“അമ്മയാണ്! സമയം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് പോവണം, ആ നിമിഷങ്ങളില്‍ മനസ് നിറയും, നമ്മുടെയൊക്കെ ജീവിതത്തില്‍ പുണ്യം തരുന്നത് ഇവരാണ്” കൃഷ്ണകുമാർ

തൻ്റെ പേരിലുള്ള കൃഷ്ണന്‍ മാത്രമല്ല തനിക്ക് ഗോക്കളോട് അത്ര കണ്ട് സ്‌നേഹമാണെന്ന് തുറന്ന് കാട്ടുകയാണ് നടന്‍ കൃഷ്ണകുമാര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കൃഷ്ണകുമാര്‍ ഗോ സ്‌നേഹം വെളിപ്പെടുത്തുന്നത്. ഗോക്കളോടൊപ്പമുള്ള ചിത്രങ്ങളും കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടുണ്ട്. നമസ്‌കാരം സഹദോരങ്ങളെ, ഇന്ന് വൈകുന്നേരം നിങ്ങളോട് ശാന്തതയെപ്പറ്റിയും സമ്യതയെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ പറയണമെന്ന് കരുതി. പറയാനുള്ള കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ഫോട്ടോകൾ പറയും. എൻ്റെ പേരിൽ തന്നെ കൃഷ്ണന്‍ ഉണ്ട്. അത് കൊണ്ട് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇപ്പോഴിതാ പൂര്‍വാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച പലരും ഇതിനെ ട്രോളിയേക്കാം, പക്ഷെ ഒന്ന് താൻ തുറന്ന് പറയാം, നിങ്ങൾക്ക് എപ്പോഴെങ്കിലും സമയവും സൗകര്യവും കിട്ടുമ്പോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കണം. അവയുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ രാഷ്ട്രീയമായ അന്ധത നിങ്ങളെ ബാധിച്ചിട്ടില്ലെങ്കില്‍ നിങ്ങൾക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാവും. ഞാനും നിങ്ങളും ജനിച്ചു വീണ് കഴിഞ്ഞാൽ ജീവന്‍ നിലനിർത്തുന്നതും വളര്‍ന്നു വലുതാവുന്നതും അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ്.

ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ പാലിന്റെ പുണ്യവും പൊലിമയും നമുക്ക് നൽകുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും നമ്മുടെ അമ്മമാരാണ്. ഒരു കാര്യം താൻ ഉറപ്പിച്ച് പറയട്ടെ. എനിക്ക് എപ്പോൾ എവിടെ സൗകര്യമുണ്ടായാലും ഞാന്‍ ഇവര്‍ക്കൊപ്പം ഇനിയും സമയം ചിലവിടാൻ എത്തും. നിങ്ങൾ ഓരോരുത്തരും അങ്ങനെ ചെയ്യാന്‍, ഞാന്‍ ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ചു തന്ന അച്ഛൻ അമ്മമാർക്ക് ഒത്തിരി നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് എന്ന് വിളിക്കാന്‍ പഠിച്ചവരോട് തനിക്ക് പരിഭവമൊന്നുമില്ല. കാരണം എൻ്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്.

മനസ്സുനിറഞ്ഞു കൊണ്ട് വാക്കുകൾ നിര്‍ത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ… എന്നാണ് കൃഷ്ണകുമാർ പശുക്കളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമെന്റുകളുമായി എത്തുന്നത്. പിന്തുണയിക്കുന്നവരേക്കാൾ കൃഷ്ണകുമാറിനെ ട്രോളുന്നവരാണ് അധികവും. കഴിഞ്ഞ ദിവസം പശുക്കളെ കെട്ടിപിടിക്കണം എന്ന് പറഞ്ഞു കൊണ്ട് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് അനേകം വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ സംബന്ധിച്ചു കൊണ്ട് അനേകം സോഷ്യൽ മീഡിയ പോസ്റ്റുകളും വന്നിരുന്നു.