
“ലളിതാമ്മ പോയ ദിവസം സുബിയും പോയി” അഭിനയ മുഹൂർത്തങ്ങൾ ബാക്കിയാക്കി പോയ പ്രിയ താരങ്ങളുടെ വിയോഗത്തിൽ കരച്ചിലടക്കാനാവാതെ സിനിമ ലോകം
മലയാള സിനിമ ലോകത്തെയും മലയാളികളേയും ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അവതാരികയും അഭിനയത്രിയുമായ സുബി സുരേഷ് അന്തരിച്ച വാർത്തയാണ് കുറച്ച് മുൻപ് പുറത്തു വന്നത്. അനേകം താരങ്ങളാണ് സുബിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എത്തിയത്. ഇപ്പോഴിതാ തൻ്റെ ഉറ്റ സുഹൃത്തായ സുബി സുരേഷിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് മഞ്ജുപിള്ള പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു, മോളെ മഞ്ജു അവളിത്തിരി സീരിയസാണെന്ന് മമ്മി വിളിച്ച് പറഞ്ഞപ്പോഴും ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല. ശക്തിയോടെ തിരിച്ചു വരുമെന്നാണ് അത് കേട്ടപ്പോഴും ഞാൻ കരുതിയിരുന്നതെന്നും മഞ്ജുപിള്ള പറഞ്ഞു. അവൾ ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ്. ആരും സഹായത്തിനില്ലാതെ അവൾ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. അതിൽ നിന്നാണ് എല്ലാം അവള്‍ സ്വന്തമാക്കിയതെന്നും മഞ്ജു പിള്ള ഓര്‍ത്തെടുക്കുന്നു. സുബിയുടെ മരണ വർത്തയോടൊപ്പം തന്നെ സിനിമ ലോകത്തിന് മറ്റൊരു വേദന നിറഞ്ഞ ദിവസം കൂടിയാണ് ഇന്ന്.

മലയാളികളുടെ സ്വന്തം കെ.പി.എ.സി ലളിത വിട പറഞ്ഞ ദിവസം കൂടിയാണ് ഇന്ന്. ലളിതാമ്മ പോയ ദിവസമാണ് അവളും പോയതെന്ന് പറഞ്ഞു കൊണ്ട് പ്രിയപ്പെട്ട സുഹൃത്തിന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു മഞ്ജു പിള്ള. വളരെ അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഒരേദിവസം തന്നെ ഇല്ലാതായത് നല്‍കുന്ന ശൂന്യത വളരെ വലുതാണ്. സഹോദരീതുല്യയായിരുന്നു എന്നും സ്നഹേവാല്‍സല്യങ്ങള്‍ പരസ്പരം ഉണ്ടായിരുന്നുവെന്നും മഞ്ജു വിതുമ്പിക്കൊണ്ട് പറയുന്നു. ഒരു പ്രേമമുണ്ടായാലോ ആരെയെങ്കിലും വായ്നോക്കിയാലോ പോലും വിളിച്ച് പറയുന്ന ആത്മബന്ധമുണ്ടായിരുന്ന ഉറ്റസുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും മഞ്ജു പിള്ള പറയുന്നുണ്ട്.

നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ അവൾക്കുണ്ടായിരുന്നു. അതിനെയെല്ലാം അവൾ അതിജീവിച്ചാണ് ഇത്രയും കാലം ജീവിച്ചത്. അത് പോലെ തന്നെ ഇതിലും മടങ്ങിവരുമെന്നാണ് കരുതിയതെന്നും മഞ്ജുപിള്ള പറയുന്നു. കരൾ സംബദ്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി. ശസ്ത്രക്രിയയ്ക്ക് മുൻപായിരുന്നു മരണം. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച നടിയാണ് കെപിഎസി ലളിത. 22 ഫെബ്രുവരി 2022 നായിരുന്നു പ്രിയപ്പെട്ട കെ പി എ സി ലളിത വിട പറഞ്ഞത്.തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു മരണം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിലിരിക്കെ ആണ് മരണപ്പെട്ടത്.