കൊതി തീരുവോളം നിൻറെ മുഖം ഒന്ന് കാണുവാനോ ചുണ്ടമർത്തി ചുംബിക്കുവാനോ സാധിക്കാതെ പോയി, രേണുവിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മിമിക്രി വേദികളിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന താരമാണ് കൊല്ലം സുധി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ കൊല്ലം സുധിക്ക് അവസരം ലഭിച്ചു. ഒരുപാട് നാളത്തെ കഷ്ടപ്പാടിനും പ്രയത്നത്തിനും ഒടുലാണ് കൊല്ലം സുധി നാലുപേർ അറിയുന്ന ഒരു നിലയിലേക്ക് വളർന്നത്. ആറു വർഷം മുൻപ് ആരംഭിച്ച ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയാണ് കൊല്ലം സുധി എന്ന കലാകാരനെ ജനപ്രിയൻ ആക്കിയതും വളർത്തിയതും. ഈയൊരു പരിപാടിയിലൂടെ തന്നെ നിരവധി അവസരങ്ങൾ തേടിയെത്തിയ താരത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റി മറ്റുള്ളവർ അറിയാൻ പോലും ഇടയാക്കിയത് സ്റ്റാർ മാജിക് പരിപാടിയാണ്. ആദ്യ ഭാര്യ ഉപേക്ഷിച്ചതും മകനോടൊപ്പം സ്റ്റേജുകൾ തോറും കയറിയിറങ്ങിയതും ഒക്കെ കൊല്ലം സുധി സ്റ്റാർ മാജിക്കിന്റെ വേദിയിലൂടെയാണ് ആളുകളെ അറിയിച്ചത്. അതിനുശേഷം മറ്റുള്ളവരുടെ താൽപര്യമനുസരിച്ച് കൊല്ലം സുധിയുടെ കുടുംബം സ്റ്റാർ മാജിക് വേദിയിലേക്ക് എത്തുകയും ചെയ്തിരുന്നു

രണ്ടാം വിവാഹത്തിൽ ഉള്ള മകനും ഭാര്യ രേണുവും മൂത്തമകൻ രാഹുലും ഒന്നിച്ചായിരുന്നു സ്റ്റാർ മാജിക് വേദിയിലേക്ക് കടന്നുവന്നത്. ഈ അവസരത്തിൽ രേണവും സുധിയും തമ്മിലുള്ള പല വൈകാരിക മുഹൂർത്തങ്ങളും അരങ്ങേറുകയുണ്ടായി. രാഹുൽ രേണുവിന് മൂത്ത മകനാണ് എന്നാണ് സുധി പറഞ്ഞത്. രാഹുലിന്റെ രണ്ടാനമ്മയാണ് രേണുവെന്ന് ആരും പറയുന്നത് അവൾക്ക് ഇഷ്ടമല്ലെന്നും സുധി അന്ന് പറയുകയുണ്ടായി. സ്നേഹം കൂടുമ്പോൾ സുധി തന്നെ വാവു കുട്ട, വാവക്കുട്ടാ എന്നൊക്കെയാണ് വിളിക്കുന്നതെന്നും താൻ തിരിച്ച് സുധി കുട്ടാ എന്നാണ് വിളിക്കുന്നത് എന്ന് രേണവും പറയുകയുണ്ടായി. അവരുടെ സ്നേഹവും കരുതലും എന്നും തുടർന്നും ഉണ്ടാകട്ടെ എന്നാണ് ഓരോരുത്തരും ആഗ്രഹിച്ചത്. എന്നാൽ ജൂൺ ഒന്നാം തീയതി പുലർച്ചെ എല്ലാവരും കേട്ട് ഉണർന്നത് കൊല്ലം സുധിയുടെ വിയോഗ വാർത്തയായിരുന്നു

പുലർച്ചെ വീട്ടിലെത്താം എന്ന് പറഞ്ഞ് ഫോൺ വെച്ച രേണുവിനെ തേടിയെത്തിയത് സുധിയുടെ മരണവിവരവും ആയിരുന്നു. ഇപ്പോൾ തൻറെ പ്രിയതമന് മരണശേഷം ഉള്ള ആദ്യത്തെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് രേണു. പുഞ്ചിരി മാഞ്ഞ ആ മുഖത്തേക്ക് തനിക്ക് മതിയാവോളം ഒന്നു നോക്കുവാനും ചുംബനം നൽകുവാനും സാധിച്ചില്ലെന്നാണ് രേണു പറയുന്നത്. പോസ്റ്റ് കണ്ടവരൊക്കെ താരത്തിനെ ആശ്വസിപ്പിച്ചു തന്നെയാണ് എത്തിയിട്ടുള്ളത്. ഇതൊക്കെ ജീവിതത്തിൻറെ ഭാഗമാണെന്നും ധൈര്യം സംഭരിച്ച് മുന്നോട്ട് പോകണമെന്ന് ആണ് മറ്റുള്ളവർക്ക് തേണുവിനോട് പറയാനുള്ളത്.

Articles You May Like