നീരജ് മാധവിനേയും ഷംന കാസിമിനേയും തോൽപിച്ച ആ ഡാൻസർ! സമ്മാനം കിട്ടിയത് പട്ടിണി കാരണം വിറ്റു, ഓട്ടോയും പെയിന്റിംങും വരുമാനം; കേരളത്തിലെ ആദ്യ ഡാൻസ് ഷോയിലെ വിന്നറായ പ്രശാന്തിന്റെ ഇപ്പോഴത്തെ ജീവിതം

അനേകം ടെലിവിഷൻ ഷോകളിലൂടെ താരമായി മാറുന്ന പലരും ഉണ്ട്. വളർന്ന് വരുന്ന കലാകാരന്മാർക്ക് മികച്ചൊരു വേദിയാണ് ഇത്തരം റിയാലിറ്റി ഷോകൾ അവസരം ഒരുക്കുന്നത്. അഭിനയവും ഫാഷനും ഡാൻസും പാട്ടും തുടങ്ങി വ്യത്യസ്ത തരത്തിലുള്ള നിരവധി റിയാലിറ്റി ഷോകളാണ് വിവിധ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ റിയാലിറ്റി ഷോ വിജയികളായ പലരും അതേ മേഖലയിൽ തന്നെയാണോ ജീവിക്കുന്നത് എന്നോ അവരൊക്കെ എവിടെ ആണെന്നോ പലരും അറിയാറില്ല.

 

അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ആദ്യ സീസണിലെ വിജയിയായിരുന്ന പ്രശാന്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിലെ ഡാൻസിംഗ് സ്റ്റാർസിൽ അതിഥിയായി എത്തിയതാണ് പ്രശാന്ത്. നീരജ് മാധവും ഷംന കാസിമും ഉൾപ്പടെ അനേകം പേരായിരുന്നു അന്ന് സൂപ്പർ ഡാൻസർ ഷോയിൽ പ്രശാന്തിനൊപ്പം മത്സരിച്ചത്. ഒപ്പം മത്സരിച്ചവർ എല്ലാം ഉന്നതങ്ങളിൽ എത്തിയപ്പോൾ വിജയിയായ ആ കലാകാരൻ ജീവിതത്തിൽ എവിടെയും എത്തിയില്ല.

 

താൻ ഇപ്പോൾ ഓട്ടോ ഡ്രൈവറാണെന്നും, ഈ കുഞ്ഞു മക്കൾ ഐസ്ക്രീം വാങ്ങിക്കാൻ വന്നപ്പോഴാണ് കണ്ടതെന്നുമാണ് പ്രശാന്ത് പറയുന്നത്. തങ്ങൾ റിയാലിറ്റി ഷോയിലെ ഡാൻസേഴ്സാണെന്നും അങ്ങോട്ടേക്ക് പോവാനുള്ള വഴി അറിയില്ലെന്നും പറഞ്ഞപ്പോൾ കൊണ്ട് വിടാൻ വന്നതാണ് പ്രശാന്ത്. ചേട്ടനെ കണ്ടാൽ ഡാന്സര് ആണെന്ന് തോന്നുമെന്നും, ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ താൻ ഒരു റിയാലിറ്റി ഷോ വിന്നറാണെന്ന കാര്യം പ്രശാന്ത് അവരോടു പറഞ്ഞത്. നല്ലൊരു ഡാൻസർ മാത്രമല്ല കോറിയോഗ്രാഫറും കൂടിയാണ് പ്രശാന്ത്. സ്പോർട്ട് കോറിയോഗ്രഫിയാണ് ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഡാൻസ് ഷോയിലെ വിജയിയും കൂടിയാണ് പ്രശാന്ത്.

ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ആശാ ശരത്ത് ചോദിച്ചപ്പോൾ പെയിന്റിംങും, ഓട്ടോ ഓടിച്ചും ജീവിക്കുന്നു എന്ന് പറയുന്നു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും, വാടകയ്ക്കാണ് താമസിക്കുന്നത് എന്നും പറഞ്ഞു. ഡാൻസ് സ്കൂൾ തുടങ്ങണമെന്നൊക്കെ ആയിരുന്നു ആഗ്രഹം. അന്ന് റിയാലിറ്റി ഷോയിൽ വിജയിച്ച് കാറും വാങ്ങി പോവുന്നത് കണ്ടിട്ടുണ്ട്. ആ കാർ താൻ പട്ടിണി കാരണം വിറ്റെന്ന് മുൻപ് അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികളെല്ലാം ഉള്ളപ്പോഴും മുഖത്തെ ആ ചിരി ഉണ്ടെന്ന് അവതാരകൻ പറഞ്ഞപ്പോൾ പുറത്തെ ചിരിയുള്ളൂ അകത്ത് മൊത്തം കരച്ചിലും സങ്കടങ്ങളുമാണെന്നാണ് പ്രശാന്ത് പറഞ്ഞത്. എത്രയും പെട്ടെന്ന് ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ എന്ന് ആരാധകർ പറഞ്ഞു.