്പിലാക്കണം എന്നാണ്. ഇനി എന്തായാലും കുഞ്ഞിന്റെ അച്ചാച്ചൻ സ്ഥാനം സുമിത്ര ആർക്ക് നല്കുമെന്നുള്ള ടെൻഷൻ പ്രേക്ഷകർക്കും ഉണ്ടെന്നത് വ്യക്തമാണ്. സുമിത്രയുടെയും രോഹിതിന്റെയും കല്യാണം മുടക്കാൻ ശ്രമിച്ച സിദ്ധാർത്ഥിന്റെ ആ ശ്രമം പരാജയപ്പെട്ടതോടെ സിദ്ധാർഥ് പിന്നീട് സുമിത്രാസ്സ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അതിൽ സിദ്ധാർഥ് വിജയിച്ചെങ്കിലും അത് ചെയ്തത് സിദ്ധാർത്താണെന്നു രോഹിത് കണ്ട് പിടിക്കുകയും അതോടെ രോഹിതിനെ കൊല്ലാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതിലും പരാജയപ്പെട്ടിരിക്കുകയാണ് ഇപ്പോൾ സിദ്ധാർഥ്.