നീ എന്നെ തട്ടിയെടുത്തത് ആണെന്ന് സിദ്ധാർഥ് വേദികയോട്, ജീവിതം നശിച്ച് വേദികയും സിദ്ധാർഥും

ശ്രീനിലയത്തിൽ പ്രതീഷിന്റെയും സഞ്ജനയുടെയും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ആയിരുന്നു കഴിഞ്ഞത്. എന്നാൽ അതിനിടയിലും എങ്ങനെയൊക്കെ സുമിത്രയെയും രോഹിത്തിനെയും തകർക്കാമെന്ന് ചിന്തിക്കുകയാണ് സിദ്ധാർഥ്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച സിദ്ധാർത്ഥിന്റെ ജീവിതത്തിൽ പിന്നീട് ദുരന്തങ്ങൾ മാത്രമാണ് നടന്നത്. വേദികയുമായുള്ള വിവാഹ ശേഷമാണ് സുമിത്രയുടെ ഗുണങ്ങൾ സിദ്ധാർഥ് മനസിലാക്കിയത്.

അതോടെ വേദികയെ ഉപേക്ഷിച്ച് രണ്ടാമതും സുമിത്രയെ വിവാഹം കഴിക്കാൻ സിദ്ധാർഥ് കുറെ നോക്കിയെങ്കിലും സിദ്ധാർത്ഥിന്റെ അച്ഛൻ തന്നെ സുമിത്രയുടെയും സുഹൃത്തായ രോഹിതിന്റെയും വിവാഹം നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിദ്ധാർഥ് അവരുടെ ദാമ്പത്യ ജീവിതം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലാണ്. അതേസമയം സിദ്ധാർത്ഥിന്റെ പ്ലാനുകൾ ഓരോന്നായി രോഹിത് പൊളിച്ചടുക്കി കൊടുക്കുന്നുമുണ്ട്. ചടങ്ങിന് ശേഷം വീട്ടിൽ എത്തിയ സിദ്ധാർഥ് തന്റെ മുറിയിലെ ജനലിന് അരികിൽ നിന്നുകൊണ്ട് സുമിത്രയെ നോക്കി നിൽക്കുകയാണ്. എന്നാൽ അത് രോഹിത് കണ്ടെന്ന് മനസ്സിലാക്കിയ സിദ്ധാർഥ് പെട്ടന്ന് ജനൽ അടയ്ക്കുകയും ചെയ്തു.

ഇത് കണ്ട വേദിക സിദ്ധാർഥിനോട് പറയുന്നത് മറ്റൊരു പുരുഷന്റെ ഭാര്യയെ ഒളിഞ്ഞു നോക്കാൻ ഉളുപ്പില്ലേയെന്നാണ്. എന്നാൽ സിദ്ധാർഥ് വേദികയോട് പറഞ്ഞത് നീ ചെയ്തത് തെറ്റാണെന്നും സുമിത്രയുടെ ഭര്‍ത്താവായ തന്നെ പുറകെ നടന്ന് വിവാഹം കഴിച്ചതല്ലേ എന്നുമാണ്. എന്നാൽ ഇതിന് മറുപടിയായി പ്രേക്ഷകർ പറയുന്നത് ഭർത്താവ് ഒഴിവാക്കിയ സ്ത്രീ ആയിരുന്നെങ്കിലും സിദ്ധാർത്ഥിനെ ആദ്യമേ ഒഴിവാക്കാൻ വേദിക ശ്രമിച്ചിരുന്നെന്നാണ്. എന്നാൽ സിദ്ധാർഥ് പുറകെ നടന്നാണ് ഇരുവരും വിവാഹിതരായത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

നൂലുകെട്ട് ചടങ്ങിനിടയിൽ സിദ്ധാർത്ഥിനെ സുമിത്ര മാറ്റി നിർത്തുകയും അച്ചാച്ചൻ ചെയ്യുന്ന ചടങ്ങുകൾ എല്ലാം രോഹിതിനെ കൊണ്ട് ചെയ്യിക്കുകയും ചെയ്തിരുന്നു. അതോടെ അപമാനം സഹിക്കാൻ കഴിയാതെ സിദ്ധാർഥ് ഇറങ്ങി പോകാൻ ശ്രമിച്ചെങ്കിലും ശരണ്യയും സരസ്വതിയും പിടിച്ച് വയ്ക്കുകയാണ് ചെയ്തത്. സിദ്ധാർത്ഥിനെ പോലെ തന്നെ സുമിത്രയും രോഹിതും സന്തോഷത്തോടെ ജീവിക്കുന്നത് ശരണ്യയ്ക്കും സരസ്വതിയ്ക്കും ഇഷ്ടപ്പെടുന്നില്ല. വീട്ടമ്മയായിരുന്ന സുമിത്ര സ്വന്തമായി ബിസിനസ്സ് കൂടെ ചെയ്യാൻ തുടങ്ങിയതോടെ എല്ലാവർക്കും വലിയൊരു തിരിച്ചടി ആയിരുന്നു അത്. അതിനിടയിൽ രോഹിതിനെ കൊല്ലാനുള്ള സിദ്ധാർത്ഥിന്റെ ശ്രമവും സുമിത്രാസ്‌ തകർക്കാനുള്ള ശ്രമവും പാളി പോകുകയും ചെയ്തു.

 

Articles You May Like