മാധ്യമങ്ങൾ പുറത്തുവിടുന്നത് തെറ്റായ വാർത്ത, അമ്മയുടെ പ്രശ്നം സുധി ചേട്ടൻ പള്ളിയിൽ പേര് ചേർത്തത് ആയിരുന്നില്ല: രേണു

കൊല്ലം സുധി എന്ന കലാകാരന്റെ വിയോഗം ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. വ്യത്യസ്തമായ നർമ്മങ്ങൾ അവതരിപ്പിച്ചുകൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത കൊല്ലം സുധി ജൂൺ ഒന്നിന് നടന്ന വാഹനാപകടത്തിലാണ് മരണപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ, കൊല്ലം സുധി എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കുകളോടെ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ജീവിതത്തിൽ തിരികെ വന്നപ്പോൾ കൊല്ലം സുധി ഇല്ല എന്ന വിഷമം ആണ് എല്ലാവരെയും അലട്ടുന്നത്. എന്നാൽ ഈ സാഹചര്യത്തിലും സുധിയുടെ കുടുംബത്തിന് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

വ്യാജ വാർത്തകൾ ആയിരുന്നു താരത്തെയും കുടുംബത്തെയും ചുറ്റിപ്പറ്റി ഉയർന്നുവന്നതിൽ അധികവും. അതിൽ ആദ്യം വന്നത് കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ പറ്റിയായിരുന്നു. സുധിയുടെ മൂത്ത മകൻ രാഹുലിന് വേണ്ട പരിഗണന നൽകുന്നില്ല എന്ന് രാഹുലിനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്ന അടക്കമുള്ള വാർത്തകൾ ആയിരുന്നു വന്നത്. പിന്നാലെ ഇതിനെതിരെ രേണു രംഗത്തെത്തുകയും ചെയ്തു. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ തങ്ങളെക്കാൾ അധികം വേദനിപ്പിക്കുന്നത് സുധി ചേട്ടൻറെ ആത്മാവിനെ ആണെന്നായിരുന്നു രേണു പറഞ്ഞത്. ഒരിക്കലും ഞാൻ ഇതൊന്നും മനസ്സിൽ കണ്ടതല്ലെന്നും സുധി ചേട്ടന് സത്യമൊക്കെ അറിയാമെന്ന് ആയിരുന്നു അന്ന് രേണു തുറന്നു പറഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം സുധിയുടെ മതത്തെ ചൊല്ലിയുള്ള ചില വാർത്തകളും സോഷ്യൽ മീഡിയയിൽ ഉടലെടുത്തിരുന്നു

സുധിയുടെ ശവസംസ്കാര ചടങ്ങുകൾ നടത്തിയത് ക്രിസ്തീയ മതാചാരപ്രകാരമായിരുന്നതുകൊണ്ടുതന്നെ താരത്തിന്റെ വീട്ടുകാർ അതിനൊക്കെ എതിരായിരുന്നു എന്നും സുധിയുടെ അമ്മയടക്കം വിട്ടുനിന്നു എന്നതടക്കമുള്ള വാർത്തകൾ ആയിരുന്നു പുറത്തുവന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് രേണു. അമ്മയ്ക്ക് ഒരിക്കലും സുധി ചേട്ടൻ മതം മാറിയതിൽ പ്രശ്നമല്ലായിരുന്നു എന്ന് ഞങ്ങൾ കൊല്ലത്തെ വീട്ടിലേക്ക് പോകാറുണ്ടെന്ന് ആണ് രേണു പറയുന്നത്. സുധി ചേട്ടൻ പള്ളിയിൽ പേര് ചേർത്തിരുന്നു എങ്കിലും പ്രത്യക്ഷത്തിൽ മാറ്റങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിൻറെ സംസ്കാരം പള്ളിയിൽ നടത്തിയതിനെതിരെ പോലും വ്യാജവാർത്തകൾ ഉയർന്നു. അമ്മയ്ക്ക് സുധിച്ചേട്ടനെ കാണണമെന്നും അവിടെയൊക്കെ കൊണ്ടുചെല്ലണമെന്ന് മാത്രമായിരുന്നു പറഞ്ഞത് എന്നും രേണു ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

Articles You May Like