“ആ കഥാപാത്രത്തിൽ നിന്ന് നമ്മളെ ഒഴിവാക്കുകയാണെങ്കിൽ അത് വിളിച്ച് പറയാനുള്ള മര്യാദ എങ്കിലും അവർ കാണിക്കണം”; കൂടെവിടെ താരം ശ്രീധന്യ പറയുന്നു

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നഹിറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഇതിലെ കഥാപാത്രങ്ങൾ എല്ലാം കുടുംബ പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് അതിഥി ടീച്ചര്‍. ശ്രീധന്യ എന്ന നടിയാണ് അതിഥി ടീച്ചറായി വേഷമിടുന്നത്. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിൽ ശ്രീധന്യ പങ്കുവെച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. താൻ ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത് കൂടെവിടെ പരമ്പരയിലൂടെയാണ് എന്നാണ് ശ്രീധന്യ പറയുന്നത്.

കൂടെവിടെയ്ക്ക് ശേഷം ഇപ്പോൾ തെലുങ്കിലും ഒരു പരമ്പര വേഷമിടുന്നുണ്ട്. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് ക്യാമെറയ്ക്ക് മുൻപിലേക്ക് താൻ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു തുടങ്ങി അനേകം സിനിമകളിലും ശ്രീധന്യ അഭിനയിച്ചിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിൽ താൻ വലിയ സന്തോഷവതിയാണ് എന്ന് ശ്രീധന്യ പറയുന്നു. പ്രണയ വിലാസം ആണ് തൻ്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന സിനിമ.  ശ്രീധന്യ കുടുംബത്തോടൊപ്പം മുബൈയിലാണ് താമസം.

പരമ്പരയിൽ അഭിനയിക്കുന്നതിന് വേണ്ടി മാത്രമാണ് നാട്ടിലേക്ക് വന്നത്. സീരിയൽ- സിനിമ- ആഡ് ഷൂട്ട് എല്ലാം ഉള്ളത് കൊണ്ട് വീട്ടിലേക്ക് പോവാൻ കഴിയുന്നില്ലെന്നും താരം പറയുന്നു.  കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും, പരസ്യ ചിത്രങ്ങളുടെ അഭിനയവുമാണ് സീരിയലിലേക്ക് വന്നപ്പോൾ തനിക്ക് നഷ്‌ടമായ രണ്ട് കാര്യങ്ങൾ. കുറച്ച് പരസ്യങ്ങൾ മിസ് ആയി എന്നും പരസ്യം ചെയ്യുമ്പോള്‍ ബ്രാന്റും പ്രതിഫലവും മാത്രമാണ് നോക്കുന്നത് എന്നും ശ്രീധന്യ പറയുന്നു. കൂടെവിടെയിൽ എത്തിയതിന് ശേഷമാണ് ആളുകൾ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്.  അതിഥി ടീച്ചറെ എന്ന് വിളിച്ചു കൊണ്ടാണ് പലരും അടുത്ത് വരാറുള്ളതെന്നും ശ്രീധന്യ പറയുന്നു.

ഇപ്പോഴാണ് താൻ അഭിനയം സീരിയസായി കാണാൻ തുടങ്ങിയത്. ഓരോന്ന് കഴിയുമ്പോഴും ഇംപ്രൂവ് ചെയ്യാനുള്ള അവസരമാണ് കിട്ടുന്നത് എന്നും താരം പറയുന്നുണ്ട്. സീരിയലിൽ നിന്ന് തനിക്ക് റിജക്ഷന്‍സ് ഒന്നും ഉണ്ടായിട്ടില്ലെന്നും ചില സിനിമകളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. കഥയും പ്രതിഫലവും എൽ;ലാം പറയുകയും നമ്മൾ അതിന് അനുസരിച്ച മറ്റ് പരിപാടികൾ മാറ്റി വെയ്ക്കുകയും ചെയ്യും. ആ സിനിമയിൽ നമ്മളിലെന്ന് അതിന്റെ ഷൂട്ട് തുടങ്ങുന്നത് വരെ നമ്മൾ അറിയില്ല. പുറത്താകുമ്പോൾ വിളിച്ച് അറിയിക്കാനുള്ള മാന്യത പോലും കാണിക്കാറില്ല എന്നും ശ്രീധന്യ കൂട്ടിച്ചേർത്തു.