നൂലുകെട്ട് അവരെക്കൊണ്ട് നടത്താൻ പ്രതീഷ് സമ്മതിക്കുമോ? വേദികയിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് പോയി സുമിത്ര, പടിയിറങ്ങി സിദ്ധാർഥും

കുടുംബവിളക്കിൽ ഇപ്പോൾ സംഭവബഹുലമായ സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സിദ്ധാർത്ഥിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. രോഹിതിന്റെ മകൾ പൂജ ഊട്ടിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരിച്ചെത്തിയിരിക്കുകയാണ്. പൂജ വന്നത് സഞ്ജനയുടെയും പ്രതീഷിന്റെയും കുഞ്ഞിനുള്ള സമ്മാനങ്ങളുമായാണ്. ആ സമയം അനുവും അനിയും കുഞ്ഞിനെ കൊഞ്ചിക്കുന്ന തിരക്കിലാണ്. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തിൽ വല്യമ്മയ്ക്കും വല്യച്ചനും നല്ല ശ്രദ്ധയുണ്ടെന്ന് അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.

രാത്രി വെറുതെ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ സുമിത്ര താരാട്ട് പാട്ടുപാടി ഉറക്കുകയും ചെയ്യുന്ന കാഴ്ച വളരെ മനോഹരമാണ്. അതേസമയം ഓഫീസിൽ പോകാനുള്ള തിരക്കിൽ വീട്ടിലെ പണികളെല്ലാം ചെയ്യുന്ന സുമിത്രയെ രോഹിതും ഒപ്പം നിന്നുകൊണ്ട് സഹായിക്കുകയാണ്. അപ്പോൾ കുഞ്ഞിനെ കാണാൻ ശ്രീനിലയത്തിലേക്ക് വരുന്ന സിദ്ധാര്‍ത്ഥും വേദികയും കാണുന്നത് രോഹിത്തും സുമിത്രയും കുഞ്ഞിനെ കൊഞ്ചിക്കുന്നതായിരുന്നു. ആ കാഴ്ച കണ്ടയുടനെ സിദ്ധാർഥ് പെട്ടന്ന് തന്നെ ശ്രീനിലയത്തിൽ നിന്നും തിരിച്ചിറങ്ങുകയും ചെയ്യുന്നു. ആ സമയം വേദിക കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു കൊണ്ടിരുന്നപ്പോൾ സുമിത്ര വേദികയെ മൈന്റാക്കാതെ കുഞ്ഞിനെ എടുത്ത് മുകളിലേക്ക് പോകുകയും ചെയ്തു.

കുറച്ച് സമയത്തിന് ശേഷം കുഞ്ഞിനെ കാണാൻ സഞ്ജനയുടെ അച്ഛൻ വന്നതും സിദ്ധാർത്ഥിന്റെ സഹോദരി ശരണ്യയും ഭർത്താവ് ശ്രീയും വരുന്നതും കുഞ്ഞിനെ ലാളിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയുന്നുണ്ട്. അപ്പോഴെല്ലാം സരസ്വതിയമ്മ ഓരോ കുറ്റങ്ങൾ പറയുന്നുണ്ടെങ്കിലും സുമിത്ര പണ്ടത്തെ പോലെ മിണ്ടാതിരിക്കുന്നില്ല നല്ല മറുപടി നൽകുകയാണ് ചെയ്യുന്നത്. എന്നാൽ കുഞ്ഞിന്റെ നൂല് കെട്ടിന്റെ തിയ്യതി കുറിച്ച് കിട്ടിയ കാര്യം അച്ചാച്ഛന്‍ സഞ്ജനയുടെ അച്ഛനെ വിളിച്ച് പറയുകയും ചെയ്യുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നു.

നൂലുകെട്ടിന്റെ തിയ്യതി പറഞ്ഞത് നന്നായെന്നും അവിടെ നിന്നും ക്ഷണിച്ചില്ലെങ്കിലും തങ്ങൾ അങ്ങോട്ട് എത്തുമെന്ന് സഞ്ജനയുടെ അച്ഛൻ ശ്രീനിലയത്തിൽ ഉള്ളവരോട് പറയുകയും ചെയ്തു. എന്നാൽ ഇത് കേട്ടപ്പോൾ മുതൽ സഞ്ജനയുടെ രണ്ടാനമ്മ സുശീല ദേഷ്യത്തിലാണ്. പ്രസവദിവസം സഞ്ജന തങ്ങളെ എല്ലാവരെയും അവിടെ നിന്നും അപമാനിച്ചാണ് വിട്ടതെന്നും എന്നാൽ ഇനിയും അങ്ങോട്ട് പോകില്ലെന്നാണ് സുശീല രാമകൃഷ്ണനോട് പറയുന്നത്. നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഇനി കുഞ്ഞിന്റെ നൂലുകെട്ടിന് ചടങ്ങുകൾ അച്ചാച്ചന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ആരാണ് ചെയ്യുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Articles You May Like