
കോട്ടയം നസീറിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു, അദ്ദേഹം സുഖം പ്രാപിക്കുന്നു, സന്തോഷ വാര്‍ത്ത പങ്കു വച്ച് നടന്‍ കൂട്ടിക്കല്‍ ജയ ചന്ദ്രന്‍; നന്ദി അറിയിച്ച് ആരാധകര്‍
കോട്ടയം നസീറിനെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ വളരെ ഞെട്ടലിലായിരുന്നു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കുകയും ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിരുന്നു. നിലവില്‍ ഐ.സി.യു.വിലാണെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ നടനായ കൂട്ടിക്കല്‍ ജയ ചന്ദ്രന്‍ കോട്ടയം നസീര്‍ സുഖം പ്രാപിച്ചിരിക്കുന്ന സന്തോഷ വാര്‍ത്ത പങ്കു വച്ചിരിക്കുകയാണ്. പ്രിയപ്പെട്ട കോട്ടയം നസീറിന്റെ കുടുംബവുമായി സംസാരിച്ചുവെന്നും അദ്ദേഹം സുഖമായിരിക്കുന്നു എന്നാണ് ജയചന്ദ്രന്‍ കുറിച്ചത്. ശുഭ വാര്‍ത്ത കേട്ടതില്‍ വളരെ സന്തോഷമുണ്ടെന്നും ഈ വാര്‍ത്ത ഞങ്ങളില്‍ എത്തിച്ചതിന് താങ്കള്‍ക്ക് നന്ദിയെന്നും ആരാധകര്‍ വ്യക്തമാക്കി.

അതിവേഗം ആശുപത്രിയെത്തിച്ചതിനാല്‍ തന്നെ ശരിയായ സമയത്ത് നല്ല ചികിത്സ നല്‍കിയിരുന്നുവെന്നും അതിനാല്‍ തന്നെ നടന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നും പറയുന്നു. ഇപ്പോള്‍ ഐസിയുവില്‍ ആണെങ്കിലും ഉടന്‍ തന്നെ അദ്ദേഹത്തെ റൂമിലേയ്ക്ക് മാറ്റുമെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. നടന്‍ മാത്രമല്ല. നല്ല ഒരു ചിത്രകാരനുമാണ് അദ്ദേഹം.

1995 ല്‍ മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് അരമന വീടും അഞ്ഞൂറാള്‍ക്കാരും, മാട്ടുപ്പെട്ടി മച്ചാന്‍, അനുഗ്രഹ ക്കൊട്ടാരം, ഉദയപുരം സുല്‍ത്താന്‍, മൈഡിയര്‍ കരടി, ആകാശ ഗംഗ, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും തുടങ്ങി നിരവധി സിനിമകളും താരം ചെയ്തിട്ടുണ്ട്. റോഷാക്ക് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഇദ്ദേഹം. സിനിമയിലും ടെലിവിഷനിലും എല്ലാ മേഖലകളിലും സജീവമായ താരമാണ് കോട്ടയെ നസീര്‍. ഹസീനയാണ് താരത്തിന്റെ ഭാര്യ നൗഫല്‍, നിഹില്‍ എന്നിങ്ങനെ രണ്ടു ആണ്‍ കുട്ടികളും അടങ്ങുന്നതാണ് താരത്തിന്‍രെ കുടുംബം. കോമഡി വേഷങ്ങളിലാണ് താരം കൂടുതല്‍ സജീവമായിരിക്കുന്നത്. അത് കൊണ്ട് തന്നെ നിരവധി ആരാധകര്‍ അദ്ദേഹത്തിനുണ്ട്.
കോമഡി ടെലി വിഷന്‍ ഷോകളിലും സജീവ സാന്നിധ്യമാണ് കോട്ടയം നസീര്‍. അവതാരകനായും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. മികച്ച മിമിക്രി കലാകാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കോട്ടയം നസീറിന് ലഭിച്ചിട്ടുണ്ട്. അന്‍പതിലേറ ചിത്രങ്ങളില് അഭിനയിച്ചിരുന്നു ഇദ്ദേഹം. എത്രയും പെട്ടെന്ന് തന്നെ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥനയൊടെ കാത്തിരിക്കുകയുമാണെന്നാണ് ആരാധകര്‍ കമന്റു ചെയ്യുന്നുണ്ട്. കോവിഡ് കാലത്താണ് അദേഹത്തിന്റെ പെയിന്റിങ്‌സ് വളരെ പ്രശസ്തമായത്. അന്നാണ് നടനും മിമിക്രി താരത്തിനുമുപരി വലിയ ഒരു കഴിവ് അദ്ദേഹത്തിനുണ്ടെന്ന കാര്യം ഒട്ടുമിക്ക മലയാളികല്‍ക്കും മനസിലായത്. വളരെ മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്.