ഏറെ കാലത്തിന് ശേഷം കാവ്യ മാധവന്‍ വീണ്ടും സജീവമാവുന്നു; പൊതു പരിപാടിയിൽ ദിലീപിനൊപ്പം തിളങ്ങി കാവ്യ, പൊതുവേദിയിൽ കാവ്യയ്ക്ക് പണികൊടുത്ത് ദിലീപ്

ഏറെ ഗോസിപ്പുകൾക്ക് ഇരയായ താരങ്ങളാണ് ദിലീപും കാവ്യാ മാധവനും. ഗോസിപ്പുകൾ എല്ലാം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ഇവർക്ക് മഹാലക്ഷ്മി എന്ന മകളും ഉണ്ട്. മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷിയും ഇവർക്ക് ഒപ്പമാണ് താമസം. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ അഭിനയത്തിന്റെ സോഷ്യൽ മീഡിയകളിലോ സജീവമായി എത്താറില്ല. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളിൽ അല്ലാതെ കാവ്യയെ മറ്റ് പൊതു വേദികളിൽ ആരും കാണാറില്ലായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവനെ ആരും സ്‌ക്രീനില്‍ കാണില്ല എന്ന വാർത്തയാണ് കൂടുതലും പുറത്തു വന്നിരുന്നത്.

അഭിനയത്തിലും മറ്റ് പരിപാടികളിലും സ്റ്റേജ് ഷോകളിലും എല്ലാം തന്നെ കാവ്യ ഒഴിവാക്കുമെന്നും ദിലീപ് അങ്ങിനെയാണ് തന്റെ മുന്‍ഭാര്യയായ മഞ്ജുവിനെ ട്രീറ്റ് ചെയ്തത് എന്നൊക്കെയാണ് പുറത്തു വന്നിരുന്ന വാർത്ത. ആദ്യമൊക്കെ ഈ വാർത്തകളെ ശരിവെയ്ക്കും പോലെ ആയിരുന്നു കാവ്യയും.  ഇപ്പോഴിതാ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയ ദിലീപും കാവ്യയുമാണ് വാർത്തകളിൽ നിറയുന്നത്. ആദ്യം സംസാരിക്കാനായി എത്തിയ ദിലീപ് ഏറെ കാലത്തിന് ശേഷമായാണ് ഞാന്‍ ഇങ്ങനെയൊരു വേദിയില്‍ സംസാരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത്.

താൻ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് തന്നെ അറിയാവുന്നതാണ്. അതേക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് അവകാശമില്ല എന്നും ദിലീപ് പറഞ്ഞു. ഒരിക്കലും തിരികെ കിട്ടാത്ത കാലമാണ് ബാല്യ കാലം. ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ദിലീപ് അറിയിച്ചു. ശേഷം കാവ്യയെ കുറിച്ചാണ് ദിലീപ് സംസാരിച്ചത്. താൻ സംസാരിച്ച് കഴിഞ്ഞിട്ട് വേണം കാവ്യയ്ക്ക് സംസാരിക്കണം എന്ന് ദിലീപ് പറഞ്ഞത്.

പാട്ട് പാടണം, കുറേ സംസാരിക്കാനുണ്ടെന്നൊക്കെ പറഞ്ഞിട്ടാണ് കാവ്യ ഇവിടെ വന്നത്. ഇവിടെന്ന് ഒരു മാഷ് കുചേലവൃത്തത്തിലെ രണ്ട് വരികള്‍ പാടിയപ്പോള്‍ താനത് പാടാൻ വിചാരിച്ചതാണെന്ന് എന്നൊക്കെ കാവ്യ പറഞ്ഞതാണ്. കാവ്യയെ വേദിയിലേക്ക് ക്ഷണിക്കുകയും കാവ്യ എന്താ പറയാ എന്ന ഭാവത്തിൽ എത്തുകയും ചെയ്യുന്നു. സംസാരിക്കേണ്ട ആവിശ്യമില്ല കലാപരിപാടികളൊക്കെ കാണാമെന്ന് പറഞ്ഞാണ് തന്നെ കൊണ്ട് വന്നത്. ഇപ്പോള്‍ സംസാരിക്കുമ്പോൾ പറയുന്ന കാര്യം തെറ്റിയാൽ പേടിയാണ് എന്നും കാവ്യ പറയുന്നു. എന്ത് പറഞ്ഞാലും ട്രോളുകൾ വരുമെന്നും തന്നെ വിളിക്കരുതെന്ന് ദിലീപേട്ടനോട് താൻ പറഞ്ഞതാണെന്നും കാവ്യാ പറയുന്നുണ്ട്. ഇപ്പോൾ ഭർത്താവ് തന്നെ തനിക്ക് പാരവെച്ചെന്നും കാവ്യ കൂട്ടിച്ചേർത്തു.

Articles You May Like