
അപകട സമയത്ത് തലയോട്ടിവരെ കാണാമായിരുന്നു, സുധി ചേട്ടന്റെ മരണത്തിന് കാരണം കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കാഞ്ഞത് :മഹേഷ് കുഞ്ഞുമോൻ
കൊല്ലം സുധിയുടെ മരണവാർത്ത മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു. ദീർഘനാളത്തെ ആശുപത്രി വാസത്തിനുശേഷം കൊല്ലം സുധിയ്ക്ക് ഒപ്പം വാഹനത്തിൽ യാത്ര ചെയ്തിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ബിനു അടിമാലി പരിപാടികളൊക്കെയായി സജീവമാകാൻ ഒരുങ്ങുമ്പോൾ മഹേഷ് കുഞ്ഞുമോന് കുറച്ചധികം നാളത്തേക്ക് റസ്റ്റ് തന്നെയായിരിക്കണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. മൂക്കിനേറ്റ ക്ഷതം മഹേഷിന്റെ ശബ്ദം ആകെ മാറ്റിമറിച്ചു. മാത്രവുമല്ല മുൻവരിയിലെ പല്ലൊക്കെ പോവുകയും ചെയ്തിരിക്കുകയാണ്. ഈ സന്ദർഭത്തിൽ കഴിഞ്ഞദിവസം ഗണേഷ് കുമാർ എംപി മഹേഷ് കുഞ്ഞുമോനെ കാണാൻ വീട്ടിലെത്തിയത് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു

ഏതറ്റം വരെയും പോയി മഹേഷിനെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്ന് പണത്തിന്റെ കാര്യം ഓർത്ത് പേടിക്കേണ്ട എന്നുമായിരുന്നു ഗണേഷ് മഹേഷിനോട് പറഞ്ഞത്. പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ഒരു ഡോക്ടറുമായി പരിചയമുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാം എന്നും ഗണേഷ് കുമാർ മഹേഷിനോട് പറഞ്ഞു. മഹേഷിന്റെ പ്രകടനങ്ങളൊക്കെ തനിക്ക് വലിയ ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള കാര്യങ്ങളൊക്കെ താൻ നോക്കിക്കോളാം എന്നും ആണ് ഗണേഷ് കുമാർ നൽകിയിരിക്കുന്ന ഉറപ്പ്. താൻ വെറുതെയൊന്നും പറയാറില്ലെന്നും പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുവാൻ ഏതറ്റം വരെ പോകാറുണ്ടെന്ന് ആണ് ഗണേഷ് പറയുന്നത്. മുൻവരിയിലെ പല്ല് വെച്ചുപിടിപ്പിക്കണമെങ്കിൽ അസ്ഥികൾ ഒക്കെ ശരിയാകേണ്ടതായിട്ടുണ്ട്. അതുവരെ ലിക്വിഡ് ആഹാരങ്ങൾ മാത്രമേ തനിക്ക് കഴിക്കാൻ സാധിക്കൂ എന്നാണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്

ദൈവം തുണച്ചതു കൊണ്ടാണ് അധികം ഒന്നും പറ്റാതിരുന്നത്. തല പോയി ഇടിക്കാഞ്ഞത് തന്നെ ഭാഗ്യം. ഉറക്കത്തിലായിരുന്നു അപകടം സംഭവിച്ചത്. സാധാരണ ബിനു ചേട്ടനാണ് കാറിൻറെ മുൻ സീറ്റിൽ ഇരിക്കുക. എന്നാൽ ഇത്തവണ സുധി ചേട്ടൻ ഇരിക്കുകയായിരുന്നു. സുധി ചേട്ടൻ പ്രോപ്പറായി അല്ലായിരുന്നു സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് എന്നും മഹേഷ് കുഞ്ഞുമോൻ പറയുന്നു. ഒൻപതു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ കാണുന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. മുഖത്തും മറ്റും സ്റ്റീൽ ഘടിപ്പിച്ചിരിക്കുകയാണ്. മുൻ വരിയിലെ പല്ലു പോയതും മൂക്കിനേറ്റ ക്ഷതവും താരത്തിന്റെ ശബ്ദം മാറ്റിമറിച്ചിരിക്കുകയാണ്. മിമിക്രി കലാകാരനായാണ് മഹേഷ് കുഞ്ഞുമോൻ വേദികളിൽ എന്നും തിളങ്ങുന്നത്.