കാറിൽ യാത്ര ചെയ്യാൻ പേടിയുള്ള ആളായിരുന്നു സുധി ചേട്ടൻ, ഒരിക്കലും താൻ ഒരു വാഹനാപകടത്തിൽ മരിക്കരുതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു:രേണു

ജൂൺ ഒന്നിന് വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടതിനുശേഷം അദ്ദേഹത്തെ പറ്റിയുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും ഒന്നാകെ നിറയുന്നത്. മിമിക്രി കലാകാരനായിരുന്ന കൊല്ലം സുധിയുടെ ജീവിതവും വഴിയും ഒക്കെ ആളുകൾക്ക് സുപരിചിതമായത് ഫ്ലവേഴ്സ് ചാനലിൽ അവതരിപ്പിക്കുന്ന സ്റ്റാർ മാജിക് എന്ന പരമ്പരയിലൂടെയാണ്. കഴിഞ്ഞ ആറു വർഷക്കാലമായി സ്റ്റാർ മാജിക്കിന്റെ വേദിയിൽ സജീവമായി ഇടപെടുന്ന കൊല്ലം സുധി ഈ വേദിയിൽ വച്ചാണ് തന്റെ വ്യക്തി ജീവിതത്തെപ്പറ്റി മറ്റുള്ളവർക്ക് മുന്നിൽ മനസ്സ് തുറന്നത്. അതിനുശേഷം താരത്തിന് ഒരുപാട് ആരാധകരെ അടക്കം ലഭിക്കുകയും ചെയ്തു. കൊല്ലം സുധിയുടെ വാർത്തയും വിശേഷവും ഒക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞതിനു പിന്നാലെയാണ് ജൂൺ ഒന്നിന് താരം ലോകത്തോട് വിട പറഞ്ഞത്

തൃശ്ശൂരിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൊല്ലം സുധി, ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊല്ലം സുധി മരണത്തിന് കീഴടങ്ങുകയും താരത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ഇരുവരും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ആയിരുന്നു. സ്റ്റാർ മാജിക് കൊല്ലം സുധിയുടെ വിയോഗത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ കഴിഞ്ഞദിവസം മുതൽ പുനർ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ മരണവാർത്ത അറിഞ്ഞത് മുതൽ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് എല്ലായിടത്തും നിറയുന്നത്. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഉണ്ടാകുന്ന ചില വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് സുധിയുടെ ഭാര്യ രേണു രംഗത്തെത്തിക്കുകയും ചെയ്തിരുന്നു

ഇപ്പോൾ രേണു സുധിയെപ്പറ്റി പറഞ്ഞിരിക്കുന്ന ചില വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സുധിയേട്ടന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. വാഹനമോടിക്കാൻ വളരെ പേടിയുള്ള വ്യക്തിയാണ് അദ്ദേഹം. നാളുകൾക്കു മുൻപ് ഒരു കാർ വാങ്ങി എങ്കിൽ പോലും ആരെയെങ്കിലും കൂട്ടിയാകും എവിടെയെങ്കിലും പോവുക. അത്രയ്ക്ക് പേടിയാണ്. ഒറ്റയ്ക്ക് ഒരിക്കൽപോലും വാഹനത്തിൽ ഇരുന്നിട്ടില്ല. എപ്പോഴും പറയുമായിരുന്നു ഒരിക്കലും ഞാൻ ഒരു വാഹനാപകടത്തിൽ മരിക്കരുതെന്ന്. സുധി ചേട്ടനെ സംബന്ധിച്ചിടത്തോളം അത് വലിയ പേടിയുള്ള കാര്യമായിരുന്നു. എന്നാൽ അദ്ദേഹം എന്താണ് ആഗ്രഹിക്കാതിരുന്നത് അത് തന്നെയാണ് നടന്നതെന്നാണ് രേണു ഇപ്പോൾ പറയുന്നത്.